ബറോസിൽ മോഹൻലാൽ ഭൂതം, ലാലേട്ടനോടൊപ്പം താരപുത്രിയും സന്തോഷ് ശിവനും....

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ബറോസ്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നത് ഈ ചിത്രത്തിലൂടെയാണ്. മലയാള സിനിമ ലോകവു പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയുടെ പ്രീപ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ദൃശ്യം 2 ന്റെ ചിത്രീകരണ തിരക്കിലാണ് താരമിപ്പോൾ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടി പൂർത്തിയായ ശേഷം മോഹൻലാൽ പൂർണ്ണമായും ബറോസിന്റെ ജോലിയിലേയ്ക്ക് കടക്കും.

ഇപ്പോഴിത ബറോസിനെ കുറിച്ചുള്ള പുതിയ ചില റിപ്പോർട്ടുകൾ പുറത്തു വരുകയാണ്. 2021 ൽ ആരംഭിക്കുന് ചിത്രത്തിൽ മോഹൻലാലിനോടൊപ്പം മകൾ വിസ്മയ മോഹൻലാലും ഉണ്ടാകും. കൂടാതെ ക്യാമറ കൈകാര്യം ചെയ്യുന്നത് സന്തോഷ് ശിവനാണ്. കാൻ ചാനലിനെ ഉദ്ധരിച്ച് ദി ക്യൂവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

 സംവിധാന  സഹായി

അച്ഛന്റെ സിനിമയിലൂടെ വിസ്മയയും വെള്ളിത്തിരയിൽ ചുവട് വയ്ക്കുകയാണ്. സഹസംവിധായികയായിട്ടാണ് വിസ്മയയുടെ തുടക്കം. ജിജോ നവോദയ ആണ് ലാലേട്ടന്റെ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രമായതിനാൽ മികച്ചൊരു ഛായാഗ്രാഹകന്‍ സിനിമയിൽ ഉണ്ടാകുമെന്ന് മോഹൻലാൽ നേരത്തെ തന്നെ അറിയിച്ചിരുന്നു. കെയു മോഹനനെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം മോഹൻലാലിന്റെ ത്രീഡി ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ലിഡിയന്‍ നാദസ്വരമാണ് ബറോസിനുവേണ്ടി സംഗീതം ചെയ്യുന്നത്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മക്കുന്നത്.

ബറോസ്   ചിത്രം

ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലുണ്ടാകുന്ന സംഭവങ്ങളിടെ പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്.. നാവികനായിരുന്ന, വാസ്‌കോ ഡ ഗാമ തന്റെ നിധിശേഖരങ്ങളെല്ലാം കാത്തുസൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് ബറോസിനെയാണ്. ഗാമയുടെ യഥാര്‍ത്ഥ പിന്‍ഗാമിക്ക് മാത്രമേ അത് നല്‍കാവൂ എന്ന ദൃഢനിശ്ചയത്തോടെ കഴിയുന്ന ബറോസിന്റെ അരിുകിലേയ്ക്ക് ഒരു പെണ്‍കുട്ടി എത്തുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് നടത്തുന്ന സാഹസികമായ യാത്രകളിലൂടെയാണ് ബറോസിന്റെ കഥ പുരോഗമിക്കുന്നത്

  ഭൂതമായി എത്തുന്നത്

ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നത് സംവിധായകനായ മോഹൻലാൽ തന്നെയാണ്. വിദേതാരങ്ങളാണ് ചിത്രത്തിൽ അധികവും വേഷമിടുന്നത്. ഇതിന്റെ കാരണം മോഹൻലാൽ തന്നെ പല അഭിമുഖങ്ങളിലും വ്യക്താക്കിയിരുന്നു.സ്പാനിഷ് താരങ്ങളായ പാസ്വേഗ, റഫേല്‍ അമര്‍ഗോ തുടങ്ങിയവരും ചിത്രത്തിലുണ്ടാകുമെന്ന് നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ടെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍ട്രാക്ട്, റാംബോ, സെക്സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

Recommended Video

'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam
  ചിത്രീകരണം   ആരംഭിക്കുന്നത്

2020ല്‍ തുടങ്ങാനിരുന്ന ബറോസിന്റെ ചിത്രീകരണം കൊവിഡ് പ്രതിസന്ധി മൂലം മാറ്റിവെക്കുകയായിരുന്നു. പൂര്‍ണമായും ത്രിഡിയിലാണ് ബറോസ് നിര്‍മ്മിക്കുന്നത്. ഇപ്പോഴുള്ള സിനിമ തിരക്കുകൾക്ക് ശേഷം ലാലേട്ടൻ പൂർണ്ണമായും ബറോസിലേയ്ക കടക്കും. 2021 ൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന് റിപ്പോർട്ട്. പൂർണ്ണമായും ഗ്രാഫിക്സിലാകും ചിത്ര നിർമ്മിക്കുക.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X