വാക്ക് പാലിച്ച് ജൂഹി റുസ്തഗി! റോവിനൊപ്പം തിരുനെല്ലിയില്‍! വീഡിയോ വൈറല്‍! കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ജൂഹി റുസ്തഗി യാത്രകളിലാണ്. ഉപ്പും മുളകിലെ അഭിനയത്തിരക്കിനിടയില്‍ യാത്രകള്‍ക്ക് സമയം കിട്ടാത്തതിനെക്കുറിച്ചായിരുന്നു താരം നേരത്തെ പറഞ്ഞത്. ലച്ചുവിനെയായിരുന്നു ജൂഹി അവതരിപ്പിച്ചത്. ലച്ചുവിന്റെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. വിവാഹത്തിന് ശേഷവും താന്‍ പരിപാടിയിലുണ്ടാവുമെന്നും തന്റെ വിവാഹമല്ല നടക്കുന്നതെന്നുമായിരുന്നു ജൂഹി പറഞ്ഞത്. വിവാഹത്തിന് പിന്നാലെയായ പരമ്പരയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു ജൂഹി. താരത്തെ തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.

ഇനി ഉപ്പും മുളകിലേക്ക് ഇല്ലെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നുമായിരുന്നു ജൂഹി പറഞ്ഞത്. സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങുന്നുണ്ടെന്നും യാത്രകള്‍ ചെയ്യാനുള്ള പ്ലാനുണ്ടെന്നും താരം പറഞ്ഞിരുന്നു. താന്‍ മാത്രമല്ല പോകുന്നിടത്തേക്കെല്ലാം നിങ്ങളേയും കൊണ്ടുപോവുമെന്നും ജൂഹി പറഞ്ഞിരുന്നു. പെര്‍ഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സ് എന്ന പേരാണ് താരം ചാനലിന് നല്‍കിയത്. റോവിനൊപ്പം തിരുനെല്ലിയിലേക്കാണ് ജൂഹി പോയത്. തിരുനെല്ലി യാത്രയ്ക്കിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇരുവരും. യൂട്യൂബിലൂടെ യാത്രാ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Juhi Rustagi

ഉപ്പും മുളകില്‍ ലച്ചുവിനെ മി്സ്സ് ചെയ്യുകയാണെന്നും ഇങ്ങനെ കാണാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ഇടയ്‌ക്കൊക്കെ പാറമട വീട്ടിലേക്ക് പോവുന്നതിനെക്കുറിച്ച് ആലോചിച്ചൂടേയെന്നായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്. ആദ്യത്തെ വ്‌ളോഗല്ലേ, കുറച്ച്കൂടി നന്നാവാനുണ്ടെന്നുള്ള കമന്റുകളുമുണ്ട്. റോവിനൊപ്പം അമ്പലത്തില്‍ കയറി പ്രാര്‍ത്ഥിക്കുന്നതും പ്രധാനപ്പെട്ടവരുമായി സംസാരിക്കുന്നതും അവിടേക്ക് എത്താനുള്ള വഴികളുമൊക്കെ ജൂഹി പരിചയപ്പെടുത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X