Don't Miss!
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല് 2 തോല്വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില് രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
'ആരെങ്കിലും ആ കുട്ടിക്ക് ഒരു സിനിമ കൊടുക്കൂ, കുട്ടി തുണിയൂരി തുടങ്ങി'; സൊസൈറ്റി വായടപ്പിക്കുന്നുവെന്ന് നയന!
രജീഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച് തിയേറ്ററുകളിൽ ഹിറ്റാക്കി മാറിയ സിനിമയായിരുന്നു ജൂൺ. രജീഷ വിജയന്റെ പ്രേമം സിനിമ എന്നായിരുന്നു ജൂണിനെ പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്നത്. സിനിമയിൽ ഒരുപാട് പുതുമുഖ താരങ്ങളും അഭിനയിച്ചിട്ടുണ്ടായിരുന്നു. ആ സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി നയന എൽസ.
നയന അതിന് മുമ്പ് തമിഴിൽ തിരുട്ട് പയാലേ 2 എന്ന സിനിമയിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചിരുന്നു. ജൂണിൽ കുഞ്ഞി എന്ന കഥാപാത്രത്തെയാണ് നയന അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന്റെ പേരിൽ തന്നെയാണ് നയന അറിയപ്പെടുന്നത്.

ആ ചിത്രത്തിന് ശേഷം വേറെയും കുറച്ച് സിനിമകളിൽ അഭിനയിക്കാൻ നയനയ്ക്ക് അവസരം ലഭിച്ചിരുന്നു. മണിയറയിലെ അശോകനായിരുന്നു അടുത്ത സിനിമ. നയനയുടെ ഏറ്റവും പുതിയ റിലീസ് ഋ എന്ന സിനിമയാണ്.
മോഡൽ കൂടിയായ നയന വലിയ രീതിയുള്ള അവഹേളനമാണ് സോഷ്യൽമീഡിയ വഴി നേരിടുന്നത്. അതേകുറിച്ച് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് നയന എൽസ ഇപ്പോൾ. നയനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം....
'ഋ റിലീസായിട്ട് ഒരാഴ്ചയായി. പക്ഷെ ആ സിനിമ ആളുകളിലേക്ക് എത്തിയിട്ടില്ല. വളരെ ചെറിയൊരു സിനിമയാണ്. ഞാൻ ജൂൺ ചെയ്ത ഉടൻ തന്നെ ചെയ്ത സിനിമയാണ്. ഷേക്സ്പിയറിന്റെ ഒഥല്ലോ സിനിമയുടെ അഡാപ്റ്റേഷനാണ് സിനിമ. ഒരു പ്രീസ്റ്റാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിദ്ധാർഥ് ശിവ സാറാണ് എഡിറ്ററും ഡിഒപിയും. കൊവിഡൊക്കെ സിനിമയ്ക്കൊരു വെല്ലുവിളിയായിരുന്നു.'
'ഒരു ഘട്ടത്തിൽ സിനിമ ഇറങ്ങുമോ എന്നതിൽ പോലും ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. അവസാനമാണ് 2023ൽ സിനിമ തിയേറ്ററുകളിലെത്തിയത്. ആദ്യം സിനിമ പ്രദർശിപ്പിക്കാൻ അറുപതോളം തിയേറ്ററുകൾ ഞങ്ങൾ റെഡിയാക്കി വെച്ചിരുന്നു. ആ സമയത്ത് ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി വലിയ വലിയ സിനിമകൾ പ്രദർശനത്തിന് എത്തിയത്.'
'തലേന്നാണ് ആ വിവരം അറിഞ്ഞത്. അതോടെ ഞങ്ങളുടെ പടം തിയേറ്ററുകളിൽ നിന്നും മാറ്റി. പുറകിൽ നടന്നത് എന്താണെന്ന് അറിയില്ല. തലേദിവസമാണ് അതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല. വിവാദത്തിൽ പെട്ടത് അറിയാതെയാണ്. എന്നോട് ഒരു അഭിമുഖത്തിൽ വന്ന ചോദ്യത്തിന് ഞാൻ പറഞ്ഞ മറുപടിയാണ് ചർച്ചയായത്. ഫോട്ടോഷൂട്ട് ചെയ്ത ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ മോശം കമന്റുകൾ വരാറുണ്ടോ എന്നാണ് അവർ ചോദിച്ചത്.'
'മോഡേൺ വേഷം ചെയ്യുമ്പോഴാണ് മോശം കമന്റുകൾ അധികവും വരുന്നത്. നാടൻ ലുക്കിലുള്ളതിന് വരില്ല. കൂടുതലും ചോദിക്കുന്നത് സിനിമയില്ലാത്തത് കൊണ്ടാണോ തുണിയൂരാൻ തുടങ്ങിയത് എന്നാണ്. ഡ്രസ്സിന്റെ ഇറക്കത്തിന് അനുസരിച്ചാണോ പെൺകുട്ടികളുടെ സ്വഭാവം വിലയിരുത്തപ്പെടേണ്ടത് എന്നാണ് ഞാൻ ഉത്തരമായി പറഞ്ഞത്.'

'മാത്രമല്ല ഞാൻ അടുത്തിടെ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു സാരിയുടുത്തിട്ട്. ആ ഫോട്ടോയ്ക്ക് താഴെ വളരെ മോശമായി കമന്റ് വന്നിരുന്നു. സിനിമ നടിയാകുമ്പോൾ ആളുകൾക്ക് എന്തും പറയാമെന്നൊരു തോന്നലുള്ളത് പോലെയാണ്. അതെ കുറിച്ചൊക്കെയാണ് ഞാൻ സംസാരിച്ചത്. പക്ഷെ ഇതെല്ലാം വലിയ ട്രോളായി. ഞാൻ പറഞ്ഞതല്ല കൊടുക്കുന്നത്.'
'റിയാക്ട് ചെയ്യാൻ തുടങ്ങിയപ്പോഴാണ് മോശം കമന്റുകൾ വർധിച്ച് തുടങ്ങിയത്. ട്രോളുകൾ എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. അതേസമയം സിനിമയിൽ നിന്നുള്ള ചിലർ വിളിച്ച് സപ്പോർട്ടും അറിയിച്ചിരുന്നു. കൊച്ചിയിൽ എവിടെ മോഡേൺ ഡ്രെസ്സിൽ പോയാലും ജഡ്ജ് ചെയ്യപ്പെടില്ല.'
'അത്തരം വസ്ത്രങ്ങൾ എല്ലാവരും ഇടുന്നുണ്ട്. മണിയറയിലെ അശോകൻ ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ ബബ്ലിയാണ് സീരിയസ് റോൾ ചെയ്യാനാകില്ലെന്ന് വിലയിരുത്തപ്പെട്ട് തുടങ്ങി. അതുകൊണ്ടാണ് ഫോട്ടോഷൂട്ട് ചെയ്തത്. ഫണ്ണി കമന്റ്സ് ബാധിക്കാറില്ല. വീട്ടിൽ നിന്നും ഇനിയൊന്നും പറയണ്ട മതിയെന്ന് പറയുന്നുണ്ട്. പ്രതികരിക്കുമ്പോൾ സൊസൈറ്റി നമ്മുടെ വായടപ്പിക്കുകയാണ്.'
'മാന്യമായ വസ്ത്രം ധരിച്ചൂടേ? എന്നാണ് എനിക്ക് വരുന്ന കമന്റ്. ആരെങ്കിലും ആ കുട്ടിക്ക് ഒരു സിനിമ കൊടുക്കൂ.... ആ കുട്ടി തുണിയൂരി തുടങ്ങി എന്നായിരുന്നു മറ്റൊരു കമന്റ്. സാക്ഷരതയാണ് ഇതിലൂടെ കാണുന്നത്. അറ്റ്, കുർബാനി എന്നീ സിനിമകളാണ് ഇനി റിലീസിനെത്താനുള്ളത്' നയന പറഞ്ഞു.
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
അഞ്ഞൂറാനാവാൻ ആ നടൻ ആഗ്രഹിച്ചു, കൊടുത്തിരുന്നെങ്കിൽ ചിത്രം ഫ്ലോപ്പ് ആയേനെ! അത് പറഞ്ഞാൽ മനസിലാവില്ല; സിദ്ദിഖ്
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!