ഉപ്പും മുളകിലെ ലച്ചുവും രോഹിനും പ്രണയത്തിലാണോ? രോഹിനെക്കുറിച്ച് ജൂഹി റുസ്തഗി പറഞ്ഞത്? കാണൂ!

ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് ജൂഹി റുസ്തഗി. ഉപ്പും മുളകിലെ ലച്ചുവിനെ അറിയാത്തവര്‍ വിരളമാണ്. ലക്ഷ്മി ബാലചന്ദ്രനെന്ന ലച്ചുവായാണ് താരമെത്തുന്നത്. ബാലു-നീലു ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ലച്ചു. കവിതയെഴുത്തും പാട്ടുമൊക്കെയാണ് ലച്ചുവിന്റെ പരിപാടി. പൊതുവെ മടിച്ചിയാണെങ്കിലും നീലു വിടാതെ പിന്തുടര്‍ന്ന് ജോലികള്‍ ചെയ്യിപ്പിക്കാറുണ്ട്. വീട്ടിലുള്ളവരെ വിമര്‍ശിക്കാനും കേശു-ശിവയ്ക്ക് പണി കൊടുക്കാനും ലച്ചു മുന്നിലുണ്ടാവാറുണ്ട്. സുഹൃത്തിന്റെ ബര്‍ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാനായ പോയപ്പോളായിരുന്നു ലച്ചുവിനെത്തേടി അഭിനയിക്കാനുള്ള അവസരമെത്തിയത്.

തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നുവെങ്കിലും മികച്ച പിന്തുണ ലഭിച്ചതോടെ ലച്ചുവിന്റെ ആത്മവിശ്വാസം കൂടുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് ലച്ചു എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ബി ഇറ്റ് മീഡിയയ്്ക്ക് നല്‍കിയ രസകരമായ അഭിമുഖത്തിന്റെ വീഡിയോയും അതുമായി ബന്ധപ്പെട്ട ട്രോളുകളുമൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പൊതുവെ അഭിമുഖമെന്ന് കേള്‍ക്കുമ്പോള്‍ ടെന്‍ഷനുണ്ടാവാറുണ്ടെങ്കിലും ഇത്തവണ അതൊന്നുമുണ്ടായിരുന്നില്ലെന്ന് ജൂഹി പറഞ്ഞിരുന്നു. ജൂഹിയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ഭാവിവരനെക്കുറിച്ച്

ട്രോളരുത്, ഇന്റര്‍വ്യൂ ആണ്, ട്രോളരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് ജൂഹി റുസ്തഗി പറഞ്ഞ് തുടങ്ങിയത്. നന്നായി മനസ്സിലാക്കുന്ന, യാത്ര ചെയ്യാനിഷ്ടമുള്ളയാളായിരിക്കണം തന്റെ പങ്കാളിയെന്നായിരുന്നു ജൂഹി പറഞ്ഞത്. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവും തനിക്കുണ്ട്. മികച്ച അവസരം ലഭിച്ചാല്‍ വേണ്ടെന്ന് വെ്ക്കില്ല, ജോലി ചെയ്യാന്‍ ഇഷ്ടമാണ്. ഫുഡിയായ ആളെയാണ് തനിക്ക് താല്‍പര്യമെന്നും ജൂഹി പറയുന്നു.

 പ്രൊപ്പോസ് ചെയ്തിട്ടുണ്ട്

ഉപ്പും മുളകില്‍ വരുന്നതിന് മുന്‍പും ശേഷവും പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. 10-12 ന് മുകളിലുണ്ടാവും, റിജക്ട് ചെയ്തവരുമുണ്ട്. നിരവധി പ്രൊപ്പോസലുകള്‍ വന്നിട്ടുണ്ടെന്നും താരം പറയുന്നു. സ്‌കൂള്‍ ലൈഫില്‍ മതില് ചാടിയതിന് പിടിച്ചിട്ടുണ്ട്. സ്‌കൂളിന് താഴെയുള്ള ഹോട്ടലില്‍ പോയി ഭക്ഷണം വാങ്ങിക്കാറുണ്ടായിരുന്നു. അതിനൊക്കെ വേണ്ടിയാണ് പിടിച്ചിട്ടുള്ളത്.

പറയാതെ പോയ പ്രണയം

കുറേയുണ്ട്, സ്‌കൂളില്‍ പഠിക്കുന്ന സമയം മുതലേയുണ്ട്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ചേട്ടനെ ഇഷ്ടമായിരുന്നു. അന്ന് കുട്ടിയായിരുന്നതിനാല്‍ അത് തുറന്നുപറയാന്‍ പറ്റിയില്ല. കുറേ നാള്‍ അത് മനസ്സില്‍ കൊണ്ടുനടന്നിരുന്നു. പുള്ളിയെ ഇടയ്ക്ക് അവിടേയും ഇവിടേയും വെച്ച് കാണാറുണ്ട്. ചിലപ്പോ ആ ചേട്ടനും ഇത് കേള്‍ക്കുന്നുണ്ടായിരിക്കുമെന്നുമായിരുന്നു ലച്ചുവിന്റെ കമന്റ്.

ടാറ്റു ചെയ്യാന്‍ താല്‍പര്യമുണ്ട്

താരങ്ങളില്‍ പലരും ടാറ്റു ചെയ്യാറുണ്ട്. തനിക്കും ടാറ്റു ചെയ്യാന്‍ താല്‍പര്യമുണ്ടെന്നാണ് ലച്ചു പറയുന്നത്. ഉപ്പും മുളകിലെ ക്യാരക്ടറിനെ ബാധിക്കുമോയെന്ന തരത്തിലുള്ള സംശയമുണ്ട്. എന്നാല്‍ ടാറ്റു ചെയ്യാന്‍ അവര്‍ അനുമതി തന്നിട്ടുണ്ട്. അധികം വൈകാതെ തന്നെ ടാറ്റു ചെയ്യുമെന്നും താരം പറയുന്നു. ഇന്‍സ്റ്റയില്‍ താന്‍ സജീവമാണെന്നും താരം പറയുന്നു.

പ്രണയത്തെക്കുറിച്ച്

ആദ്യത്തേതും രണ്ടാമത്തേതും മൂന്നാമത്തേതുമൊക്കെ പൊട്ടിപ്പാളീസായതാണ്. ഇപ്പോ നാലാമത്തേതില്‍ നില്‍ക്കുകയാണ്. ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് പാളീസാവുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. മുന്‍പ് വേണ്ടെന്ന് വെച്ച അവസരങ്ങളെക്കുറിച്ചോര്‍ത്ത് താന്‍ റിഗ്രറ്റ് ചെയ്യുന്നില്ലെന്നും ലച്ചു പറയുന്നു. താന്‍ കാരണം കുടുംബത്തില്‍ ചില സന്തോഷനിമിഷങ്ങളുണ്ടായിട്ടുണ്ട്. അതൊക്കെ സന്തോഷമാണ്.

 രോവിനെക്കുറിച്ച്

ഡോക്ടര്‍ രോവിനൊപ്പം നില്‍ക്കുന്ന ജൂഹിയുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പുതിയ അഭിമുഖത്തിലും ജൂഹി രോവിനെക്കുറിച്ച് പറഞ്ഞിരുന്നു. ഫോണിലെ അവസാനത്തെ മെസ്സേജിനെക്കുറിച്ചും കോളിനെക്കുറിച്ചും ചോദിച്ചപ്പോള്‍ രോവിനെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. ഇരുവരും പ്രണയത്തിലാണോയെന്ന തരത്തിലെ ചോദ്യം നേരത്തെ ഉയര്‍ന്നുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X