പ്രിയതമന്‍റെ തോളില്‍ ലച്ചു! റോവിനൊപ്പമുള്ള ജൂഹി റുസ്തഗിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍!

ഉപ്പും മുളകുമെന്ന പരമ്പരയിലെ ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗിക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ആരാധകരേറെയാണ്. നിമിഷനേരം കൊണ്ടാണ് താരം പങ്കുവെക്കുന്ന പോസ്റ്റുകള് വൈറലായി മാറുന്നത്. അടുത്തിടെയായിരുന്നു ലച്ചുവിന്റെ വിവാഹം നടന്നത്. ആയിരം എപ്പിസോഡിന് പിന്നാലെയായാണ് ലച്ചുവിന്റെ വിവാഹവും നടത്തിയത്. പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഡെയ്ന്‍ ഡേവിസായിരുന്നു ലച്ചുവിന്റെ വരനായ സിദ്ധാര്‍ത്ഥിനെ അവതരിപ്പിച്ചത്. വിവാഹം കഴിഞ്ഞതിന് പിന്നാലെയായി ഇരുവരും പരമ്പരയില്‍ നിന്നും അപ്രത്യക്ഷരായിരുന്നു. ലച്ചുവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് എല്ലാവരും.

ലച്ചുവിനെ പുറത്താക്കിയോ എന്ന ചോദ്യവുമായി ആരാധകരെത്തിയിരുന്നു. വിവാഹത്തിന് ശേഷവും താന്‍ ഉപ്പും മുളകിലും ഉണ്ടാവുമെന്നും ജൂഹിയുടെയല്ല ലച്ചുവെന്ന കഥാപാത്രത്തിന്റെ വിവാഹമാണ് നടക്കാന്‍ പോവുന്നതെന്നുമായിരുന്നു താരം പറഞ്ഞത്. ഫേസ്ബുക്ക് ലൈവിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്തിയിരുന്നു. പരമ്പരയില്‍ത്തുടരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വിവാഹ ശേഷം ഒരേയൊരു എപ്പിസോഡിലാണ് ലച്ചുവിനെ കണ്ടത്. താരത്തിന്റെ വരവിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ കൃത്യമായ മറുപടിയൊന്നും നല്‍കിയിരുന്നില്ല. ജൂഹിയാവട്ടെ അടുത്തിടെയായിരുന്നു തന്റെ പ്രണയം പരസ്യമാക്കിയത്. റോവിനൊപ്പമുള്ള പുതിയ ചിത്രവുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ജൂഹിയും റോവിനും

ജൂഹിയും റോവിനും

ഡോക്ടര്‍ റോവിനും ജൂഹി റുസ്തഗിയും അടുത്ത സുഹൃത്തുക്കളാണ്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. അടുത്തിടെയായിരുന്നു ജൂഹി ഈ പ്രണയം പരസ്യമാക്കിയത്. നേരത്തെ ഒരു ആല്‍ബത്തില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ ഇരുവരും പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു. ഇതേക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. അടുത്തിടെയായിരുന്നു പ്രണയം സ്ഥിരീകരിച്ചത്. ഉപ്പും മുളകും സംവിധായകന്റെ പൂജയ്ക്ക് ജൂഹി എത്തിയപ്പോള്‍ റോവിനും ഒപ്പമുണ്ടായിരുന്നു.

പുതിയ ഫോട്ടോ

പുതിയ ഫോട്ടോ

പട്ടുപാവാടയും വലിയ കമ്മലുമൊക്കെയായി റോവിന്റെ തോളിലിരിക്കുന്ന ലച്ചുവിന്റെ ഫോട്ടോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജൂഹി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചത്. വെളുത്ത നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞ റോവിനും വലിയ സന്തോഷത്തിലാണ് ചിത്രത്തിന് പോസ് ചെയ്തത്. ഇതേത് ചടങ്ങിനിടയിലെ ഫോട്ടോയാണെന്നും പുതിയ ഫോട്ടോ ഷൂട്ടാണോയെന്ന തരത്തിലുമൊക്കെയുള്ള ചോദ്യങ്ങളുമായി ആരാധകരും എത്തിയിട്ടുണ്ട്.

 നേരത്തെ വൈറലായ ചിത്രങ്ങള്‍

നേരത്തെ വൈറലായ ചിത്രങ്ങള്‍

സൗഹൃദവും പ്രണയവും ഒരാളില്‍ നിന്നും ലഭിക്കുന്നതിനെക്കുറിച്ചാണ് ക്യാപ്ഷന്‍. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. പെട്ടെന്ന് കേള്‍ക്കുന്ന ഗാനങ്ങളെല്ലാം പ്രണയമുള്ളതായി മാറിയെന്ന് പറഞ്ഞായിരുന്നു നേരത്തെ ലച്ചു റോവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. നാലാമത്തെ പ്രണയമാണ് ഇപ്പോഴത്തേതെന്നും ഇത് എങ്ങനെയായിത്തീരുമെന്ന് അറിയില്ലെന്നുമായിരുന്നു മുന്‍പ് ജൂഹി പറഞ്ഞത്. ഈ പ്രണയം സഫലമാവുമെന്ന് അന്നേ ആരാധകര്‍ പറഞ്ഞിരുന്നു.

 മോഡലിംഗിലും സജീവം

മോഡലിംഗിലും സജീവം

റോവിന്‍ ശരിക്കും ഡോക്ടറാണോയെന്നുള്ള ചോദ്യങ്ങളുമായാണ് ഇടയ്ക്ക് ആരാധകരെത്തിയത്. ജൂഹിക്കൊപ്പമുള്ള റോവിന്റെ വരവിന് ആരാധകരും കൈയ്യടിച്ചിരുന്നു. ഉപ്പും മുളകും സംവിധായകന്റെ സിനിമയുടെ പൂജയ്ക്കായാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ഇരുവരും അണിഞ്ഞത്. ഉപ്പും മുളകിലെ താരങ്ങള്‍ക്കെല്ലാം ജൂഹി റോവിനെ പരിചയപ്പെടുത്തിയിരുന്നു. അവര്‍ക്കൊപ്പം ചിത്രങ്ങള്‍ക്കും പോസ് ചെയ്തിരുന്നു.

വിവാഹത്തിനുള്ള ഒരുക്കമാണോ?

വിവാഹത്തിനുള്ള ഒരുക്കമാണോ?

പരമ്പരയ്ക്ക് പിന്നാലെയായി യഥാര്‍ത്ഥ ജീവിതത്തിലും വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണോ ജൂഹിയെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു.അധികം വൈകാതെ തന്നെ ആ സന്തോഷവാര്‍ത്തയും എത്തിയേക്കുമെന്ന തരത്തിലുള്ള കമന്റുകളും ഉയര്‍ന്നുവന്നിരുന്നു. ചിത്രങ്ങള്‍ വൈറലായി മാറിയപ്പോഴും ജൂഹി പ്രതികരിച്ചിരുന്നില്ല.

ഇനി പരമ്പരയിലേക്കില്ലേ

ഇനി പരമ്പരയിലേക്കില്ലേ

ഉപ്പും മുളകിലേക്ക് ലച്ചു എത്തുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. പുതിയ പ്രമോ എത്തുമ്പോഴെല്ലാം ആദ്യം നോക്കുന്നത് ഇതാണെന്നും അവര്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് ലച്ചുവും സിദ്ധുവും വിളിക്കുന്നതായി കാണിച്ചിരുന്നു. അടുത്തിടെയായാണ് ഇതും അവസാനിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവം

സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജൂഹിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചത്. തുടക്കത്തില്‍ നിരവധി റീടേക്കുകള്‍ വേണ്ടി വന്നിരുന്നുവെങ്കിലും പിന്നീട് ശരിയാവുകയായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. പൊതുവെ എങ്ങനെയാണോ സെറ്റില്‍ ഇടപഴകുന്നത് അത് പോലെ തന്നെ ചെയ്താല്‍ മതിയെന്നാണ് അണിയറപ്രവര്‍തത്തകര്‍ പറഞ്ഞതെന്നും ജൂഹി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X