ലച്ചുവിന് ഇങ്ങനെയുമൊരു ഭാവമോ? റൊമാന്‍റിക്കായി ജൂഹി റുസ്തഗിയും റോവിനും! വീഡിയോ വൈറല്‍!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജൂഹി റുസ്തഗി. ഉപ്പും മുളകുമെന്ന പരമ്പരയില്‍ ലച്ചുവിനെ അവതരിപ്പിക്കുന്നത് ജൂഹിയാണ്. വെള്ളിമൂങ്ങയെന്നും മുടിയനും സംഘവും ലച്ചുവിനെ വിളിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ലച്ചു പോയതോടെ വല്ലാത്ത മിസ്സിംഗാണ് അവളെയെന്നും മുടിയന്‍ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെയായി സിദ്ധാര്‍ത്ഥിനൊപ്പം ഹണിമൂണാഘോഷത്തിന് പോയതാണ് ലച്ചു. നാളിത്രയായിട്ടും ഇരുവരും തിരിച്ച് വരാത്തതില്‍ ആരാധകരും നിരാശയിലാണ്. താരത്തെ പരമ്പരയില്‍ നിന്നും ഒഴിവാക്കിയോയെന്നുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. താരത്തെ കാണാനാവാത്തതിന്റെ സങ്കടം പങ്കുവെച്ചായിരുന്നു കൂടുതല്‍ പേരും എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹിയാകട്ടെ അടുത്തിടെയായി അത്ര ആക്ടീവല്ല. ഉപ്പും മുളകിന്റെ സംവിധായകനായ എസ് ജെ സിനുവിന്റെ സിനിമയുടെ പൂജ ചടങ്ങില്‍ പങ്കെടുക്കാനായി ജൂഹി എത്തിയിരുന്നു. ഡോക്ടര്‍ റോവിനേയും കൂട്ടിയാണ് താരമെത്തിയത്. ഒപ്പമുള്ളവര്‍ക്കെല്ലാം ജൂഹി റോവിനെ പരിചയപ്പെടുത്തിയിരുന്നു. അതീവ സന്തോഷത്തോടെയാണ് ഇരുവരും ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇവരുടെ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

റൊമാന്റിക്കായി ജൂഹി

റൊമാന്റിക്കായി ജൂഹി

അടുത്തിടെയായിരുന്നു ജബഹി തന്റെ പ്രണയം പരസ്യമാക്കിയത്. അടുത്ത സുഹൃത്തായ റോവിനൊപ്പമുള്ള ചിത്രങ്ങളും ടിക് ടോക് വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെയായാണ് ഇവരുടെ സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയത്. ഇപ്പോഴിതാ റൊമാന്റിക് ഫോട്ടോ ഷൂട്ടുമായാണ് ഇരുവരും എത്തിയിട്ടുള്ളത്. ജൂഹിയുടെ മുടി ഒതുക്കുന്ന റോവിനും, റോവിന്റെ മീശ പിരിക്കുന്ന ലച്ചുവിനേയുമൊക്കെയാണ് പുതിയ വീഡിയോയില്‍ കാണുന്നത്.

വീഡിയോ വൈറലാവുന്നു

വീഡിയോ വൈറലാവുന്നു

ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും എത്തിയത്. അതീവ സന്തോഷത്തോടെയാണ് ഇരുവരും ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഹിന്ദി സീരിയലുകൡലെ നടനെപ്പോലെയുണ്ട് റോവിനെന്നുള്ള കമന്റുകളാണ് വീഡിയോയ്ക്ക് കീഴിലുള്ളത്. ഞങ്ങളുടെ കുഞ്ഞുപെങ്ങളാണ് ഇതെന്നും നന്നായി നോക്കിക്കോളണമെന്നുമുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.

വിവാഹത്തിനുള്ള സൂചനയോ?

വിവാഹത്തിനുള്ള സൂചനയോ?

വിവാഹിതയാവാന്‍ പോവുകയാണോ ജൂഹിയെന്ന സംശയങ്ങളും വീഡിയോയ്ക്ക് കീഴിലുണ്ട്. നാലാമത്തെ പ്രണയം പൊട്ടി പാളീസാവാതിരിക്കട്ടെയന്നാണ് മറ്റൊരാള്‍ പറഞ്ഞത്. മുന്‍പൊരു അഭിമുഖത്തിനിടയില്‍ തന്റെ പ്രണയത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. നേരത്തേയും പ്രണയമുണ്ടായിരുന്നുവെന്നും അതെല്ലാം തകര്‍ന്നുവെന്നുമായിരുന്നു താരം പറഞ്ഞത്. നാലാമത്തെ പ്രണയമാണ് ഇപ്പോഴത്തേതെന്നും താരം പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ലച്ചു പ്രണയം പരസ്യമാക്കിയത്.

ലച്ചുവിന്റെ കല്യാണമാണ്

ലച്ചുവിന്റെ കല്യാണമാണ്

ലച്ചുവിന്റെ വിവാഹമാണ് നടക്കാന്‍ പോവുന്നതെന്നും താന്‍ പരിപാടിയില്‍ത്തന്നെ തുടരുമെന്നുമായിരുന്നു ഉപ്പും മുളകും ലൈവിലെത്തിയപ്പോള്‍ ജൂഹി പറഞ്ഞത്. ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ലച്ചുവിന്റെ വിവാഹം നടന്നത്. ക്രിസ്മസ് ദിനത്തിലായിരുന്നു ഈ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ലച്ചുവിന് പിന്നാലെ ജൂഹിയുടെ ജീവിതത്തിലും വിവാഹമായോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X