ഞാന്‍ ഗര്‍ഭിണിയല്ല, എന്റെ ഗര്‍ഭം ഇങ്ങനല്ല; ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞ് നടി നവ്യ നായര്‍

ലോക്ഡൗണ്‍ കാലം സിനിമാ തിരക്കുകളില്‍ നിന്നെല്ലാം മാറി കുടുംബത്തോടൊപ്പം കഴിയുകയാണ് സിനിമാ താരങ്ങള്‍. അടുത്തിടെ ബോളിവുഡില്‍ നിന്നും നടിമാരായ കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ, മലയാളത്തില്‍ നിന്ന് പേളി മാണി തുടങ്ങിയവരെല്ലാം ഗര്‍ഭിണിയാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് താരസുന്ദരിമാരെല്ലാം.

ഇതിനിടെ മലയാളത്തില്‍ നിന്നും സമാനമായൊരു വാര്‍ത്ത പ്രചരിച്ചിരുന്നു. നടി നവ്യ നായര്‍ ഗര്‍ഭിണിയാണെന്നും രണ്ടാമതും അമ്മയാവാന്‍ ഒരുങ്ങുകയാണ് നവ്യയെന്നുമടക്കമുള്ള റിപ്പോര്‍ട്ടുകളായിരുന്നു വന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പുതിയൊരു സെല്‍ഫി ചിത്രം പോസ്റ്റ് ചെയ്തതോടെയായിരുന്നു നവ്യയെ തേടി ഈ ചോദ്യങ്ങളെത്തിയത്. കുളി കഴിഞ്ഞ് വന്ന ഈറന്‍ മുടിയുമായി കണ്ണാടിയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രമായിരുന്നിത്.

navyaa-pics

മഞ്ഞ നിറമുള്ള ചുരിദാറായിരുന്നു വേഷം. ചിത്രത്തില്‍ നവ്യയുടെ വയറ് വീര്‍ത്ത് നില്‍ക്കുന്നത് പോലെ തോന്നിയതോടെയാണ് നിരവധി പേര്‍ നടി ഗര്‍ഭിണിയാണോ എന്ന ചോദ്യവുമായി എത്തിയത്. നിങ്ങള്‍ രണ്ട് പേരാണോ ഈ ഫോട്ടോയിലുള്ളത്? നവ്യ ശരിക്കും ഗര്‍ഭിണിയാണോ? തുടങ്ങി ആരാധകരുടോ ചോദ്യം വര്‍ദ്ധിച്ച് വന്നതോടെ വാര്‍ത്തകളിലും നിറഞ്ഞു. ഏറ്റവുമൊടുവില്‍ നവ്യ തന്നെ സത്യമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

ആര്‍ യൂ കാരീയിങ് എന്നായിരുന്നു ആരാധകരുടെ കമന്റ്. അതിന് 'കാരീയിങ് ഫോണ്‍' എന്നാണ് താരത്തിന്റെ രസകരമായ മറുപടി. എന്നാല്‍ കൂടുതല്‍ പേര്‍ മെസേജിലൂടെയും ഫോണ്‍ വിളിച്ചും ഗര്‍ഭവിശേഷം അന്വേഷിക്കാന്‍ തുടങ്ങിയതോടെ ഈ പോസ്റ്റിലം മറ്റൊരു കമന്റിലൂടെ തന്നെ നവ്യ മറുപടി കുറിച്ചു. 'എല്ലാവരും ഫോണ്‍ ചെയ്ത് ചോദിക്കലായി. ഞാന്‍ ഗര്‍ഭിണിയല്ല. എന്റെ ഗര്‍ഭം ഇങ്ങനെ അല്ല- എന്നായിരുന്നു നവ്യയുടെ ഉത്തരം.

navyaa-pics

അങ്ങനെ രണ്ട് ദിവസങ്ങളായി പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും നടി നവ്യ നായര്‍ തിരിച്ച് വന്നിരിക്കുകയാണ്. ഒരുത്തീ എന്ന പേരില്‍ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നവ്യ അഭിനയിച്ചിരുന്നത്. ഈ സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കവേയാണ് ലോക്ഡൗണ്‍ വന്നത്.

Recommended Video

സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

ഷൂട്ടിങ് ആവശ്യത്തിന് വേണ്ടി മകനൊപ്പം നാട്ടിലെത്തിയ നവ്യ നായര്‍ക്ക് പിന്നെ തിരികെ പോവാന്‍ സാധിച്ചിരുന്നില്ല. വീട്ടില്‍ തന്നെയായിരുന്നു കൊറോണ കാലം ചിലവഴിച്ചത്. മറ്റ് തിരക്കുകളൊന്നുമില്ലാത്തതിനാല്‍ വീട്ടില്‍ നിന്നും വര്‍ക്കൗട്ടും ഡാന്‍സുമൊക്കെയായി സമയം കളയുകയാണ് നടി. പുതിയ ചിത്രത്തില്‍ നവ്യ മെലിഞ്ഞ് പോയെന്ന് പറയുന്നവരും കുറവല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X