ചിരിച്ച മുഖത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് മഞ്ജു വാര്യര്‍, അതിമനോഹരം ലേറ്റസ്റ്റ് ചിത്രങ്ങള്‍
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടുകയായിരുന്നു താരം. സാക്ഷ്യത്തിലൂടെ തുടങ്ങിയ സിനിമാജീവിതം 10 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇടക്കാലത്ത് 10 വര്‍ഷത്തിലധികമായി താരം ഇടവേളയിലായിരുന്നു. ഇടവേളയ്ക്ക് ശേഷമുള്ള വരവിലും ഗംഭീര സ്വീകരണമായിരുന്നു മഞ്ജു വാര്യര്‍ക്ക് ലഭിച്ചത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കുന്നത്.
ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിലും ഗംഭീര സ്വീകരണമായിരുന്നു മഞ്ജു വാര്യര്‍ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു വാര്യര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ചിരിച്ച മുഖത്തോടെയുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ജീവിതം എപ്പോഴും നമ്മുടെ പ്രതീക്ഷ പോലെയാവണമെന്നില്ല. ചെയ്യുന്നതും നിലവിലുള്ളതുമാണ് ജീവിതമായി മാറുന്നത്. പുതിയ തുടക്കമെന്നുമായിരുന്നു താരം കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു മഞ്ജു വാര്യരുടെ ചിത്രവും പോസ്റ്റും വൈറലായി മാറിയത്.

താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. ശൃന്ദ, സായ് കിരണ്‍, മന്യ തുടങ്ങി നിരവധി പേരാണ് മഞ്ജു വാര്യരുടെ ചിത്രത്തിന് കീഴില്‍ ആശംസയുമായെത്തിയത്. മഞ്ജു ആന്റിക്ക് ആശംസയുമായി തെന്നല്‍ കുട്ടിയുമെത്തിയിരുന്നു. തെന്നലാന്റിക്ക് തിരിച്ചും ആശംസയെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തവര്‍ക്കെല്ലാം താരം മറുപടിയും നല്‍കിയിരുന്നു.
ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക് ആന്‍ ജില്ലിലെ കിം കിം ഗാനത്തെ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് ഗാനവുമായി മഞ്ജു വാര്യരെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്തോഷ് ശിവന്‍ ഈ സിനിമയുടെ പ്രമേയത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴും അത് അദ്ദേഹത്തിന്റെ മനസ്സിലുണ്ടെന്ന് വ്യക്തമായതോടെയാണ് താന്‍ അത്ഭുതപ്പെട്ടതെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications