മനോഹരമായ അനുഭവമെന്ന് മഞ്ജു വാര്യര്‍, ഐശ്വര്യ റായ്ക്കൊപ്പമുള്ള യാത്രകള്‍ ഇന്നും ഓര്‍ത്തിരിക്കുന്നു
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിലയിരുത്തുന്നത്. ഇത്തരത്തിലൊരു പദവിക്ക് അര്‍ഹയാണോയെന്ന് അറിയില്ലെന്നാണ് താരം പറയാറുള്ളത്. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്. കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ച മഞ്ജു വാര്യര്‍ മികച്ച നര്‍ത്തകി കൂടിയാണ്. നൃത്തവേദികളിലും സജീവ സാന്നിധ്യമാണ് ഈ താരം. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് നൃത്തത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. ഗുരുവായൂരിലെ നൃത്തപരിപാടി കാണാനായി സിനിമാലോകത്തുള്ളവരും എത്തിയിരുന്നു.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു മഞ്ജു വാര്യര്‍ തിരിച്ചുവരവ് നടത്തിയത്. രണ്ടാംവരവില്‍ താരത്തിന് ലഭിച്ചതെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളുമായിരുന്നു താനും ഇപ്പോഴാണ് ഇതേക്കുറിച്ച് ആലോചിച്ചതെന്നായിരുന്നു മഞ്ജു വാര്യരും പറഞ്ഞത്. സിനിമയ്ക്ക് പുറമേ പരസ്യങ്ങളിലും സജീവമാണ് താരം. പരസ്യങ്ങളില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ച് വാചാലയായും താരമെത്തിയിരുന്നു.

പരസ്യങ്ങളില്‍ സജീവം
കറിപൗഡറുകള്‍, ജ്വല്ലറി തുടങ്ങി വ്യത്യസ്തമായ പരസ്യങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട് മഞ്ജു വാര്യര്‍. ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്തപ്പോഴും പരസ്യങ്ങളില്‍ സജീവമായിരുന്നു താരം. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, പ്രഭു ഇവര്‍ക്കൊപ്പമെല്ലാമായി പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരവും മഞ്ജു വാര്യര്‍ക്ക് ലഭിച്ചിരുന്നു. പ്രമുഖ ജ്വല്ലറിയുടെ പുതിയ ഷോറൂമിന്റെ ഓണ്‍ലൈന്‍ ലോഞ്ചിനിടയിലായിരുന്നു താരം പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്
പ്രമുഖ ജ്വല്ലറി ബ്രാന്‍ഡിന്റെ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 6 വര്‍ഷമായി. അവരുടെ കുടുംബത്തിലെ ഒരംഗം പോലെയാണ്. ഒട്ടുമിക്ക സ്ഥലങ്ങളിലും പോവാനായിട്ടുണ്ട്. അത് പോലെ തന്നെ മറ്റ് താരങ്ങളും ആ യാത്രയില്‍ ഉണ്ടാവാറുണ്ട്. അതെല്ലാം ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ആ കുടുംബത്തിലെ എല്ലാവരുമായും തനിക്ക് അത്രയും അടുപ്പവും സ്‌നേഹവുമുണ്ട്. അവരുടെ പരസ്യങ്ങളില്‍ അഭിനയിക്കാനായി തന്നെ ക്ഷണിച്ചതിനുള്ള നന്ദിയും മഞ്ജു വാര്യര്‍ പ്രകടിപ്പിച്ചിരുന്നു.

സ്‌നേഹാന്വേഷണം
മഞ്ജു വാര്യര്‍ ലൈവ് വീഡിയോയുമായി വന്നപ്പോള്‍ സ്‌നേഹാന്വേഷണങ്ങളുമായാണ് ആരാധകര്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന താരം ഇടക്കാലത്ത് ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ അത്ര സജീവമല്ലെന്നും പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്നും, വൈകാതെ തന്നെ തിരിച്ചെത്തുമെന്നുമായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സഹപ്രവര്‍ത്തകരെ അഭിനന്ദിച്ച് താരമെത്തിയിരുന്നു. ഡബ്ലിസിസിയുടെ പുതിയ ക്യാംപയിന് പിന്തുണ അറിയിച്ചും താരമെത്തിയിരുന്നു.

അവാര്‍ഡ് തിളക്കം
പ്രതിപൂവന്‍കോഴിയിലെ അഭിനയത്തിലൂടെ ഇത്തവണ മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരവും മഞ്ജു വാര്യരെ തേടിയെത്തിയിരുന്നു. ഉദാഹരണം സുജാതയിലൂടെ ഇതേ പുരസ്‌കാരം നേരത്തെയും താരത്തിനെ തേടിയെത്തിയിരുന്നു. മാധുരി എന്ന സെയില്‍സ് ഗേളിന്റെ വേഷത്തിലായിരുന്നു താരമെത്തിയത്. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെളിയിച്ചിരുന്നു മഞ്ജു വാര്യര്‍. തുടക്കകാലത്ത് തന്നെ സ്വന്തമായി ഡബ്ബ് ചെയ്യാനും താരം ശ്രദ്ധിച്ചിരുന്നു.
Recommended Video

നിരവധി സിനിമകള്‍
കയറ്റം, ദി പ്രീസ്റ്റ്, ചതുര്‍മുഖം, ലളിതം സുന്ദരം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങി നിരവധി സിനിമകളാണ് മഞ്ജു വാര്യരുടേതായി ഒരുങ്ങുന്നത്. അഭിനേതാവിന് പുറമേ നിര്‍മ്മാണത്തിലും സജീവമാവുകയാണ് താരം. അവസാനനിമിഷമാണ് സിനിമയുടെ നിര്‍മ്മാണവുമായി സഹകരിച്ചതെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. സഹോദരനായ മഞ്ജു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തില്‍ നായികയായി അഭിനയിക്കുന്നതും മഞ്ജുവാണ്.


Click it and Unblock the Notifications