അച്ഛന്‍റെ മടിയിലിരിക്കുന്ന പൃഥ്വിരാജ്, അനിയനെ നോക്കി നില്‍ക്കുന്ന ഇന്ദ്രജിത്തും! ചിത്രം വൈറലാവുന്നു
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് അദ്ദേഹം. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും സുകുമാരനെത്തിയിരുന്നു. സംവിധാനമെന്ന മോഹം സാക്ഷാത്ക്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അച്ഛന്റെ ആ മോഹം മക്കളുടെ മനസ്സിലും അതേ പോലെയുണ്ടായിരുന്നു. ലൂസിഫറിലൂടെയായിരുന്നു പൃഥ്വിരാജ് അച്ഛന്റെ മോഹം സാക്ഷാത്ക്കരിച്ചത്.
ആദ്യ സിനിമ മകന്‍ സമര്‍പ്പിച്ചതും അച്ഛനായിരുന്നു. ഇന്ദ്രജിത്തിനും സംവിധാന മോഹമുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാണ് ആ ആഗ്രഹം സാക്ഷാത്ക്കരിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. തനിക്ക് ശേഷവും കുടുംബത്തില്‍ നിന്നും അഭിനേതാക്കളുണ്ടാവുമെന്ന് സുകുമാരന്‍ പറഞ്ഞിരുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിന് ശേഷം മതി മക്കള്‍ അഭിനയരംഗത്തേക്ക് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിദ്യാഭ്യാസം നിര്‍ബന്ധമാണെന്നും പണമൊക്കെ അതിന് ശേഷം വന്നോളുമെന്നുമായിരുന്നു അച്ഛന്‍ മക്കളോട് പറഞ്ഞത്. മക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനും ഡാന്‍സ് ചെയ്യാനുമൊക്കെ സുകുമാരനും കൂടുമായിരുന്നു. പ
പരീക്ഷ സമയത്ത് പഠിക്കണമെന്നും നിങ്ങളുടെ പുസ്തകത്തിലുള്ള കാര്യങ്ങള്‍ അറിയില്ലെന്ന് പറയരുതെന്നും അച്ഛന്‍ മക്കളോട് പറഞ്ഞിരുന്നു. എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്ത് സിനിമയിലെത്തിയത്. എഞ്ചിനീയറിംഗ് പഠനം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു പൃഥ്വിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷം വരെ സമയമുണ്ടെന്നും സിനിമയില്‍ ക്ലിക്കായില്ലെങ്കില്‍ പഠിച്ച് എഞ്ചിനീയറാവുമെന്നുമായിരുന്നു പൃഥ്വിയും കരുതിയത്.

നന്ദനത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ആടുജീവിതത്തിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. കഥാപാത്രത്തിനായി കടുത്ത ശാരീരിക തയ്യാറെടുപ്പുകളും പൃഥ്വി നടത്തിയിരുന്നു. ആടുജീവിതത്തിനായി നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷമായിരുന്നു പൃഥ്വിരാജ് കട്ടത്താടി ലുക്ക് മാറ്റിയത്.
Recommended Video
അച്ഛനെക്കുറിച്ച് പറഞ്ഞ് ഇന്ദ്രജിത്തും പൃഥ്വിരാജും എത്താറുണ്ട്. ഇപ്പോഴിതാ അച്ഛന്റെ മടിയിരിക്കുന്ന തന്റെ ഫോട്ടോ പങ്കുവെച്ചെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. അന്നും താന്‍ സെക്‌സിയായിരുന്നുവെന്നായിരുന്നു താരം കുറിച്ചത്. അച്ഛനൊപ്പമുള്ള ചിത്രങ്ങളില്‍ തനിക്കേറെ പ്രിയപ്പെട്ട ഫോട്ടായാണ് ഇതെന്നും താരം കുറിച്ചിട്ടുണ്ട്. കുഞ്ഞനിയനെ നോക്കി നില്‍ക്കുന്ന ഇന്ദ്രജിത്തും ചിത്രത്തിലുണ്ട്. ഇതിനകം തന്നെ ഫോട്ടോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്‍റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.


Click it and Unblock the Notifications