For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുടെ പിണക്കം മാറിയോ? ഡബ്ലുസിസിയുടെ പുതിയ നീക്കത്തിന് കൈയ്യടിച്ച് താരവും, വീഡിയോ വൈറല്‍

  |

  മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറുകയായിരുന്നു ഈ നായിക. നാടന്‍ കഥാപാത്രങ്ങളായി മാത്രമല്ല മോഡേണ്‍ വേഷങ്ങളും തനിക്ക് ചേരുമെന്ന് മുന്‍പേ തന്നെ മഞ്ജു വാര്യര്‍ തെളിയിച്ചിരുന്നു. സാക്ഷ്യത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ലളിതം സുന്ദരത്തിലെത്തി നില്‍ക്കുകയാണ്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും പങ്കാളിയാവുന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു അടുത്തിടെ താരമെത്തിയത്.

  ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്കെടുക്കാനുള്ള കാരണത്തെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു. വൈകാതെ തന്നെ തിരിച്ചെത്തുമെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. ഡബ്ലുസിസിയുടെ പുതിയ ക്യാംപയിന് പിന്തുണ അറിയിച്ചെത്തിയ താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  മഞ്ജു വാര്യരുടെ വീഡിയോ

  മഞ്ജു വാര്യരുടെ വീഡിയോ

  റെഫ്യൂസ് ദ അബ്യൂസ്- സൈബര്‍ ഇടം ഞങ്ങളുടേയും ഇടം ക്യാപയിന്റെ ഭാഗമായാണ് മഞ്ജു വാര്യരും വീഡിയോയുമായെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത അഭിപ്രായ സ്വാതന്ത്ര്യമാണ്. എന്നാല്‍ ഈ അഭിപ്രായ സ്വാതന്ത്ര്യം എവിടം വരെ എന്നുള്ളത് ചോദ്യമാണ്. ചെറിയൊരു വിഭാഗം ആളുകളെങ്കിലും ഇതിനെ ദുരുപയോഗം ചെയ്യുന്നുണ്ട്. അവര്‍ക്ക് വിയോജിപ്പുള്ള ആരെ വേണമെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കാനും അസഭ്യം പറയാനുമുള്ള അവകാശവുമായി ഇതിനെ കണക്കാക്കുന്നവരുണ്ട്.

  നിശബദ്ത തെറ്റാണ്

  നിശബദ്ത തെറ്റാണ്

  ഈയൊരാക്രമണം പലപ്പോഴും കൂടുതലും നേരിടുന്നത് സ്ത്രീകളാണ് എന്നുള്ളത് ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്. ഇങ്ങനെ ചെയ്യുന്നവരോട് ഭൂരിപക്ഷം ആളുകളും പ്രതികരിക്കാറില്ല. അത് തന്നെയാണ് വീണ്ടും അങ്ങനെ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഇത് തടഞ്ഞേ പറ്റൂ. നമ്മളെല്ലാവരും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഇതിനെതിരെ ഒരു സമൂഹമായി ഒറ്റക്കെട്ടായി നമ്മള്‍ നിന്നേ പറ്റൂ. ഇക്കാര്യത്തില്‍ നമ്മള്‍ പാലിക്കുന്ന നിശബ്ദതയും തെറ്റ് തന്നെയാണെന്നുമായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്.

  ഭാഗ്യലക്ഷ്മിക്ക് പിന്തുണ

  ഭാഗ്യലക്ഷ്മിക്ക് പിന്തുണ

  ഡബ്ബിംഗ് ആര്‍ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിക്ക് പിന്തുണ അറിയിച്ച് മഞ്ജു വാര്യരെത്തിയിരുന്നു. ആ സംഭവത്തിന് ശേഷം മഞ്ജു വാര്യര്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞിരുന്നു. ഭാഗ്യലക്ഷ്മിയെ അവഹേളിച്ച്‌ വീഡിയോ ഇട്ട ആ വ്യക്തി ചെയ്തത്‌ തികച്ചും തെറ്റാണ്. ഒരു തെറ്റിനെ മറ്റൊരുതെറ്റ്‌ കൊണ്ട്‌ ന്യായീകരിക്കാൻ ശ്രമിച്ചത്‌ മറ്റൊരുതെറ്റ്‌ . സൈബർ ഇടങ്ങളിൽ മാന്യമായി പ്രതികരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നായിരുന്നു മഞ്ജു വാര്യരുടെ വീഡിയോയ്ക്ക് കീഴില്‍ വന്ന കമന്‍റ്.

   ഡബ്ലുസിസിയിലുണ്ട്

  ഡബ്ലുസിസിയിലുണ്ട്

  നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായാണ് വനിത സംഘടന രൂപീകരിച്ചത്. സംഘടന രൂപീകരിക്കുന്ന സമയത്ത് മഞ്ജു വാര്യരും സജീവമായിരുന്നു. ഇടയ്ക്ക് വെച്ച് താരം സംഘടനയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് താരം സംഘടന വിടുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. മഞ്ജു വാര്യര്‍, ഡബ്ലുസിസി അംഗം എന്ന് പറഞ്ഞായിരുന്നു താരത്തിന്‍രെ വീഡിയോ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

  Manju Warrier responds to the questions about WCC | FilmiBeat Malayalam
  മൗനത്തിലൂടെ

  മൗനത്തിലൂടെ

  അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംഘടന പിളരാന്‍ പോവുന്നുവെന്ന തരത്തിലുമുള്ള വിവരങ്ങളെല്ലാം പുറത്തുവന്നപ്പോഴും മഞ്ജു വാര്യര്‍ മൗനം പാലിക്കുകയായിരുന്നു. സിനിമാതിരക്കുകളുമായി ബന്ധപ്പെട്ട് മാറിനില്‍ക്കുന്നതിനിലാണ് താരത്തെ ഡബ്ലുസിസിയില്‍ കാണാത്തതെന്നായിരുന്നു അടുപ്പമുള്ളവര്‍ പറഞ്ഞത്. അത് ശരിയായിരുന്നുവെന്നും ഇപ്പോഴും സംഘടനയ്‌ക്കൊപ്പമുണ്ടെന്നും പറയാതെ പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യര്‍.

  English summary
  Just In: Lady Superstar Manju Warrier still a member of Women in Cinema Collective, latest video proves it
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X