For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപുമായി വേര്‍പിരിഞ്ഞ മഞ്ജു വാര്യര്‍, ആ 14 വര്‍ഷവും ആസ്വദിച്ചിരുന്നു, സന്തോഷിച്ചിരുന്നു

  |

  മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍. ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. എല്ലാതരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് മഞ്ജു വാര്യര്‍. 17ാമത്തെ വയസ്സിലായിരുന്നു മഞ്ജു വാര്യര്‍ അഭിനയിച്ച് തുടങ്ങിയത്. സാക്ഷ്യമെന്ന ചിത്രത്തിലൂടെ തുടക്കമിട്ട സിനിമാജീവിതം വിജയകരമായി മുന്നേറുകയാണ്. കരിയറിലേയും വ്യക്തി ജീവിതത്തിലേയും പ്രതിസന്ധികളേയുമെല്ലാം ധൈര്യത്തോടെ നേരിടുകയായിരുന്നു താരം.

  സ്‌ക്രീനിലെ ആദ്യനായകനെ ജീവിതത്തിലും നായികയാക്കിയിരുന്നു മഞ്ജു വാര്യര്‍. ദിലീപുമായുള്ള വിവാഹത്തിന് ശേഷമായി മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. മഞ്ജു ഇനി അഭിനയിക്കുന്നതിനോട് താല്‍പര്യമില്ലെന്നും സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുമെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. വിവാഹമോചനത്തിന് ശേഷമായി മഞ്ജു വാര്യര്‍ ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. ഇടവേളയെടുത്ത സമയത്തെ ജീവിതത്തെക്കുറിച്ച് പറഞ്ഞ താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

  വെറുതെ ഇരുന്നാലും സന്തോഷം

  വെറുതെ ഇരുന്നാലും സന്തോഷം

  തിരക്കിട്ട ജീവിതത്തിനിടയില്‍ പെട്ടെന്ന് ഇടവേളയിലേക്ക് പോവുകയായിരുന്നു മഞ്ജു വാര്യര്‍. കുറേക്കാലം തിരക്കില്‍ ജീവിച്ചതിന് ശേഷം എങ്ങനെയാണ് വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ കഴിയുന്നുവെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. അതില്‍ തനിക്ക് പ്രയാസമൊന്നും തോന്നിയിരുന്നില്ല. വെറുതെ ഇരിക്കുമ്പോഴും സന്തോഷിക്കാന്‍ കഴിയുമെന്നാണ് തന്റെ അനുഭവമെന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ പറയുന്നു.

  ശരിക്കും ആസ്വദിക്കുകയായിരുന്നു

  ശരിക്കും ആസ്വദിക്കുകയായിരുന്നു

  വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും ശക്തമായ അവയെ നേരിടുകയായിരുന്നു മഞ്ജു വാര്യര്‍. താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ഒരുവാക്ക് പോലും താരം സംസാരിക്കാറുമുണ്ടായിരുന്നില്ല. 14 വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും ജോലി ചെയ്യാന്‍ ജോലി ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍ മനസ് വേദനിച്ചിട്ടില്ല. ഇക്കാലമത്രയും വീട്ടിലെ ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

  വിവാഹമോചനത്തെക്കുറിച്ച്

  വിവാഹമോചനത്തെക്കുറിച്ച്

  2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പേ പുറത്തുവന്നിരുന്നു. വിവാഹമോചനത്തെക്കുറിച്ച് ഇരുവരും പരസ്യമായി സംസാരിച്ചിരുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. പരസ്പരമുള്ള പഴിചാരലുകളില്ലാതെ ഇരുവരും വഴിപിരിയുകയായിരുന്നു. അച്ഛനോടൊപ്പം പോവാനാണ് താല്‍പര്യമെന്ന് മീനാക്ഷി പറഞ്ഞതോടെ ആ തീരുമാനം അംഗീകരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

  നൃത്തത്തിലൂടെ

  നൃത്തത്തിലൂടെ

  നൃത്തവേദിയിലൂടെയായിരുന്നു മഞ്ജു വാര്യര്‍ കലാരംഗത്തേക്ക് തിരിച്ചെത്തിയത്. കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്നു താരം. മകളുടെ ഡാന്‍സ് പഠനത്തിന് സൗകര്യമുണ്ടോയെന്ന കാര്യത്തില്‍ അങ്ങേയറ്റത്തെ ശ്രദ്ധയായിരുന്നു മാധവവാര്യര്‍ നല്‍കിയത്. ഗുരുവായൂരിലെ നൃത്തം കാണാനായി സിനിമാരംഗത്തുനിന്നും നിരവധി പേരായിരുന്നു എത്തിയത്. ഇതിന് ശേഷമായാണ് അമിതാഭ് ബച്ചനൊപ്പം പരസ്യത്തിലും മഞ്ജു വാര്യര്‍ അഭിനയിച്ചത്.

  Dileep Exclusive Interview | Jack And Daniels | FilmiBeat Malayalam
  രണ്ടാംവരവ്

  രണ്ടാംവരവ്

  റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു മഞ്ജു വാര്യര്‍ സിനിമയില്‍ തിരിച്ചെത്തിയത്. നിരുപമ രാജീവ് എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബനായിരുന്നു നായകനായെത്തിയത്. നായികാപ്രാധാന്യമുള്ള സിനിമയാണെന്നറിഞ്ഞിട്ടും താരം ഈ ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. നിരുപമയായുള്ള വരവിന് പിന്നാലെയായി നിരവധി അവസരങ്ങളായിരുന്നു മഞ്്ജു വാര്യരെ തേടിയെത്തിയത്. സഹോദരന്റെ ചിത്രത്തിലും നായികയായി അഭിനയിക്കാനുള്ള അവസരവും താരത്തെ തേടിയെത്തിയിരുന്നു.

  English summary
  Just in: Manju Warrier enjoyed her life after taking break from movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X