കഴിഞ്ഞ കാലത്തെ ഓര്‍ത്ത് ദുഃഖിക്കരുത്! ജൂഹി റുസ്തഗിയുടെ ഭാവി വരന്റെ പോസ്റ്റ് വൈറല്‍
ഉപ്പും മുളകിലും ലെച്ചുവിന്റെ പിന്മാറ്റം ഇപ്പോഴും ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്. ലെച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജുഹി റുസ്തഗി പരമ്പരയില്‍ നിന്നും മാറിയ വാര്‍ത്ത വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഷോ യില്‍ നിന്നും പിന്മാറിയതിന് പല കാരണങ്ങളും നടി തന്നെ വെളിപ്പെടുത്തിയിരുന്നു. അതിനിടെയാണ് ജുഹി വിവാഹിതയാവാന്‍ പോവുന്ന കാര്യം പുറംലോകം അറിയുന്നത്.
ഒരു ഡോക്ടറായ റോവിന്‍ ആണ് ജുഹിയെ വിവാഹം കഴിക്കാന്‍ പോവുന്നത്. അടുത്തിടെ ടെലിവിഷന്‍ ചാനലില്‍ ഇരുവരും അഭിമുഖത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതോടെ ജുഹിയെ പോലെ തന്നെ റോവിനും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായിരിക്കുന്ന റോവിനും ഇപ്പോള്‍ ഒരുപാട് പേര്‍ ഫോളോ ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം റോവിന്‍ പങ്കുവെച്ചൊരു പോസ്റ്റ് തരംഗമായിരുന്നു. 'കഴിഞ്ഞ കാലത്തെ കുറിച്ച് ഓര്‍ത്ത് ദുഃഖിക്കരുത്. അത് വീണ്ടും വരില്ല. നിലവിലുള്ള അവസ്ഥയെ വിവേകപൂര്‍വ്വം മെച്ചപ്പെടുത്തുക. അത് നിങ്ങളുടേതാണ്. നിറഞ്ഞ മനസോടെ, ഭയമില്ലാതെ ഭാവിയിലേക്ക് സഞ്ചരിക്കുക. എന്നാണ് റോവിന്‍ കുറിച്ചത്. ലെച്ചുവിനെ പോലെ കവിത എഴുതുന്ന സ്വഭാവം റോവിനുമുണ്ടോ എന്നൊക്കെ ആരാധകരും കമന്റിടുന്നുണ്ട്.
അഭിനയിച്ച എല്ലാ താരങ്ങളും തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാരായിരുന്നു. എല്ലാവര്‍ക്കും ഫാന്‍സ് പേജുകള്‍ വരെ ഉണ്ടായിരുന്നു. ലെച്ചുവിന്റെ പിന്മാറ്റം വലിയ തിരിച്ചടിയായിരുന്നു. ഇപ്പോള്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയ ജൂഹി ഓരോ യാത്രകള്‍ നടത്തി അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമാണ് പുറത്ത് വിടുന്നത്.
റോവിന്റെ പോസ്റ്റ്


Click it and Unblock the Notifications