മഞ്ജു വാര്യരെ ഇഷ്ടപ്പെടാനുള്ള കാരണം ചോദിച്ച് രമേഷ് പിഷാരടി, വ്യത്യസ്തമായ മറുപടികളുമായി ദമ്പതികള്‍
സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ അഭിനയജീവിതത്തിന് തുടക്കമിട്ടത്. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു താരത്തെ സംവിധായകന്‍ കണ്ടെത്തിയത്. സല്ലാപത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ നായികയായി അരങ്ങേറിയത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു താരം. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് മഞ്ജു വാര്യര്‍.രഞ്ജിനി ഹരിദാസ് അവതരിപ്പിക്കുന്ന പുതിയ പരിപാടിയായ ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും പരിപാടിയിലേക്കും താരം അതിഥിയായി എത്തുന്നുണ്ട്.
ലോക് ഡൗണ്‍ സമയത്തായിരുന്നു ഈ ഷോയില്‍ നിന്നും വിളിച്ചത്. വ്യത്യസ്തമായ പരിപാടിയായതിനാല്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു രഞ്ജിനി ഹരിദാസ് പറഞ്ഞത്. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നും വിവാഹത്തിനായി എല്ലാവരും എത്തണമെന്നുമായിരുന്നു താരം പറഞ്ഞത്. മുകേഷും രമേഷ് പിഷാരടിയും ഉപ്പും മുളകും കുടുംബാംഗങ്ങളുമൊക്കെയായിരുന്നു ആദ്യ എപ്പിസോഡിലേക്കെത്തിയത്. അടുത്ത എപ്പിസോഡിന്റെ പ്രമോ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
{photo-feature}


Click it and Unblock the Notifications