ജൂഹി റുസ്തഗി സന്തോഷത്തിലാണ്! പ്രശ്‌നങ്ങളെല്ലാം മാറിയോന്ന് ആരാധകര്‍, ലവ് ഇമോജിയുമായി ഭാവി വരനും

ഉപ്പും മുളകും പരമ്പരയില്‍ നിന്നും ജൂഹി റുസ്തഗി പിന്മാറിയത് ഇനിയും ആരാധകര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ലെച്ചുവിന്റെ പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകളില്‍ നിരന്തരം പോസ്റ്റുകള്‍ വരാറുണ്ടെങ്കിലും ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ലെന്ന് തന്നെ ഉറപ്പിച്ചിരിക്കുകയാണ് ലെച്ചു. എന്നാല്‍ ജൂഹിയെ സൈബര്‍ അക്രമണം വിടാതെ പിന്തുടരുകയായിരുന്നു.

അടുത്തിടെ നടിയുടേതെന്ന പേരില്‍ അശ്ലീല വീഡിയോസും ചിത്രങ്ങളുമെല്ലാം പ്രചരിച്ചിരുന്നു. ഇത് തന്നെയും കുടുംബത്തെയും വളരെയധികം വേദനിപ്പിച്ചെന്നും ഇതിനെതിരെ കടുത്ത നിയമ നടപടി സ്വീകരിച്ചു എന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ജൂഹി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഒരുപാട് ആളുകളാണ് നടിയ്ക്ക് പിന്തുണയുമായി വന്നത്. തനിക്ക് സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും ജൂഹി നന്ദി പറയുകയും ചെയ്തിരുന്നു.

juhi-rustagi

ഇപ്പോഴിതാ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചൊരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വാള്‍ ആര്‍ട്ടിന് മുന്നില്‍ അതീവ സന്തോഷത്തോടെ നില്‍ക്കുന്നൊരു ചിത്രമായിരുന്നിത്. എന്നാല്‍ ഗുഡ് വൈബ്‌സ് ഓണ്‍ലി എന്ന് ക്യാപ്ഷനായിരുന്നു ചിത്രത്തിന് ജൂഹി കൊടുത്തത്. മാത്രമല്ല വീട്ടില്‍ സുരക്ഷിതരായിരിക്കാനുള്ള നിര്‍ദ്ദേശവും പങ്കുവെച്ചിരുന്നു. ഇതിന് താഴെ ഒരുപാട് പേരാണ് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.

ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ ലൈക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്. ഭാവി വരന്‍ റോവിനും ലവ് ഇമോജിയുമായി എത്തിയിരുന്നു. ഇതോടെ ജൂഹിയുടെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്ന് സമാധാനത്തിലായോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വീഡിയോസില്‍ നിന്നും നീതി ലഭിച്ചോ എന്നും ആരാധകര്‍ കമന്റുകളിടുന്നുണ്ട്.

juhi-rustagi

കേരളത്തില്‍ അത്രയധികം ജനപ്രീതി ഉണ്ടാക്കിയ അപൂര്‍വ്വം പരമ്പരകളില്‍ ഒന്നായിരുന്നു ഉപ്പും മുളകും. അഞ്ച് മക്കളില്‍ ഒരാളായിരുന്നു ജൂഹി അവതരിപ്പിച്ച ലക്ഷ്മി ബാലചന്ദ്രന്‍ തമ്പി അഥവ ലെച്ചു. മറ്റുള്ള എല്ലാ കഥാപാത്രങ്ങളെയും പോലെ ജൂഹിയും അതിവേഗം ശ്രദ്ധിക്കപ്പെട്ടു. ലെച്ചുവിനായിരുന്നു ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്നതും.

ആയിരം എപ്പിസോഡിനോട് അനുബന്ധിച്ച് ലെച്ചുവിന്റെ വിവാഹം നടത്തിയതോടെയാണ് ചില പ്രശ്‌നങ്ങള്‍ രൂപപ്പെട്ടത്. അനാവശ്യമായ പ്രചരണങ്ങള്‍ ജൂഹിയുടെ പേരില്‍ വന്നതോടെ പരമ്പരയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. എങ്കിലും ലെച്ചുവിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും. എന്നാല്‍ നടിയുടെ വിവാഹം അടുത്ത വര്‍ഷം തന്നെ ഉണ്ടാവുമെന്ന് പറഞ്ഞ് പ്രതിശ്രുത വരന്‍ ഡോ. റോവിനെ ജൂഹി എല്ലാവര്‍ക്കും പരിചയപ്പെടുത്തിയിരുന്നു.

ആശ്വാസ വാര്‍ത്ത; പ്രവാസികളെ തിരികെ എത്തിച്ചേക്കും, സജ്ജരാകാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര നിര്‍ദേശം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X