വീണ്ടും മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു, തിരക്കഥ ഒരുക്കുന്നത് ഉദയ്‌കൃഷ്ണ, ചിത്രം ഉടൻ

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ബി ഉണ്ണികൃഷ്ൺ കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുന്നു. ഗ്രാമാന്തരീക്ഷണത്തിലാണ് കഥ പറയുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണനാണ്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഏഷ്യനെറ്റ് ഓൺലൈനോടാണ് പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇൻവെസ്റ്റിഗേഷൻ ചിത്രമായിരിക്കില്ല ഇത്. നര്‍മരംഗങ്ങള്‍ക്ക് പ്രാധാന്യമുള്ളതായിരിക്കുമെന്നും സംവിധായകൻ വെളിപ്പെടുത്തിയിട്ടുണ്ട്.

b unnikrishnan-mohnalal

മോഹൻലാലിനോടൊപ്പം മലയാളത്തിലെ പ്രമുഖതാരങ്ങളും ചിത്രത്തിലുണ്ടാകുമെനനാണ് ലഭിക്കുന്ന സൂചന. എന്നാൽ താരങ്ങളെ കുറിച്ചുള്ള ഔദ്യോഗി പ്രഖ്യാപനം ഇതുവരെയുമ്ടായിട്ടില്ല. മോഹൻലാലിന് തിരക്കഥ ഇഷ്‍ടപ്പെട്ട് സമ്മതം അറിയിച്ചിട്ടുമുണ്ട്. ഒരു മാസ് എന്റര്‍ടെയ്‍നറായിരിക്കും ചിത്രം. മാസ് എന്റര്‍ടെയ്‍നറായിരിക്കും ചിത്രം പുലിമുരുകന് ശേഷം മോഹൻലാൽ - ഉദയ് കൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.

മാടമ്പി ആണ് മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ആദ്യമായി ഒരുക്കിയ ചിത്രം. മൾട്ടിസ്റ്റാർ അണിനിരന്ന ചിത്രം വൻ വിജയമായിരുന്നു, മാസ് കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. കുടുംബചിത്രമായിരുന്നു മാടമ്പി.. ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍ എന്നിവയാണ് ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിച്ച മറ്റു സിനിമകള്‍. എന്നാൽ മടമ്പി പോലെ മറ്റ് ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ദിലീപിനെ പ്രധാന വേഷത്തിൽ എത്തിയ കോടതിസമക്ഷം ബാലൻവക്കിലാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം. ഐ ലൗ മി എന്ന ചിത്രം ഒഴികെ താൻ സംവിധാനം ചെയ്‍ത എല്ലാ സിനിമകള്‍ക്കും ബി ഉണ്ണികൃഷ്‍ണൻ തന്നെയായിരുന്നു തിരക്കഥ ഒരുക്കിയത്.

Recommended Video

'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam

നിലവിൽ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ദൃശ്യം2 ലാണ് മോഹൻലാൽ അഭിനയിക്കുന്നത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണ തൊടുപുഴയിൽ നടക്കുന്നത്. ലെക്കേഷൻ സ്ഥലത്ത് നിന്നുള്ള മോഹൻലാലിന്റെ പുതിയ ചിത്രം പുറത്ത് വന്നിട്ടുണ്ട്. ശരീരതാപനില നോക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയപേജിൽ പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടാണ് ചിത്രീകരണം നടക്കുന്നത്. . ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങൾ സംവിധായകന്‍ ജീത്തു ജോസഫും അണിയറപ്രവര്‍ത്തകരും പുറത്തുവിട്ടിരുന്നു. ആദ്യ ഭാഗത്ത് അഭിനയിച്ച ഭൂരിഭാഗം തരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X