ജൂഹി റുസ്തഗി അതീവ സന്തോഷത്തിലാണ്! പ്രശ്‌നങ്ങളെല്ലാം മാറിയോ? ഇതാണ് എപ്പോഴും വേണ്ടതെന്ന് ആരാധകര്‍

ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെയും പ്രശസ്തിയിലേക്ക് എത്തിയ നടിയാണ് ജൂഹി റുസ്തഗി. ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ജൂഹി പരമ്പരയില്‍ നിന്നും പിന്മാറി. പഠനത്തിരക്കുകള്‍ കാരണം മാറി നില്‍ക്കുന്നു എന്നായിരുന്നു നടി ഇതിന് വിശദീകരണം നല്‍കിയത്. എന്നാല്‍ അതിന് പിന്നില്‍ തനിക്ക് നേരെ വരുന്ന മോശം കമന്റുകളും ഉണ്ടെന്ന് ഒരു ചാറ്റ് ഷോ യില്‍ ജൂഹി പറഞ്ഞിരുന്നു.

ഇതിനിടെ ജൂഹിയുടേതെന്ന പേരില്‍ ഒരു വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അശ്ലീല ചിത്രങ്ങളും വീഡിയോസും വ്യാപകമായി വരാന്‍ തുടങ്ങിയതോടെ പരാതിയുമായി നടി രംഗത്തെത്തി. ഇത്തരം പ്രവര്‍ത്തികള്‍ തന്നെ വളരെയധികം വേദനപ്പിക്കുന്നതായിട്ടും ഇത് ചെയ്യുന്നവര്‍ക്കെതിരെ പരാതി നല്‍കിയ വിവരവും നടി തന്നെ അറിയിച്ചിരുന്നു.

 juhi-rustagi

വേദനയോടെയാണ് താനിത് പോസ്റ്റ് ചെയ്യുന്നതെന്നും ചിലരുടെ പ്രവര്‍ത്തികള്‍ തനിക്കും കുടുംബത്തിനും വലിയ മനോവിഷമം നല്‍കിയെന്നും നടി പറഞ്ഞിരുന്നു. ഇതോടെ ഒരുപാട് പേരാണ് ജൂഹിയ്ക്ക് പിന്തുണ നല്‍കി എത്തിയത്. അതൊന്നും പ്രശ്‌നമാക്കേണ്ട കാര്യമില്ലെന്നും എല്ലാ കാലത്തും ഞങ്ങള്‍ ഒപ്പമുണ്ടാവുമെന്നും ആരാധകര്‍ കമന്റുകളിലൂടെ പറയുന്നു. അവര്‍ക്കെല്ലാം നടി നന്ദി പറയുകയും ചെയ്തിരുന്നു.

ഇപ്പോള്‍ പ്രശ്‌നങ്ങളെല്ലാം ഏകദേശം അവസാനിച്ചിരിക്കുകയാണെന്നാണ് സൂചന. ജൂഹി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. അതീവ സന്തോഷത്തോടെ ഒരു ഊഞ്ഞാലില്‍ ഏതോ പുസ്തകം വായിച്ച് ഇരിക്കുന്ന വീഡിയോ ആയിരുന്നു നടി പോസ്റ്റ് ചെയ്തിരുന്നത്. സങ്കടങ്ങളെല്ലാം മാറി സന്തോഷത്തിലാണെന്ന് ഇതോടെ ആരാധകരും മനസിലാക്കി.

 juhi-rustagi

വൈകാതെ ജൂഹിയുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഏറെ കാലം സുഹൃത്തായിരുന്ന ഡോ. റോവിന്‍ ആണ് ജൂഹിയുടെ ഭാവി വരന്‍. നേരത്തെ മുതല്‍ ഇരുവരുടെയും ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതോടെയാണ് റോവിനും താനും വിവാഹം കഴിക്കാന്‍ പോവുന്ന കാര്യം ജൂഹി പുറംലോകത്തോട് പറഞ്ഞത്.

അടുത്ത വര്‍ഷമായിരിക്കും വിവാഹം. നിലവില്‍ ഉപ്പും മുളകില്‍ നിന്നും പിന്മാറിയ ജൂഹി ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. നടി പോവുന്ന യാത്രകളുടെ ദൃശ്യങ്ങള്‍ ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും പുതിയ അറിവുകള്‍ പങ്കുവെക്കാനുള്ള ശ്രമമാണെന്നും നേരത്തെ അറിയിച്ചിരുന്നു. എങ്കിലും ഉപ്പും മുളകിലേക്കും തിരിച്ച് വരണമെന്ന് തന്നെയാണ് എല്ലാവരുടെയും ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X