നസ്രിയയുടെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ച് ഫഹദ്! പുതിയ ചിത്രം പങ്കുവെച്ച് നടി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലും ഇവർക്ക് കൈനിറയെ ആരാധകരുണ്ട്. ബാലതാരമായി സിനിമയിൽ എത്തിയ നസ്രിയ വളരെ പെട്ടെന്നായിരുന്നു മുൻനിര നായികമാരുടെ ഇടയിലേയ്ക്ക് വളർന്നത്. അന്യഭാഷ ചിത്രങ്ങളിലും താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. തെന്നിന്ത്യൻ സിനിമയിലെ മുൻനിരതാരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം നടിക്ക് ലഭിച്ചിരുന്നു.

സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു നസ്രിയ ഫഹദ് വിവാഹം. ഇതോടെ നടി സിനിമയ്ക്ക് ചെറിയ ഇടവേള നൽകി മാറി നിൽക്കുകയായിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സിന് തൊട്ട് പിന്നാലെയായിരുന്നു നസ്രിയ ഫഹദ് വിവാഹം. ചിത്രത്തിൽ ഫഹദിന്റെ ഭാര്യയായിട്ടായിരുന്നു നസ്രിയ അഭിനയിച്ചത് . ചിത്രത്തിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയിലൂടെ വീണ്ടും സിനിമയിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. ഓൺ സ്ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും മികച്ച താരദമ്പതികളാണ് നസ്രിയയും ഫഹദും.
ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് നസ്രിയയുടേയും ഫഹദിന്റേയും അതിമനോഹരമായ റൊമാന്റിക് ചിത്രമാണ്. നസ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലവിന്റെ ഇമോജിക്കൊപ്പമാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നസ്രിയുടെ തോളിൽ കൈയിട്ട് നിൽക്കുന്ന ഫഹദിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. എല്ലാ തവണത്തേയും പോലെ താരദമ്പതിമാരുടെ ഈ മനോഹരമായ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് നസ്രിയ. ചെറിയ സന്തോഷങ്ങളും കുടുംബത്തിലെ വിശേഷങ്ങളുമായി നസ്രിയ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഫഹദിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് നസ്രിയയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ്. പലപ്പോഴും ലൈവ് സെക്ഷനിൽ ഇരുവരും ഒന്നിച്ചെത്താറുണ്ട്. വിവാഹ വാർഷിക ദിനത്തിൽ താരങ്ങൾ പങ്കുവെച്ച് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ വീഡിയോ പോസ്റ്റ് ചെയ്തത് . ഹായ് എന്ന് പറഞ്ഞുക്കൊണ്ടാണ് ഫഹദ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ചിരിയടക്കക്കാനാകാതെ താരം പൊട്ടിചിരിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞതോടെ നസ്രിയ പൂർണ്ണമായും സിനിമി വിട്ടിട്ടില്ല. നിർമ്മാണത്തിൽ ഒരു കൈ നോക്കിയിരിക്കുകയാണ് . വരത്തൻ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയാണ് നസ്രിയ. ഈ രണ്ട് ചിത്രങ്ങളും വൻ വിജയമായിരുന്നു. പോയ വർഷം ഏറ്റവും കൂടുതൽ പേർ കണ്ട ചിത്രമയിരുന്നു കുമ്പളങ്ങി നൈറ്റ്സ്.
നസ്രിയ നാസിം ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications