»   » ഓണത്തല്ലിന് തയ്യാറെടുക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും, കൂടെ ദുല്‍ഖറും പൃഥ്വിയും!!

ഓണത്തല്ലിന് തയ്യാറെടുക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും, കൂടെ ദുല്‍ഖറും പൃഥ്വിയും!!

Written By:
Subscribe to Filmibeat Malayalam

വിഷു ആഘോഷം കഴിഞ്ഞു. ഇനി മലയാള സിനിമ കാത്തിരിയ്ക്കുന്ന 'ബിഗ്' റിലീസുകളെല്ലാം ഓണത്തിന് വേണ്ടി തയ്യാറെടുക്കുകയാണ്. ഇത്തവണ സൂപ്പര്‍സ്റ്റാര്‍ - യങ്സ്റ്റാര്‍ മത്സരമാണ് കേരളത്തിലുണ്ടാവുക.

മലയാളത്തെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തെ ഓണം അത്രവലിയ ആഘോഷമായിരുന്നില്ല. പ്രതീക്ഷയോടെ വന്ന ചിത്രങ്ങളൊന്നും വിചാരിച്ചതുപോലെ ഓടിയില്ല. ചിലത് അവസാന നിമിഷം റിലീസ് നീട്ടിവച്ചു. എന്തായാലും ഇത്തവണ അങ്ങനെ ആവില്ല എന്ന കരുതാം. ഓണത്തിന് തയ്യാറെടുക്കുന്ന ചിത്രങ്ങളിലൂടെ

ഓണത്തല്ലിന് തയ്യാറെടുക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും, കൂടെ ദുല്‍ഖറും പൃഥ്വിയും!!

പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ഒപ്പം എന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യും എന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. മെയ് രണ്ടാം വാരത്തോടെ ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിങ് ആരംഭിയ്ക്കും.

ഓണത്തല്ലിന് തയ്യാറെടുക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും, കൂടെ ദുല്‍ഖറും പൃഥ്വിയും!!

മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രം ഓണത്തിന് വേണ്ടിയാണ് തയ്യാറെടുക്കുന്നത്. എറണാകുളത്ത് ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രം പൂര്‍ണമായും ഒരു എന്റര്‍ടെന്‍മെന്റാണ്

ഓണത്തല്ലിന് തയ്യാറെടുക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും, കൂടെ ദുല്‍ഖറും പൃഥ്വിയും!!

മെമ്മറീസിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിയ്ക്കുന്ന ഊഴം. കൊച്ചിയിലെ വിവിധ ഭാഗങ്ങളിലാലും കോയമ്പത്തൂരുമായി ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രം ഈ വര്‍ഷത്തെ ഓണത്തിന് തിയേറ്ററിലെത്തും

ഓണത്തല്ലിന് തയ്യാറെടുക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും, കൂടെ ദുല്‍ഖറും പൃഥ്വിയും!!

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രവും ഓണത്തിന് തിയേറ്ററിലെത്തും. നേരത്തെ ഒക്ടോബറില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീടത് മാറ്റി.

ഓണത്തല്ലിന് തയ്യാറെടുക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും, കൂടെ ദുല്‍ഖറും പൃഥ്വിയും!!

കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം. ഉദയയുടെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററിലെത്തും. അടിമാലിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

ഓണത്തല്ലിന് തയ്യാറെടുക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും, കൂടെ ദുല്‍ഖറും പൃഥ്വിയും!!

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍. ദിലീപും വേദികയും ഒന്നിയ്ക്കുന്ന ചിത്രവും ഓണത്തിന് വേണ്ടിയാണ് തയ്യാറെടുക്കുന്നത്. എറണാകുളത്തും തിരുവനന്തപുരത്തുമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്‌

English summary
Here we present the list of the Onam Releases of Malayalam Cinema 2016

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam