പൃഥ്വി അടുത്ത മമ്മൂട്ടി ഫഹദ് അടുത്ത മോഹന്‍ലാല്‍
പൃഥ്വിരാജും ഫഹദ് ഫാസിലും ഒരു ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചാല്‍ എന്താകും. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്ന അതേ ആകാംക്ഷയോടെ ഒരു പക്ഷേ പ്രേക്ഷകര്‍ തീയേറ്ററിലേക്ക് ഇടിച്ച് കയറും. പൃഥ്വി ന്യൂജനറേഷന്‍ മമ്മൂട്ടിയാണെങ്കില്‍ ഫഹദ് ന്യൂജനറേഷന്‍ മോഹന്‍ലാല്‍ എന്ന വിശേഷണത്തിനും അര്‍ഹനാണ്. ഈ രണ്ട് യുവതാരങ്ങളുടെ അഭിനവും മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ അഭിനയവും തമ്മില്‍ ചില സാദൃശ്യങ്ങളൊക്കെയുണ്ട്.
ഫഹദിന്റെ അഭിനയത്തില്‍ ചിലപ്പോഴെങ്കിലും മോഹന്‍ലാലിനെക്കാണാമെങ്കില്‍ പൃഥ്വിരാജിന്റെ അഭിനയത്തില്‍ ഇടയ്ക്ക് മമ്മൂട്ടിയെയും കാണാം. ഈ നാല് ചലച്ചിത്ര താരങ്ങളും തമ്മില്‍ അഭിനയത്തിലുള്ള ചില സാദൃശ്യങ്ങള്‍ ഇതാ...

പൃഥ്വിയുടെ മമ്മൂട്ടി ഫഹദിന്‍റെ ലാലേട്ടന്‍
പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭാസമാണ് മോഹന്‍ലാല്‍. ഈ നടനൊരു പകരക്കാരനെ കണ്ടെത്തുക ഏറെ പ്രയാസം

പൃഥ്വിയുടെ മമ്മൂട്ടി ഫഹദിന്‍റെ ലാലേട്ടന്‍
അഭിനയമല്ല ഫഹദിന്റെ ചിത്രങ്ങളില്‍ ഉള്ളത്, നാച്വറല്‍ ബിഹേവിംഗ് തന്നെയാണ്. ഇന്നത്തെ പ്രേക്ഷകന് വേണ്ടതും നാച്വറല്‍ ബിഹേവിംഗ് തന്നെ

പൃഥ്വിയുടെ മമ്മൂട്ടി ഫഹദിന്‍റെ ലാലേട്ടന്‍
നാച്വറല്‍ ബിഹേവിംഗ് മോഹന്‍ലാലിന്റെയും ഫഹദിന്റെയും അഭിനയത്തില്‍ ഒരു പോലെ പ്രകടമാണ്

പൃഥ്വിയുടെ മമ്മൂട്ടി ഫഹദിന്‍റെ ലാലേട്ടന്‍
അനായാസം ഏത് കഥാപാത്രത്തിലേയ്ക്കും മാറാനുള്ള കഴിവ് മോഹന്‍ലാലിനും ഫഹദിനും ഉണ്ട്.

പൃഥ്വിയുടെ മമ്മൂട്ടി ഫഹദിന്‍റെ ലാലേട്ടന്‍
80 കളിലും മറ്റും ലാല്‍ അനശ്വരമാക്കിയ പല കഥാപാത്രങ്ങളെയും അനുസ്മരിപ്പിയ്ക്കുന്ന കഥാപാത്രങ്ങള്‍ ഫഹദിന് ലഭിച്ചു എന്നത് യാദൃശ്ചികം. ടിപി ബാലഗോപാലന്‍ എംഎ, വെള്ളാനകളുടെ നാട്, ഏയ് ഒട്ടോ എന്നീ ചിത്രങ്ങളിലെ ലാല്‍ കഥാപാത്രങ്ങളുടെ തന്മയത്വം ന്്യൂജനറേഷന്‍ സിനിമകളിലെ ഫഹജിന്റെ കഥാപാത്രങ്ങള്‍ക്കും ളഭിച്ചു. അന്നയും റസൂലും, ഫ്രൈഡേ, ഡയമണ്ട് നെക്ലേസ് എന്നിവ അതിന് ഉദാഹരണം

പൃഥ്വിയുടെ മമ്മൂട്ടി ഫഹദിന്‍റെ ലാലേട്ടന്‍
മമ്മൂട്ടിയോളം അഭിനയത്തില്‍ പരീക്ഷണങ്ങള്‍ നടത്തിയ മറ്റൊരു നടനില്ല. അദ്ദേഹം അഭിനയിച്ച പല കഥാപാത്രങ്ങളും കാലത്തിനിപ്പുറവും പ്രേക്ഷകമനസില്‍ ഇടം പിടിയ്ക്കുന്നു

പൃഥ്വിയുടെ മമ്മൂട്ടി ഫഹദിന്‍റെ ലാലേട്ടന്‍
സിനിമയില്‍ ഒരു മേല്‍വിലാസം ഉണ്ടായിട്ടും സ്വന്തം അഭിനയ ശേഷി കൊണ്ട് പേരെടുത്ത നടനാണ് പൃഥ്വി രാജ്. ചുരുങ്ങിയ കാലത്തിനിടയില്‍ തന്നെ ഏറെ വ്യത്യസ്തങ്ങളായ പലവേഷങ്ങളും ചെയ്യാന്‍ പൃഥ്വിയ്ക്ക് കഴിഞ്ഞു.

പൃഥ്വിയുടെ മമ്മൂട്ടി ഫഹദിന്‍റെ ലാലേട്ടന്‍
പൊലീസ് വേഷങ്ങളിലാണ് പൃഥ്വിരാജും മമ്മൂട്ടിയും തമ്മില്‍ ഏറെ സാദൃശ്യങ്ങളുള്ളത്. ആദ്യകാലത്ത് മമ്മൂട്ടി ചെയ്ത പൊലീസ് വേഷങ്ങളെ അനുസ്മരിപ്പിയ്ക്കുന്നതാണ് പൃഥ്വിയുടെ പൊലീസ് വേഷങ്ങള്‍

പൃഥ്വിയുടെ മമ്മൂട്ടി ഫഹദിന്‍റെ ലാലേട്ടന്‍
ചരിത്ര സിനിമകള്‍ക്ക് യോജിച്ച നടനാണ് മമ്മൂട്ടി. യുവനടന്‍മാരില്‍ ചരിത്ര സിനിമകള്‍ക്ക് ഏറെ അനുയോജ്യനാണ് പൃഥ്വി

പൃഥ്വിയുടെ മമ്മൂട്ടി ഫഹദിന്‍റെ ലാലേട്ടന്‍
പോക്കിരി രാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ചു


Click it and Unblock the Notifications