Just In
- 19 min ago
ഞങ്ങള്‍ ചില രഹസ്യങ്ങള്‍ പറയുകയാണ്; മകനൊപ്പമുള്ള ഏറ്റവും പ്രിയപ്പെട്ട നിമിഷത്തെ കുറിച്ച് പറഞ്ഞ് നടി മേഘ്ന രാജ്
- 1 hr ago
മേഘ്ന വിന്‍സെൻ്റിനെ നാത്തൂന് തല്ലി ഓടിച്ചതാണോ?എല്ലാവര്ക്കും അറിയേണ്ടത് ഡിവേഴ്സിനെ കുറിച്ചെന്ന് ഡിംപിൾ റോസ്
- 1 hr ago
രണ്ടാം വിവാഹത്തിന് ശേഷവും ഞാൻ അദ്ദേഹത്തെ പ്രണയിക്കുന്നു, മുൻ ഭർത്താവിനോടുള്ള പ്രണയം കുറിച്ച് നടി
- 1 hr ago
സിനിമ ലഭിക്കാത്ത സമയത്ത് മനസുമടുത്തു, പഴയ ജോലിയിലേക്ക് തിരിച്ചുപോയാലോ എന്ന് വരെ ചിന്തിച്ചു, സൈജു കുറുപ്പ്
Don't Miss!
- News
ഒരു കള്ളക്കടത്തുകാരന് തലവനായുള്ള സര്‍ക്കാര്‍; എല്‍ഡിഎഫ് ഇനിയും അധികാരത്തില്‍ വരും: സനല്‍കുമാര്‍ ശശിധരന്
- Sports
IPL 2021: തിരിച്ചുവരവിനൊരുങ്ങി സിഎസ്കെ, ടീമിന്റെ സമ്പൂര്‍ണ്ണ മത്സരക്രമമിതാ
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Finance
കുതിച്ചുയര്‍ന്ന് ചൈന; 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കയറ്റുമതി, തുണയായത് ഈ ഘടകങ്ങള്‍
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മേഘ്നയുടെ കുഞ്ഞ് ജനിച്ചിട്ട് 3 മാസം; ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുള്ള ഫാമിലി ചിത്രവുമായി നടി
കന്നഡ നടന് ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടുണ്ടാക്കിയ വേദന ഉള്ളില്‍ കടിച്ചമര്‍ത്തി മകനൊപ്പം സന്തുഷ്ടയായി കഴിയുകയാണ് നടി മേഘ്ന രാജ്. 2020 ജൂണിലായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി അന്തരിച്ചത്. മേഘ്നയുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായുള്ള വേര്‍പാട്.
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു താരത്തിന്റേത്. മേഘ്നയുടെ തിരിച്ച് വരവിന് വേണ്ടിയും ആരോഗ്യത്തോടെ നല്ലൊരു കണ്മണി ജനിക്കുന്നതിന് വേണ്ടിയും എല്ലാവരും കാത്തിരുന്നു. ഒടുവില്‍ ഒക്ടോബര്‍ 22 ന് മേഘ്ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. ചിരഞ്ജീവിയുടെ പുനര്ജന്മാണ് മകനെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.
ചിന്റു എന്ന വിളി പേരില്‍ അറിയപ്പെടുന്ന ജൂനിയര്‍ ചീരു ജനിച്ചിട്ട് മൂന്ന് മാസം പൂര്‍ത്തിയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ഈ സന്തോഷം പങ്കുവെച്ച് കുടുംബസമേതമുള്ള ചിത്രമാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. 'ഞങ്ങളുടെ കുഞ്ഞു ചീരുവിന്റെ മൂന്നാം മാസമാണിത്. ഞങ്ങള്‍ അവനെ ഒരുപാട് സ്നേഹിക്കുന്നു. അദ്ദേഹത്തെ വീണ്ടും കാണുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്. സമയം എത്ര വേഗമാണ് കടന്ന് പോകുന്നത്. ഈ സന്തോഷം ലോകത്തേക്ക് കടന്ന് വന്നിട്ട് മൂന്ന് മാസമായി. ജൂനിയര്‍ ചീരു നിന്നെ ഞാന്‍ സ്നേഹിക്കുന്നു എന്നും മേഘ്ന എഴുതിയ കുറിപ്പില്‍ സൂചിപ്പിക്കുന്നു.