»   » മമ്മൂട്ടി മുതല്‍ സായി പല്ലവി വരെ, വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നു, ഇന്ന് മിന്നുന്ന താരങ്ങള്‍

മമ്മൂട്ടി മുതല്‍ സായി പല്ലവി വരെ, വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നു, ഇന്ന് മിന്നുന്ന താരങ്ങള്‍

Written By:
Subscribe to Filmibeat Malayalam

ആത്മാര്‍ത്ഥമായി എന്തിനെങ്കിലും ആഗ്രഹിച്ചാല്‍, ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ലോകം മുഴുവന്‍ നമുക്കൊപ്പം ചേരും എന്ന ആല്‍ക്കമിസ്റ്റിന്റെ വചനം സിനിമാ ലോകത്തെ പലരുടെയും കാര്യത്തില്‍ വളരെ ഏറെ വാസ്തവമാണ്. പേരുപോലും ഇല്ലാതെ, നായികാ നായകന്മാരുടെ പിന്നില്‍ മിന്നിമാഞ്ഞ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഇന്നത്തെ സൂപ്പര്‍താരങ്ങളില്‍ അധികവും.

മലയാളത്തില്‍ മമ്മൂട്ടി, ജയസൂര്യ എന്നിവരില്‍ നിന്ന് തുടങ്ങി ബോളിവുഡിലെ ഷാഹിദ് കപൂര്‍, നവാസുദ്ദീന്‍ സിദ്ദിഖി വരെ ഉദാഹരണമാണ്. നായികമാരുടെ എണ്ണത്തിലും കുറവൊന്നുമല്ല. തൃഷ, അനുഷ്‌ക ശര്‍മ എന്നിവര്‍ മുതല്‍ മലയാളത്തില്‍ മലര്‍ വസന്തം തീര്‍ത്ത സായി പല്ലവി വരെ നീളും ആ പട്ടിക... നോക്കാം

മമ്മൂട്ടി മുതല്‍ സായി പല്ലവി വരെ, വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നു, ഇന്ന് മിന്നുന്ന താരങ്ങള്‍

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. കഥാപാത്രത്തിന് പേര് പോലും ഉണ്ടായിരുന്നില്ല. ഒരു കട പൊളിഞ്ഞു വീഴുന്ന ശബ്ദം കേട്ട് ഓടിവരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ മാത്രം. മമ്മൂട്ടിയ്‌ക്കൊപ്പം ഓടിവരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് പോലും ഡയലോഗുണ്ടായിരുന്നു. നോക്കി നില്‍ക്കുക മാത്രമാണ് അവിടെ മമ്മൂട്ടി ചെയ്തത്. ഇന്ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍. സിനിമാ ലോകത്ത് വ്യക്തി മുദ്രപതിപ്പിച്ച അഭിനേതാവ്

മമ്മൂട്ടി മുതല്‍ സായി പല്ലവി വരെ, വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നു, ഇന്ന് മിന്നുന്ന താരങ്ങള്‍

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് വിജയം നേടിയ അഭിനേതാവാണ് ജയസൂര്യ. ജയസൂര്യയുടെ വളര്‍ച്ച പെട്ടന്ന് ആയിരുന്നില്ല. ജയസൂര്യയുടെ വളര്‍ച്ചയില്‍ നമ്മളോരൊരുത്തരും സാക്ഷികളാണ്. പത്രം എന്ന ചിത്രത്തില്‍ മുഖം കാണിച്ചു. പിന്നീട് ദോസ്ത് എന്ന് ചിത്രത്തില്‍ ദിലീപ് ഓടിച്ചിട്ട് അടിയ്ക്കുന്ന ചെറുപ്പക്കരന്‍. അങ്ങനെ പിന്നെ ഒത്തിരി ചിത്രങ്ങളില്‍ വന്ന് പോയതിന് ശേഷമാണ് ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തില്‍ നായകനായി എത്തുന്നത്.

മമ്മൂട്ടി മുതല്‍ സായി പല്ലവി വരെ, വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നു, ഇന്ന് മിന്നുന്ന താരങ്ങള്‍

കഷ്ടപ്പെട്ട് വളര്‍ന്നു വന്ന നായകന്മാരില്‍ ഒരാളാണ് വിജയ് സേതുപതിയും. ധനുഷ് നായകനായ പുതുപ്പേട്ടൈ എന്ന ചിത്രത്തില്‍ ബാക്ക്ഗ്രൗണ്ടില്‍ വന്നു നില്‍ക്കുന്ന വെറുമൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് തുടങ്ങി ഇന്നത്തെ വിജയ് സേതുപതി വരെയുള്ള യാത്ര പടിപിടിയായിട്ടാണ് സംഭവിച്ചത്

മമ്മൂട്ടി മുതല്‍ സായി പല്ലവി വരെ, വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നു, ഇന്ന് മിന്നുന്ന താരങ്ങള്‍

കോളിവുഡില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് തൃഷ. എന്നാല്‍ തൃഷയുടെ തുടക്കവും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടാണ്. ജോഡി എന്ന ചിത്രത്തില്‍ നായിക സിമ്രന്റെ കൂട്ടുകാരിയുടെ വേഷമായിരുന്നു.

മമ്മൂട്ടി മുതല്‍ സായി പല്ലവി വരെ, വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നു, ഇന്ന് മിന്നുന്ന താരങ്ങള്‍

ഇന്ന് ബോളിവുഡ് സിനിമയിലും വിലയേറിയ താരം. ക്യുന്‍ ഹോകയാ നാ എന്ന എന്ന ചിത്രത്തില്‍ ഐശ്വര്യ റായിക്കൊപ്പമുള്ള ഒരു ഡാന്‍സ് രംഗത്താണ് കാജല്‍ ആദ്യമായി മുഖം കാണിച്ചത്.

മമ്മൂട്ടി മുതല്‍ സായി പല്ലവി വരെ, വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നു, ഇന്ന് മിന്നുന്ന താരങ്ങള്‍

ബോളിവുഡിലെ യൂത്ത് സ്റ്റാര്‍സില്‍ മുന്‍നിരയിലാണ് ഇന്ന് ഷാഹിദ് കപൂര്‍. എന്നാല്‍ ഗാന രംഗങ്ങളില്‍ നായികയ്ക്കും നായകനും പിന്നില്‍ ഡാന്‍സ് ചെയ്തുകൊണ്ടാണ് ഷാഹിദ് കപൂറിന്റെ തുടക്കം.

മമ്മൂട്ടി മുതല്‍ സായി പല്ലവി വരെ, വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നു, ഇന്ന് മിന്നുന്ന താരങ്ങള്‍

ഗ്യാങ്‌സ് ഓഫ് വാസിപ്പൂര്‍, മാഞ്ജി തുടങ്ങിയ ചിത്രങ്ങളില്‍ നവാസുദ്ദിന്‍ സിദ്ദിഖിയുടെ അഭിനയം കണ്ട് ഞെട്ടിയവരാണ് നമ്മള്‍ പ്രേക്ഷകര്‍. എന്നാല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് നവാസുദ്ദിന്റെയും തുടക്കം. സര്‍ഫറോഷ് എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു.

മമ്മൂട്ടി മുതല്‍ സായി പല്ലവി വരെ, വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നു, ഇന്ന് മിന്നുന്ന താരങ്ങള്‍

നായികയായ ശേഷം ബോളിവുല്‍ അനുഷ്‌ക വിലയേറിയ താരമായി. കോലിയുടെ കാമുകി എന്ന വിശേഷണവും. എന്നാല്‍ ക്ലോസപ്പിന്റെ പരസ്യത്തില്‍ നായികയ്ക്ക് പിന്നിലുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടാണ് അനുഷ്‌ക തുടങ്ങിയത്.

മമ്മൂട്ടി മുതല്‍ സായി പല്ലവി വരെ, വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നു, ഇന്ന് മിന്നുന്ന താരങ്ങള്‍

മലയാളികളുടെ മലര്‍ വസന്തം. പ്രേമം എന്ന ചിത്രത്തിലൂടെ സായി പല്ലവി വാരിക്കൂട്ടിയ ആരാധകരുടെ എണ്ണം കുറവൊന്നുമല്ല. എന്നാല്‍ പ്രേമമല്ല സായി പല്ലവയുടെ ആദ്യ ചിത്രം. ജയം രവി നായകനായ ധാം ധൂം എന്ന ചിത്രത്തിലൂടെയായിരുന്നു. നായിക കങ്കണ റാണത്തിന് പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന ഒരു കുഞ്ഞു വേഷം.

English summary
Junior artists who became super stars in the indian movie industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam