ഗര്‍ഭിണിയായ പേളി മാണിയുടെ പ്രാര്‍ത്ഥന, ഇപ്പോഴത്തെ അവസ്ഥയില്‍ ആ സാന്നിധ്യം അറിയാന്‍ പറ്റുന്നുണ്ട്

ബിഗ് ബോസിലൂടെയായിരുന്നു പേളി മാണിയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. അവതാരകയും അഭിനേത്രിയുമായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിലേക്കെത്തിയത്. ആദ്യത്തെ വാരത്തില്‍ തന്നെ തനിക്ക് പുറത്തേക്ക് പോണമെന്ന് പറഞ്ഞിരുന്നു പേളി മാണി. ശ്രിനിഷ് അരവിന്ദും അരിസ്റ്റോ സുരേഷുമായിരുന്നു പേളിയെ മത്സരത്തില്‍ നിലനിര്‍ത്തിയത്.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവായ ശ്രിനിഷിനും മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. പേളിയും ശ്രീനിയും അടുത്ത കൂട്ടുകാരായി മാറിയതിന് ശേഷമായാണ് പേളിഷ് ഗ്രൂപ്പുകളുമായി ആരാധകരും സജീവമായത്. പിന്നീടങ്ങോട്ടുള്ള പേളി മാണിയുടേയും ശ്രിനിഷിന്‍റേയും ജീവിതം എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗര്‍ഭിണിയായ പേളിയുടെ പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

 ബിഗ് ബോസില്‍ തുടങ്ങി

ബിഗ് ബോസില്‍ തുടങ്ങി

അപ്രതീക്ഷിത സംഭവവികാസങ്ങളായിരുന്നു ബിഗ് ബോസില്‍ അരങ്ങേറിയത്. തങ്ങളുടെ ഇഷ്ടം കൈമാറിയ പേളിയും ശ്രീനിയും ജീവിതത്തിലും ഒരുമിക്കാന്‍ ആഗ്രഹിക്കുന്നുവെന്നറിയിച്ച് എത്തിയിരുന്നു. മത്സരത്തിലെ നിലനില്‍പ്പാണ് ഇരുവരും ലക്ഷ്യമാക്കുന്നതെന്നായിരുന്നു വിമര്‍ശനങ്ങള്‍. ബിഗ് ബോസില്‍ നിന്നും പുറത്തെത്തി മാസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ടായിരുന്നു.

രണ്ടുപേരും സജീവം

രണ്ടുപേരും സജീവം

ബോളിവുഡ് സിനിമയില്‍ നിന്നുള്ള അവസരവും ഇതിനിടയില്‍ പേളിയെ തേടിയെത്തിയിരുന്നു. സത്യ എന്ന പെണ്‍കുട്ടിയുമായി സജീവമാണ് ശ്രിനിഷ് അരവിന്ദ്. മികച്ച പിന്തുണയുമായി മുന്നേറുകയാണ് സീരിയല്‍. ഫണ്ണി നൈറ്റസ് വിത്ത് പേളി മാണിയുമായി പേളിയും സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

കുഞ്ഞതിഥി വരുന്നു

കുഞ്ഞതിഥി വരുന്നു

കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുകയാണ് ഞങ്ങളെന്നായിരുന്നു പേളി മാണി അടുത്തിടെ പറഞ്ഞത്. ശ്രിനിഷ് തന്നെ പ്രൊപ്പോസ് ചെയ്തിട്ട്2 വര്‍ഷമായെന്നും ഇപ്പോഴത്തെ സന്തോഷം ഇതാണെന്നും പറഞ്ഞായിരുന്നു താരമെത്തിയത്. ഗര്‍ഭാവസ്ഥയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്തിയിരുന്നു. ആദ്യത്തെ സ്‌കാനിംഗിന് പോയപ്പോഴുള്ള അനുഭവത്തെക്കുറിച്ച് പറഞ്ഞും താരം വാചാലയായിരുന്നു. ദൈവത്തോടുള്ള തന്‍രെ പ്രാര്‍ത്ഥന പങ്കുവെച്ചായിരുന്നു പേളി കഴിഞ്ഞ ദിവസം എത്തിയത്.

Recommended Video

പേളി ഉത്തമ കുടുംബിനിയെന്ന് ശ്രീനിഷ്
ദൈവത്തിന് നന്ദി

ദൈവത്തിന് നന്ദി

മനോഹരമായ ജീവിതം സമ്മാനിച്ചതിന് ദൈവത്തിന് നന്ദി. സ്വപ്‌നം കണ്ടതിനേക്കാളും മികച്ച ജീവിതമാണ്. കുടുംബത്തേയും സുഹൃത്തുക്കളേയുമെല്ലാം എപ്പോഴും എന്നോട് ചേര്‍ത്തുനിര്‍ത്തുന്നതിന് നന്ദി. എപ്പോഴും എനിക്കൊപ്പം നില്‍ക്കുന്നതിലും നന്ദിയുണ്ട്. ഏതൊരുു കാര്യം ചെയ്യുമ്പോഴും തനിക്ക് ദൈവത്തിന്റെ സാന്നിധ്യം അറിയാനാവുന്നുണ്ടെന്നും പേളി പറയുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ശരിക്കും അത് മനസ്സിലാക്കാനാവുന്നുണ്ട്. എന്നും എന്നെ ചേര്‍ത്തുപിടിച്ച് സംരക്ഷിക്കുമെന്ന് എനിക്കറിയാം. എന്റെ ജീവിതം ഞാന്‍ നിന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. നീ തരുന്നതെന്തും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പേളി കുറിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X