ജൂനിയര്‍ ചിരു മേഘ്ന രാജിന്‍റെ ജീവിതത്തില്‍ സന്തോഷം പകര്‍ത്തട്ടെ, കടലോളം സ്നേഹം, കുറിപ്പ് വൈറല്‍
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി മേഘ്‌ന രാജിന് അരികിലേക്ക് കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. കുടുംബാംഗങ്ങളെല്ലാം താരത്തിന്റെ പ്രസവ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു അപ്രതീക്ഷിതമായി ചിരഞ്ജീവി സര്‍ജ യാത്രയായത്. പ്രിയതമന്റെ വേര്‍പാടിനിടയിലും മേഘ്‌ന പിടിച്ചുനിന്നത് കുഞ്ഞതിഥിയെക്കുറിച്ചുള്ള പ്രതീക്ഷകളിലൂടെയായിരുന്നു.
ചിരു എങ്ങും പോയിട്ടില്ലെന്നും കുഞ്ഞിലൂടെ പുനര്‍ജനിക്കുമെന്നുമായിരുന്നു മേഘ്‌ന രാജ് പറഞ്ഞത്. നാളുകള്‍ക്ക് ശേഷം ജൂനിയര്‍ ചിരു എത്തിയിരിക്കുകയാണ്. ധ്രുവ സര്‍ജയായിരുന്നു കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ചിരഞ്ജീവി സര്‍ജയുടെ ഫോട്ടോയ്ക്കരികില്‍ കുഞ്ഞിനേയും ചേര്‍ത്തുപിടിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മേഘ്‌ന രാജിന്റെ പുതിയ സന്തോഷത്തെക്കുറിച്ചുള്ള കുറിപ്പുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പ്രിന്‍സി ആമിയുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

ജീവിതം ആഘോഷിച്ചവരാണ്
സത്യത്തിൽ ചിരഞ്ജീവി സർജയുടെ വിയോഗത്തിന് ശേഷമാണ് അവർ ഒരുമിച്ചുള്ള വീഡിയോസ്, ഇന്റർവ്യൂ, സിനിമ ഫോട്ടോസ് ശ്രദ്ധിച്ചത്. എത്ര മനോഹരമായി ജീവിതം ആഘോഷിച്ചവരാണ്.അത്രമേൽ അറിഞ്ഞ സ്‌നേഹിച്ച രണ്ടു മനുഷ്യർ.ഇത്ര വേഗം തനിച്ചായി പോകും എന്ന് സ്വപ്‌നത്തിൽ പോലും നിനക്കാതെ അത് ശീലമാക്കേണ്ടി വന്ന പെണ്ണ്..എങ്ങനെയുണ്ടാകും അവൾക്കു?

ഉറക്കം കെടുത്തി
ഒരുപാട് ആലോചിച്ചു മേഘനയെക്കുറിച്ചു.ബേബി ഷവറിൽ തനിക്ക് ഏറ്റം പ്രിയപ്പെട്ടവനെ കട്ട് ഔട്ട് കളിൽ നിറച്ചു ചേർത്ത് വച്ച, പലപ്പോഴും വിങ്ങി പൊട്ടുന്ന മേഘന ഉള്ള് പൊള്ളിച്ചു. മനസുലച്ചു. ജീവിതത്തിലെ ഏറ്റം വലിയ സന്തോഷം ഉദരത്തിൽ ചുമക്കുമ്പോ, ആ ജീവനെക്കുറിച്ച് സ്വപ്‌നങ്ങൾ നെയ്യുമ്പോ വൈധവ്യം പേറുക. മണ്ണോടലിയും മുന്നേ അവസാനമായി അവന്റെ നെഞ്ചിൽ കെട്ടിപിടിച്ചു അലമുറയിട്ട ഒരു ഗർഭിണി ദിവസങ്ങളോളം ഉറക്കം കെടുത്തി.

ചിരിച്ചു കൊണ്ടു തന്നെ
ലോകം കൈവിരൽ തുമ്പിലൂടെ ചോർന്നു പോയ ഒരുത്തി. പ്രിയതമൻ പോയി 30ആം ദിവസം അവളെ ആദ്യമായി ചിരിച്ചു കണ്ടു. അന്നവൾ പറഞ്ഞു ഇനിയുള്ള ജീവിതം ചിരിച്ചു കൊണ്ടു തന്നെ. ഉള്ളിൽ സങ്കടങ്ങളുടെ കടൽ സൂക്ഷിക്കുന്നവൾ നമുക്ക് മുന്നിൽ ഉള്ളുരുകി ചിരിക്കുന്നു. അവൾക്കു ചുറ്റുമുള്ളവർ പ്രതീക്ഷയുടെ വെളിച്ചം പരത്തുന്നു.അവളുടെ സന്തോഷങ്ങൾക്ക് കൂട്ടിരിക്കുന്നു. സ്വപ്‌നങ്ങൾക്ക് കാവലാകുന്നു. ഒരു അർത്ഥത്തിൽ അവൾ ഭാഗ്യം ചെയ്ത പെണ്ണാണ്.
Recommended Video

വെളിച്ചം പടർത്തട്ടെ
ഉള്ളറിയാൻ ഉള്ളു തൊടാൻ കഴിയുന്നവർ ഒപ്പമുണ്ടാകുക.ശരിയാണ്, ഒരു പുരുഷനെ സ്നേഹിക്കുക എന്നാൽ ദൂരങ്ങളും ലോകങ്ങളും താണ്ടി അവനെ തന്റെ ലോകത്തിന്റെ നാഥനാക്കുക എന്ന് കൂടിയാണ്.ചിരിച്ചു കൊണ്ട് വിധിയെ കൊഞ്ഞനം കുത്തികൊണ്ടേ ഇരിക്കുക.നല്ലത് വരട്ടെ പെണ്ണേ..കുഞ്ഞു ചിരു ആ ജീവിതത്തിൽ വെളിച്ചം പടർത്തട്ടെ. കടലോളം സ്നേഹം ഉമ്മകൾ എന്നുമായിരുന്നു പ്രിന്‍സി ആമി കുറിച്ചത്.


Click it and Unblock the Notifications