മോഹന്‍ലാലിനൊപ്പം ഭാര്യയായി മീനയും മക്കളും; ദൃശ്യം 2 വിന്റെ ലൊക്കേഷനില്‍ നിന്നുള്ള കുടുംബ ചിത്രം വൈറൽ
കൊറോണയും ലോക്ഡൗണുമൊക്കെ കാരണം മുടങ്ങിയ പോയ സിനിമാ ചിത്രീകരണങ്ങള്‍ വീണ്ടും ആരംഭിച്ച് കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരാനിരിക്കുകയാണ്. ഈ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചതുമായിട്ടുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഈ ദിവസങ്ങളില്‍ പുറത്ത് വന്നത്.
Recommended Video
ആയൂര്‍വേദ ചികിത്സയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ലൊക്കേഷനില്‍ എത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങിയ നടി മീന പിപിഇ കിറ്റ് ധരിച്ച് വരുന്ന ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളും ജോയിന്‍ ചെയ്തിരിക്കുകയാണെന്നുള്ള വിവരമാണ് വന്നിരിക്കുന്നത്.

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മക്കളായി അഭിനയിച്ചിരുന്ന നടി അന്‍സിബയും എസ്തര്‍ അനിലും ലൊക്കേഷനില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. സംവിധായകന്‍ ജിത്തു ജോസഫിനൊപ്പം ജോര്‍ജുക്കുട്ടിയും കുടുംബവും ഒന്നിച്ച് നില്‍ക്കുന്ന ഏറ്റവും പുതിയ ഫോട്ടോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതേ സമയം 7 വര്‍ഷം മുന്‍പ് കണ്ട അതേ കുടുംബത്തിന് കാര്യമായ മാറ്റങ്ങളൊന്നും ഇല്ലെന്നുള്ളതാണ് ശ്രദ്ധേയം.
എസ്തറിന് ലേശം പൊക്കം വെച്ചു, മോഹന്‍ലാലിന് താടി വന്നു. ഇതല്ലാതെ മാറ്റമില്ലെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. ആദ്യ ഭാഗത്ത് അഭിനയിച്ച താരങ്ങളൊക്കെ രണ്ടാം ഭാഗത്തിലും പ്രതീക്ഷിക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാവുന്നത്. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ദൃശ്യത്തിന്റെ രണ്ടാം ഭാഗം ജിത്തു ജോസഫ് പ്രഖ്യാപിച്ചത്.

മോഹന്‍ലാലും മീനയും നായിക, നായകന്മാരെ അവതരിപ്പിച്ച ദൃശ്യം കുടുംബ പശ്ചാതലത്തിലൊരുക്കിയ ത്രില്ലര്‍ സിനിമയായിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ സിനിമ അതുവരെ ഉണ്ടായിരുന്ന ബോക്‌സോഫീസ് കളക്ഷന്‍ മറികടന്നു. ഹിന്ദിയിലും തമിഴിലുമടക്കം അന്യഭാഷകളിലും ദൃശ്യം റീമേക്ക് ചെയ്തിരുന്നു. രണ്ടാം ഭാഗം ഒരുങ്ങുമ്പോഴും പ്രേക്ഷകരെ നിരാശപ്പെടുത്താത്തൊരു സസ്‌പെന്‍സ് കഥയുണ്ടാവുമെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മാര്‍ച്ച് മുതല്‍ തിയറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഒക്ടോബറോട് കൂടി തിയറ്ററുകള്‍ തുറക്കാനും സിനിമകള്‍ റിലീസ് ചെയ്യാനുമൊക്കെ സാധിക്കുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷത്തേക്ക് ദൃശ്യം 2 തിയറ്ററിലേക്ക് റിലീസ് ചെയ്യാന്‍ പാകത്തിന് എത്തുമെന്നാണ് കരുതുന്നത്. താടുപുഴ, കൊച്ചി, എന്നിവിടങ്ങളാണ് ദൃശ്യം 2 ലൊക്കേഷന്‍. ആദ്യത്തെ പതിനാല് ദിവസം കൊച്ചിയിലും അതിന് ശേഷം തൊടുപുഴയിലുമായിരിക്കും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.


Click it and Unblock the Notifications











