ഫഹദിന്റെയും നസ്രിയയുടെയും വീട്ടില്‍ പുതിയൊരു അതിഥി കൂടി; സന്തോഷ വിവരം പുറത്ത് വിട്ട് ആരാധകര്‍
മലയാള സിനിമയിലെ ക്യൂട്ട് താരദമ്പതിമാരായ ഫഹദ് ഫാസിലും നസ്രിയ നസീമും അടുത്തിടെയാണ് ആറാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സമൂഹ മാധ്യമങ്ങള്‍ വഴി പരസ്പരം ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ഇത്തവണത്തെ ആഘോഷം. ഇതിനിടെ നസ്രിയയുമായിട്ടുള്ള പ്രണയം ആരംഭിച്ചതിനെ കുറിച്ചും മറ്റുള്ള വിശേഷങ്ങളുമൊക്കെ ഫഹദ് ഒരു അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ നസ്രിയയും ഫഹദും ചേര്‍ന്ന് പുതിയൊരു അതിഥിയെ സ്വീകരിച്ചെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ജര്‍മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷയുടെ 911 സ്‌പോര്‍ട്‌സ് കാര്‍ ആണ് ഫഹദും നസ്രിയയും ഏറ്റവും പുതിയതായി സ്വന്തമാക്കിയിരിക്കുന്നത്. ഇതേ കാര്‍ പലരും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും താരദമ്പതിമാരുടെ കാറിന്റെ നിറത്തിനാണ് പ്രത്യേകതയുള്ളത്. പൈത്തണ്‍ ഗ്രീന്‍ നിറത്തില്‍ ഇപ്പോള്‍ ഇന്ത്യയിലുള്ള ഒരേ ഒരു പോര്‍ഷ 911- ഫഹദിന്റെയും നസ്രിയയുടെയുമാണ്.

1.84 കോടിയാണ് ഈ പതിപ്പിന്റെ എക്സ്-ഷോറൂം വില എന്നാണ് അറിയുന്നത്. പ്രത്യേകം തയ്യാറാക്കിയ നിറവും, കസ്റ്റമൈസേഷനും കൂടെ ചേര്‍ന്ന് 2.65 കോടി രൂപയാണ് യുവ താരദമ്പതികള്‍ പുത്തന്‍ കാറിന് ചിലവാക്കിയിരിക്കുന്നത്. 450 എച്പി പവര്‍ നിര്‍മ്മിക്കുന്ന 3.0-ലിറ്റര്‍ ഫ്‌ലാറ്റ്-സിക്‌സ് എന്‍ജിന്‍ ആണ് പോര്‍ഷ 911-ന്റെ ഹൃദയം.
8-സ്പീഡ് പിഡികെ ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്സിമായാണ് ഈ എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 3.7 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാവുന്ന പോര്‍ഷ 911-യ്ക്ക് മണിക്കൂറില്‍ 308 കിലോമിറ്റര്‍ ആണ് പരമാവധി വേഗത. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് ആഡംബര യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ റേഞ്ച് റോവറിന്റെ പ്രധാന എസ്യുവി മോഡല്‍ ഫഹദ് വാങ്ങിയിരുന്നു.

അന്ന് മൂന്ന് കോടി രൂപയോളം വില വരുന്ന റേഞ്ച് റോവര്‍ വോഗിന്റെ വെള്ള നിറമുള്ള കാറാണ് താരം സ്വന്തമാക്കിയത്. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡീസ് ബെന്‍സിന്റെ പെര്‍ഫോമന്‍സ് ഡിവിഷനായ എഎംജിയുടെ സന്തതി ഇ 63 എഎംജിയാണ് ഫഹദിന്റെ വാഹന ശേഖരത്തിലെ മറ്റൊരു ശ്രദ്ധേയമായ കാര്‍. കോടികള്‍ വില വരുന്ന പുത്തന്‍ കാറുകള്‍ സ്വന്തമാക്കുന്ന കാര്യത്തില്‍ ഫഹദും നസ്രിയയും പിന്നിലല്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.
Recommended Video
2014 ആഗസ്റ്റിലായിരുന്നു ഫഹദ് ഫാസില്‍-നസ്രിയ നസിം വിവാഹം നടക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന നസ്രിയ തിരിച്ച് വന്നിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ട്രാന്‍സ് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തി.


Click it and Unblock the Notifications