ചുവടുവെച്ച് ജൂഹി റുസ്തഗി! ലോക് ഡൗണിലെ വലിയ സന്തോഷം പങ്കുവെച്ച് താരം! വീഡിയോ വൈറല്‍

ഉപ്പും മുളകും പരമ്പരയിലെ ലച്ചുവിനോട് പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. അഭിനയം മാത്രമല്ല നൃത്തത്തിലും പാട്ടിലുമൊക്കെ ജൂഹി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിന് പോയപ്പോഴായിരുന്നു ജൂഹിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഉപ്പും മുളകുമെന്ന ജനപ്രിയ പരിപാടയില്‍ ലച്ചുവായാണ് ജൂഹി എത്തുന്നത്. ജൂഹിയായല്ല ലച്ചുവായാണ് ഇന്നും ആരാധകര്‍ താരത്തെ കാണുന്നത്. ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ഉപ്പും മുളകിനോട് ലച്ചു ബൈ പറഞ്ഞത്.

അച്ഛന്റെ വീട്ടുകാര്‍ക്ക് അഭിനയം തുടരുന്നതില്‍ താല്‍പര്യമില്ലെന്ന് താരം പറഞ്ഞിരുന്നു. തന്റെ വിവാഹം കാണിച്ചതൊന്നും അവര്‍ക്ക് ഇഷ്ടമായിട്ടില്ല. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി താന്‍ പിന്‍വാങ്ങുകയാണെന്നുമായിരുന്നു താരം പറഞ്ഞത്. സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങുകയായിരുന്നു താരം പിന്നീട്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും ഞാന്‍ പോവുന്നിടത്തെല്ലാം നിങ്ങളേയും കൊണ്ടുപോവാമെന്നുമായിരുന്നു താരം പറഞ്ഞത്. ഇതിനിടയിലായിരുന്നു തന്‍രെ ഭാവിവരനെക്കുറിച്ചും ജൂഹി വെളിപ്പെടുത്തിയത്.

Juhi Rustagi

മോഡലിംഗും പാട്ടുമൊക്കെയായി സജീവമായ ഡോക്ടര്‍ റോവിനും താനും പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു ജൂഹി. വിവാഹം ഇപ്പോഴില്ലെന്നും അതിന് മുന്‍പ് കുറച്ച് കാര്യങ്ങള്‍ ചെയ്യാനുമുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. ഇരുവരും ഒരുമിച്ച് നടത്തിയ യാത്രയുടെ വീഡിയോ വൈറലായി മാറിയിരുന്നു. യൂട്യൂബിലൂടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. ഉപ്പും മുളകില്‍ നിന്നും ലച്ചു പിന്‍വാങ്ങിയതില്‍ നിരാശ പ്രകടിപ്പിച്ച് ആരാധകര്‍ എത്തിയിരുന്നു. ഇടയ്‌ക്കെങ്കിലും വന്നൂടേയെന്നായിരുന്നു ആരാധകരുടെ ചോദ്യം.

നൃത്തവീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ക്വാറന്റൈന്‍ ദിനങ്ങളില്‍ തന്റെ പരിപാടികളിലൊന്ന് ഇതാണെന്ന് പറഞ്ഞായിരുന്നു ജൂഹി വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് ഡാന്‍സ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. നേരത്തെ നൃത്തത്തിലേക്ക് തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് ജൂഹി എത്തിയിരുന്നു.

ജൂഹി നൃത്തവുമായെത്തുമ്പോള്‍ പാട്ടുമായാണ് റോവിന്‍ എത്തിയത്. പാടാന്‍ ഇഷ്ടമുള്ളയാളാണ് താനെന്ന് റോവിന്‍ പറഞ്ഞിരുന്നു. റോവിനും ജൂഹിയും പിണക്കത്തിലാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഇടയ്ക്ക് ആരാധകര്‍ ചോദിച്ചത്. അടുത്തിടെയായിരുന്നു ഇരുവരും സന്തോഷ പോസ്റ്റുകള്‍ ഇട്ടുതുടങ്ങിയതും പരസ്പരം ഫോളോ ചെയ്തതും. ഇതോടെയാണ് പിണക്കം മാറിയോ എന്ന് ആരാധകര്‍ ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X