മുഖാമുഖം വെല്ലുവിളിച്ച് ലച്ചു! സുഹൃത്തിനെക്കുറിച്ച് വാചാലയായി ജൂഹി റുസ്തഗി! ചിത്രം വൈറല്‍! കാണൂ!
ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്പര കാണുന്നവര്‍ക്കെല്ലാം സുപരിചിതയാണ് ജൂഹി റുസ്തഗി. ലച്ചുവിനെ അവതരിപ്പിക്കുന്നത് ജൂഹിയാണ്. ബാലു-നീലു ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് ലച്ചു എത്തുന്നത്. സംവിധായകന്റെ മകന്റെ സുഹൃത്തായ ജൂഹി യാദൃശ്ചികമായാണ് ഈ പരിപാടിയിലേക്ക് എത്തിയത്. തുടക്കത്തില്‍ ആശങ്കയിലായിരുന്നുവെങ്കിലും പിന്നീട് ധൈര്യം ലഭിക്കുകയായിരുന്നുവെന്ന് ലച്ചു പറഞ്ഞിരുന്നു. അഭിനയത്തിന് പുറമേ പാട്ടിലും നൃത്തത്തിലുമെല്ലാം ലച്ചു മികവ് പ്രകടിപ്പിച്ചിരുന്നു. നാളുകള്‍ക്ക് ശേഷം വീണ്ടും ചിലങ്കയണിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ജൂഹി എത്തിയിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ലച്ചുവിന് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. ഡോക്ടര്‍ രോവിതിനൊപ്പമുള്ള ചിത്രമായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഇപ്പോഴിതാ മറ്റൊരു ുഹൃത്തിനെ പരിചയപ്പെടുത്തിയാണ് ജൂഹി എത്തിയിട്ടുള്ളത്. ദീര്‍ഘനാളത്തെ പരിചയമല്ല മറിച്ച് നിനക്കായി ഞാനിവിടെയുണ്ടെന്ന് തെളിയിക്കുന്ന സുഹൃത്തുക്കളിലൊരാളാണ് യാമി എന്ന് ലച്ചു കുറിച്ചിട്ടുണ്ട്. യാമി മൈ പാര്‍ട്‌നര്‍ ഇന്‍ ക്രൈം എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ഫോട്ടോയും ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.

സാനിയ ഇയ്യപ്പനുള്‍പ്പടെ നിരവധി പേരാണ് ജൂഹിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുള്ളത്. ഉപ്പും മുളകിലൂടെ തുടക്കം കുറിച്ച ലച്ചുവിന് ബിഗ് സ്‌ക്രീനില്‍ അഭിനയിക്കാനും താല്‍പര്യമാണ്. ഇടയ്ക്ക് സിനിമയിലും ജൂഹി മുഖം കാണിച്ചിരുന്നു. മമ്മൂട്ടിയെ ഒരുപാട് ഇഷ്ടമുള്ള തനിക്ക് എന്നെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ജൂഹിയുടെ ലേറ്റസ്റ്റ് പോസ്റ്റ് കാണാം.


Click it and Unblock the Notifications