പാവങ്ങൾക്കും ബുദ്ധിയുണ്ട് സാറേ... ജുഡ് ആന്റണിയുടെ ഡിറ്റക്റ്റീവ് പ്രഭാകരനാവാൻ അവസരം
ജുഡ് ആന്റണി ജോസഫിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ഡിറ്റക്റ്റീവ് പ്രഭാകരന്‍ എന്ന പേരിട്ടിരിക്കുന്ന സിനിമ പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ജി ആര്‍ ഇന്ദു ഗോപന്റെ കഥയെ ആസ്പദമാക്കിയാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇന്ദു ഗോപനാണ്.
ഇപ്പോഴിതാ സിനിമയിലെ നായകനാവാനുള്ള ആളെ തേടി എത്തിയിരിക്കുകയാണ് സംവിധായകന്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ ജൂഡ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ജൂഡിന്റെ പോസ്റ്റ്
വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഭാകരന്‍ സീരീസ് വായിച്ചപ്പോള്‍ അമ്പരന്ന് പോയിട്ടുണ്ട്. എന്തേ ഇത് വരെ ആരും ഇത് സിനിമയാക്കിയിട്ടില്ല എന്ന്.പിന്നീട് മനോരമയിലെ പ്രിയ സുഹൃത്ത് ടോണി വഴി ഇന്ദുഗോപന്‍ ചേട്ടനെ പരിചയപ്പെട്ടപ്പോള്‍ മനസിലായി പല പ്രമുഖ സംവിധായകരും ഇത് ചോദിച്ചു ചെന്നിട്ടുണ്ടെന്നു.എന്റെ ഭാഗ്യത്തിന് ചേട്ടന്‍ ഇത് എനിക്ക് തന്നു. ജനകീയനായ ഒരു കുറ്റാന്വേഷകന്‍. അതാണ് ഞങ്ങളുടെ പ്രഭാകരന്‍
പ്രഭാകരനെ വായിച്ചിട്ടുള്ളവര്‍ക്കറിയാം ഓരോ പേജിലും ഉദ്വേഗം ജനിപ്പിക്കുന്ന നീക്കങ്ങള്‍. പ്രിയ വായനക്കാരോടും പ്രേക്ഷകരോടും അതേ ഉദ്വേഗത്തോടെ ആകാംക്ഷയോടെ പ്രഭാകരനെ അവതരിപ്പിക്കാനാണ് എന്റെയും ആഗ്രഹം. അവതരിപ്പിക്കുന്നു 'ഡിറ്റക്റ്റീവ് പ്രഭാകരന്‍'. ഒരുപക്ഷെ ലോകസിനിമയില്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് കാസ്റ്റിങ് ചെയ്യാനുള്ള ആദ്യ അവസരം. നിങ്ങളുടെ മനസിലുള്ള പ്രഭാകരനെ കമന്റ് വഴി നിര്‍ദ്ദേശിക്കൂ. ഞങ്ങള്‍ കാത്തിരിക്കുന്നു


Click it and Unblock the Notifications











