For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുടെ ജീവിതത്തിലെ വലിയ നേട്ടമാണ്, ലേഡി സൂപ്പര്‍സ്റ്റാറാവുന്നതും ഇത് കൊണ്ടൊക്കെയാണ്

  |

  മഞ്ജു വാര്യര്‍ സിനിമയിലെത്തിയിട്ട് 10 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ആദ്യ സിനിമയായ സാക്ഷ്യം റിലീസ് ചെയ്തത് 1995ലായിരുന്നു. സ്മിത എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. സുരേഷ് ഗോപി, മുരളി, ഗൗതമി, ആനി, ഇന്നസെന്റ്, വേണു നാഗവള്ളി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതുമുഖമെന്ന ടൈറ്റില്‍ കാര്‍ഡില്‍ മഞ്ജു വാര്യരുടെ പേരെഴുതി കാണിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് അടുത്തിടെയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  സല്ലാപത്തിലൂടെ നായികയായി അരങ്ങേറിയതോടെ മഞ്ജു വാര്യരുടെ ജീവിതം മാറി മറിയുകയായിരുന്നു. വെള്ളിത്തിരയിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ദിലീപും മഞ്ജു വാര്യരും. വിയോജിപ്പുകളും പൊരുത്തക്കേടുകളും തുടങ്ങിയതോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. മഞ്ജു വാര്യരുടെ സിനിമാജീവിതം 10 വര്‍ഷത്തിലേക്ക് കടക്കുന്നതിനെക്കുറിച്ചുള്ള കുറിപ്പുകളും പോസ്റ്റുകളുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  പകരം വെക്കാനില്ലാത്ത പ്രതിഭ

  പകരം വെക്കാനില്ലാത്ത പ്രതിഭ

  മലയാള സിനിമയിൽ ഇന്ന് പകരം വയ്ക്കാനില്ലാത്ത ഒരു അതുല്യ പ്രതിഭയാണ് മഞ്ജുവാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു‍ രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലക പട്ടം നേടി. രണ്ട് വർഷം തുടർച്ചയായി കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യര്‍ 1995 ഡിസംബര്‍ 21ന് പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

   മികച്ച നടിയായി

  മികച്ച നടിയായി

  തന്റെ 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. തുടർന്ന് മൂന്നു വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള 20 ഓളം മലയാള സിനിമകളിൽ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജുചേച്ചി പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുചേച്ചിക്ക് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

  വിവാഹ ശേഷം

  വിവാഹ ശേഷം

  അങ്ങനെ 1998ൽ അഭിനയജീവിതം നിർത്തിയെങ്കിലും കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം എന്ന ചിത്രങ്ങൾ 1999ലാണ് പുറത്തിറങ്ങുന്നത് കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. വിവാഹത്തിനു ശേഷം സിനിമ അഭിനയം നിർത്തുകയായിരുന്നു മഞ്ജു വാര്യര്‍. അവസരങ്ങള്‍ ഏറെ തേടിയെത്തിയിരുന്നുവെങ്കിലും താരം ഒന്നും സ്വീകരിച്ചിരുന്നില്ല.

  14 വര്‍ഷത്തിന് ശേഷം

  14 വര്‍ഷത്തിന് ശേഷം

  14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് അവർ നൃത്തം ചെയ്തത്. മലയാളത്തിൽ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ കുറയുമ്പോഴുണ്ടാകുന്ന ചർച്ചകളിൽ എപ്പോഴും മഞ്ജു വാര്യർ എന്ന പേര് ഒന്നാമതായി ഉയർന്നിരുന്നു. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി.

  10 വര്‍ഷം മാത്രം

  10 വര്‍ഷം മാത്രം

  അങ്ങനെ ഇന്ന് 2020 എത്തിനിൽക്കുമ്പോൾ മഞ്ജുചേച്ചി ചെയ്തത് 36 ചലച്ചിത്രങ്ങൾ ഇനി തൻറെതായി പുറത്തിറങ്ങാനിരിക്കുന്ന 14 ചിത്രങ്ങൾ. പത്തുവർഷം മാത്രം അഭിനയിച്ചിട്ട് ഇരുപത്തിയഞ്ച് വർഷം മലയാളികളുടെ മനസ്സിൽ തനിക്ക് എന്നാ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് എങ്കിൽ ആ അതുല്യപ്രതിഭയുടെ പേരാണ് മഞ്ജു വാര്യർ .

  മഞ്ജുവൈഭവം

  മഞ്ജുവൈഭവം

  ഈ ഡിസംബർ 21ലേക്ക് തൻറെ അഭിനയ നാളുകളുടെ 10 വർഷം . മഞ്ജുവാര്യർ മലയാളികൾക്ക് സമ്മാനിച്ച പല കഥാപാത്രങ്ങളും പറയാതെ പറഞ്ഞു മഞ്ജൂവൈഭവം , തികച്ചും വേറിട്ട രീതിയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ചുരുങ്ങിയ ചില അഭിനേത്രികളിൽ മികവ് തെളിയിച്ച വ്യക്തി . അഭിനയം പ്രാധാന്യം അർഹിക്കുന്ന കഥാപാത്രങ്ങൾ ഇനിയും മഞ്ജൂ വാര്യർ എന്ന നായിക യെതേടി എത്തട്ടെ എന്ന് പ്രത്യാശിക്കാമെന്നുമായിരുന്നു ആരാധകരുടെ കുറിപ്പ്.

  English summary
  Just In: Lady Superstar Manju Warrier compeletes 10 years in Malayalam Cinema, fans pouring love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X