twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ നമ്മളെ ചിരിപ്പിച്ച, കണ്ണ് നനയിച്ച ചില ഫോട്ടോകള്‍, കാണൂ

    By Meera Balan
    |

    സിനിമ താരങ്ങളുടെ അപൂര്‍വ്വ ചിത്രങ്ങള്‍..കുട്ടിക്കാല ചിത്രങ്ങള്‍..മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ എന്നുവേണ്ട ഒരുവിധം എല്ലാത്തരം ചിത്രങ്ങളും പലപ്പോഴായി പ്രചരിയ്ക്കാറുണ്ട്. ഇപ്പോള്‍ സെല്‍ഫി പോസ്റ്റുകളുടെ കാലമാണല്ലോ. ഈ സെല്‍ഫി ഭ്രമവും താരങ്ങളുടെ പടമിടലും ഒക്കെ പലപ്പോഴും അസഹനീയമാകാറുണ്ട്. അപ്പോഴാണ് പുതിയതിനെപ്പറ്റി ചിന്തിയ്ക്കുന്നത്. കണ്ടു മറന്ന പല സിനിമകള്‍ക്കിടയില്‍ നമ്മളെ കരയിപ്പിച്ച, ചിരിപ്പിച്ച, പ്രണയിക്കാന്‍ തോന്നിപ്പിച്ച ചില ഫോട്ടോകളുണ്ട്.

    അതേ സിനിമയ്ക്കുള്ളില്‍ സിനിമയ്ക്ക് വേണ്ടി തന്നെ പകര്‍ത്തിയ ചില ഫോട്ടോകള്‍. ആ ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ നല്‍കുന്ന നൊസ്റ്റാള്‍ജിയ നമുക്ക് ആസ്വദിയ്ക്കാം. തളത്തില്‍ ദിനേശനും ശോഭയും മുതല്‍ സേതുലക്ഷ്മി വരെയുള്ള ചില ഫോട്ടോകള്‍ നമുക്ക് കാണാം...

    വടക്ക് നോക്കിയന്ത്രം

    സിനിമയില്‍ നമ്മളെ ചിരിപ്പിച്ച, കണ്ണ് നനയിച്ച ചില ഫോട്ടോകള്‍

    കേരളത്തിലെ അനേകം ദിനേശന്‍മാരെ ചിന്തിപ്പിച്ച ചിത്രമാണിത്. ദിനേശനായി ശ്രീനിവാസനും ശോഭയായി പാര്‍വ്വതിയും തകര്‍ത്തഭിനയിച്ച ചിത്രം. ചിത്രത്തില്‍ ദിനേശന്‍ സ്റ്റുഡിയോയില്‍ എത്തി ഭാര്യയ്‌ക്കൊപ്പം എടുത്ത ഈ ഫോട്ടോ ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിയ്ക്കാറുണ്ട്.

    ഉസ്താദ് ഹോട്ടല്‍

    സിനിമയില്‍ നമ്മളെ ചിരിപ്പിച്ച, കണ്ണ് നനയിച്ച ചില ഫോട്ടോകള്‍

    ഉസ്താദ് ഹോട്ടലിലെ ഈ ചിത്രം ഗൃതാഹുരമായ ഓര്‍മ്മകളിലേയ്ക്ക് മടങ്ങിപ്പോകാന്‍ പ്രേരിപ്പിയ്ക്കുന്നതാണ് ഒപ്പം പ്രണയിക്കാനും പ്രണയിക്കപ്പെടാനും പ്രേരണ നല്‍കുന്നു

    വെള്ളരിപ്രാവിന്റെ ചങ്ങാതി

    സിനിമയില്‍ നമ്മളെ ചിരിപ്പിച്ച, കണ്ണ് നനയിച്ച ചില ഫോട്ടോകള്‍

    കളര്‍ സിനിമയുടെ കാലത്തെ താരങ്ങളെ ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോയില്‍ കണ്ടാലോ. ദിലീപും കാവ്യയും വെള്ളരി പ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തില്‍ നിന്ന്

    സേതു ലക്ഷ്മി

    സിനിമയില്‍ നമ്മളെ ചിരിപ്പിച്ച, കണ്ണ് നനയിച്ച ചില ഫോട്ടോകള്‍

    സേതു ലക്ഷ്മി എന്ന ചിത്രത്തെ മുന്നോട്ട് നയിച്ചത് ഈ ഫോട്ടോയാണ്. പ്രേക്ഷകന്റെ മനസില്‍ നേരിയ നൊമ്പരം ഉണര്‍ത്താന്‍ ഈ ഫോട്ടോയ്ക്ക് കഴിഞ്ഞു.

    English summary
    Just see some Black and White photos from Malayalam Cinema that pained us
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X