മഞ്ഞപ്പട്ട് പുതപ്പിക്കണ്ട! ഇതുമതി! അച്ഛന്റെ ആഗ്രഹം പോലെ തന്നെ! ചിരിയില്ലാതെ ലാഫിങ് വില്ലയില്‍ അന്ത്യവിശ്രമം

മരണാനന്തര ജീവിതത്തിലൊന്നും വിശ്വസിക്കാത്ത ആളാണ് താനെന്ന് സലീം കുമാര്‍ നിരവധി തവണ തുറന്ന് പറഞ്ഞിട്ടുണ്ട്. ദൈവവിശ്വാസിയായിരുന്നു തുടക്കത്തില്‍. എന്നാല്‍ പിന്നീട് അതുംപോയി. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ പകര്‍ന്ന് നല്‍കിയ പല കാര്യങ്ങളും നമ്മളിലുണ്ടാവില്ലേ. അങ്ങനെയൊന്നായിരുന്നു അത്. ഈശ്വരാ എന്നൊക്കെ വിളിച്ച് പോവാറുണ്ട്. വിശ്വാസത്തോടെയല്ലെന്ന് മാത്രം. ഞാനൊരു കോണ്‍ഗ്രസുകാരനാണ്. അതും കുട്ടിക്കാലത്ത് കിട്ടിയ ഇഷ്ടങ്ങളിലൊന്നാണ്. മുതിര്‍ന്നപ്പോഴും അത് എന്നിലുണ്ടായി. 18 വര്‍ഷം ശബരിമലയ്ക്ക് പോയിട്ടുണ്ട് ഞാന്‍. അമ്പലങ്ങളിലും, പള്ളിയിലുമൊക്കെ പോവാറുണ്ട്.

എല്ലായിടത്ത് പോയാലും പൈസയുടെ കാര്യമാണ്. ഹജ്ജിന് പോവണമെന്ന് പറഞ്ഞത് ആ ക്യാരക്ടറിന്റെ കാര്യമാണ്. മുസ്ലീമല്ലാത്തതിനാല്‍ എനിക്ക് പോവാന്‍ പറ്റില്ലല്ലോ. അങ്ങനെയാണ് അതിന് പറ്റിയ ആരേലും ഉണ്ടോയെന്ന് നോക്കിയത്. അങ്ങനെയൊരാള്‍ വന്നു. പോയി എല്ലാം ചെയ്ത് വന്നു. ആ ക്യാരക്ടറിന് പരിപൂര്‍ണത വന്നത് അപ്പോഴാണ്. എനിക്ക് ദേശീയ അവാര്‍ഡ് വാങ്ങിത്തന്ന ക്യാരക്ടറായിരുന്നല്ലോ അത്. ക്യാരക്ടറിനോടുള്ള നന്ദിക്ക് ചെയ്തതാണ്. എന്റെ ജീവിതത്തിനോ അര്‍ത്ഥമുണ്ടായില്ല. ആ ക്യാരക്ടറിനെങ്കിലും ഉണ്ടാവട്ടെ. അര്‍ത്ഥമൊക്കെ ഉണ്ടാവണമെങ്കില്‍ ഒത്തിരി കാര്യങ്ങളൊക്കെ ചെയ്യണം. സിനിമയില്‍ അഭിനയിച്ച് നാഷണല്‍ അവാര്‍ഡ് കിട്ടിയതുകൊണ്ട് അര്‍ത്ഥമുണ്ടാവണം എന്നില്ലല്ലോ.

Salim Kumar s last wish
Photo Credit: Salim Kumar / Facebook

ഈ ലോകത്തിന് ഞാനെന്ത് കൊടുത്തു എന്ന് ചോദിച്ചാല്‍ ഒന്നും കൊടുത്തില്ല. അഞ്ചോ, പത്തോ, നൂറോ പേര്‍ക്ക് എന്തെങ്കിലും ചെയ്തിട്ടുണ്ടോ, കുറേ സിനിമയില്‍ അഭിനയിച്ചു. കാശുണ്ടാക്കി, അല്ലാതെ സമൂഹത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഇനി ഒന്നും ചെയ്യാനും മാത്രമുള്ള സമയം എനിക്ക് ഇവിടെയില്ല. പ്രളയകാലത്ത് നാല്‍പ്പത്തഞ്ച് പേരോളം ഇവിടെയുണ്ടായിരുന്നു. താഴത്തെ നിലയിലേക്ക് വെള്ളം കയറിയപ്പോഴാണ് അവരെ മാറ്റിയത്. എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഞങ്ങള്‍ മാറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജീവിതത്തിലെ നിലപാടുകളും കൃത്യമായി തുറന്ന് പറഞ്ഞിരുന്ന ആളായിരുന്നു സലീം കുമാര്‍. മതപരമായ ചടങ്ങുകളൊന്നുമില്ലാതെയായിരിക്കണം തന്റെ അന്ത്യയാത്ര എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അസ്ഥിനിമജ്ഞനം പോലെയുള്ള കാര്യങ്ങളൊന്നും എനിക്ക് വേണ്ടി ചെയ്യരുത് എന്നും പറഞ്ഞിരുന്നു. അവസാന നിമിഷങ്ങളില്‍ അച്ഛനെ മഞ്ഞപ്പട്ട് പുതപ്പിച്ചത് കണ്ടപ്പോള്‍, അത് മാറ്റൂയെന്നായിരുന്നു ചന്തു പറഞ്ഞത്. സാധാരണ തുണി മതി അച്ഛനെന്നായിരുന്നു മകന്‍ പറഞ്ഞത്. ചിതയ്ക്ക് തീ പകരുമ്പോള്‍ ആചാരപരമായിരുന്നില്ല ഒന്നും. അച്ഛന്‍ ആഗ്രഹിച്ചത് പോലെ തന്നെയായിരുന്നു മക്കള്‍ എല്ലാം ചെയ്തത്. തികച്ചും വികാരനിര്‍ഭരമായിരുന്നു ആ നിമിഷങ്ങള്‍.

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X