For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയായ എന്നെയും മകനെയും സംരക്ഷിച്ചത് അവരാണ്; പ്രതിസന്ധിയില്‍ ഒപ്പം നിന്ന ഡോക്ടറെ കുറിച്ച് നടി മേഘ്‌ന രാജ്

  |

  തെന്നിന്ത്യയിലെ ഏറ്റവും മനോഹരമായ താരവിവാഹങ്ങളില്‍ ഒന്നായിരുന്നു നടി മേഘ്‌ന രാജിന്റെയും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെയും. ഇരുവരുടെയും സന്തുഷ്ടമായ കുടുംബ ജീവിതം പക്ഷേ വിധി തട്ടിയെടുത്തു. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മാസങ്ങള്‍ക്കുള്ളില്‍ ഹൃദയാഘാതം മൂലം ചിരഞ്ജീവി അന്തരിക്കുകയായിരുന്നു.

  ഇന്ത്യയിലെ താരങ്ങൾ പ്രധാനമായും അവധി ആഘോഷിക്കുന്ന സ്ഥലങ്ങൾ, മനോഹരമായ ചിത്രങ്ങളും

  പ്രിയതമന്റെ വേര്‍പാടുണ്ടായ സമയത്ത് മേഘ്‌ന നാല്് മാസം ഗര്‍ഭിണിയും ആയിരുന്നു. ഭര്‍ത്താവിന്റെ വിയോഗമുണ്ടാക്കിയ തീരാവേദനയില്‍ നിന്നും മേഘ്‌ന കരകയറുന്നത് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അധികം വൈകാതെ നിറവയറില്‍ ചിരിച്ച് കൊണ്ട് നടി ക്യാമറയ്ക്ക് മുന്നിലെത്തി. വൈകാതെ ജൂനിയര്‍ ചിരഞ്ജീവിയ്ക്ക് ജന്മം നല്‍കുകയും ചെയ്തു.

  അന്നും ഇന്നും എല്ലാവര്‍ക്കും അറിയേണ്ടത് പ്രതിസന്ധി നിറഞ്ഞ നിമിഷങ്ങളെ നടി എങ്ങനെ അതിജീവിച്ചു എന്നതാണ്. അതിന് പിന്നിലുണ്ടായിരുന്ന ശക്തയായ വ്യക്തി ഡോക്ടര്‍ മാധുരി സുമന്ത് ആണെന്ന് പറയുകയാണി നടിയിപ്പോള്‍. മകന്‍ ജനിച്ച് അഞ്ച് മാസം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയപ്പോഴാണ് മാധുരിയുടെ സഹായത്തെ കുറിച്ച് പറഞ്ഞത്. ഒപ്പം മകനെ എടുത്ത് നില്‍ക്കുന്ന ഡോക്ടറുടെ ഫോട്ടോയും മേഘ്‌ന പോസ്റ്റ് ചെയ്തിരിക്കുകയാണ്.

  ഡോക്ടര്‍ മാധുരി സുമന്ത്. ഞാന്‍ അവരെ എന്ത് വിളിക്കും? എന്റെ ഗൈനക്കോളേജിസ്റ്റ്? ആത്മസുഹൃത്ത്? മൂത്തസഹോദരി, കുടുംബാംഗം? ഇതെല്ലാം കൂടി അവളാണ്. ജൂനിയര്‍ സി ഇന്ന് അഞ്ച് മാസം പൂര്‍ത്തിയാക്കി. അവന്റെ ആറാം മാസത്തിലേക്ക് കടക്കുമ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിൡനിറഞ്ഞ ഘട്ടത്തില്‍ ഒപ്പം നിന്ന ഇവരെ പോലെ ഒരാളുടെ പ്രധാന്യം എത്രത്തോളമുണ്ടെന്ന് ഈ ലോകത്തോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

  എനിക്ക് ആരോഗ്യകരമായൊരു ഗര്‍ഭം ഉണ്ടെന്ന് ഉറപ്പ് വരുത്തി ഓരോ മിനിറ്റിലും അവള്‍ എന്റെ അരികില്‍ തന്നെ ഉണ്ടായിരുന്നു. ഞാന്‍ മാത്രമല്ല, ജൂനിയര്‍ സി സുരക്ഷിതനാണെന്നും ഉറപ്പിച്ചിരുന്നു. അവന്‍ ആരോഗ്യവാനും ശരിയായ സമയത്ത് ലോകത്തെ അഭിമുഖീകരിക്കാന്‍ തയ്യാറായിരുന്നു. ശരീരിക ബുദ്ധിമുട്ടുകളെ മാത്രമല്ല മാനസിക പ്രശ്‌നങ്ങളെ മനസിലാക്കുന്ന ഒരു ഡോക്ടര്‍ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാന്യമുള്ളതാണ്. കഴിഞ്ഞ വര്‍ഷം ഡോക്ടര്‍ മാധുരി അക്കാര്യം ഉറപ്പ് വരുത്തി. എന്നെ മാത്രമല്ല, അവരുടെ രോഗികള്‍ ഓരോരുത്തരും ശരിയായ പാതയിലാണെന്ന് ഉറപ്പാക്കാറുള്ള വളരെ കുറച്ച് ഡോക്ടര്‍മാരില്‍ ഒരാളാണ് അവര്‍.

  Sometimes I feel nothing has happened to Chiranjeevi Sarja: Deepti Sati | FilmiBeat Malayalam

  നിങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ആ മാസങ്ങളിലെല്ലാം ഞാന്‍ എങ്ങനെ വൈകാരികമായി അതിജീവിക്കുമായിരുന്നുവെന്ന് എനിക്കറിയില്ല. എന്റെ മകനെ സുരക്ഷിതമായി സംരക്ഷിച്ചതിന് നന്ദി. നിങ്ങളോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. ഒപ്പം അക്ഷ ഹോസ്പിറ്റലിന്റെ മുഴുവന്‍ സ്റ്റാഫുകള്‍ക്കും നന്ദി. നിങ്ങളെല്ലാവരും ഞങ്ങള്‍ക്ക് കുടുംബാംഗങ്ങളെ പോലെയാണ്. എല്ലാവര്‍ക്കും നന്ദി എന്നുമാണ് മേഘ്‌ന എഴുതിയിരിക്കുന്നത്. മേഘ്‌നയ്ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്.

  English summary
  Junior Chiru Turns Five Months: Mommy Meghana Raj's Opens Up About Gynacologist Madhuri
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X