22 കാരിയുടെ അമ്മയാവാന്‍ വിളിച്ചു! ശരീരം മത്തങ്ങ പോലെ! 80 കിലോ ആയപ്പോള്‍ സംഭവിച്ചത്!

അടുത്തിടെയായി സോഷ്യല്‍മീഡിയയില്‍ അത്ര ആക്ടീവല്ലായിരുന്നു ജ്യോതി കൃഷ്ണ. കുറേ ചോദ്യങ്ങള്‍ വന്നതോടെയാണ് ഇടവേളയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. എന്താണ്, എവിടെയാണ്, ഒരറിവും ഇല്ലല്ലോ, പോസ്‌റ്റൊന്നും ഇല്ലല്ലൗ എന്നൊക്കെ കുറച്ചുപേര്‍ എന്നോട് ചോദിച്ചിരുന്നു. അതെ, കാര്യമായിട്ടൊന്നുമുണ്ടായിരുന്നില്ല കുറച്ച് ദിവസങ്ങളായിട്ട്. അതിന്റെ കാരണമെന്താണെന്ന് ചോദിച്ചാല്‍ വൃത്തികെട്ട കോംപ്ലക്‌സാണെന്ന് പറയാം. വേറൊന്നുമല്ല, അടുത്തിടെ ഭയങ്കരമായിട്ട് വണ്ണം കൂടി. കംപ്ലീറ്റ് കോണ്‍ഫിഡന്‍സും പോയി. ഒരു ഒന്നൊന്നര കൂടലായിപ്പോയി. കഴിഞ്ഞ ഡിസംബറില്‍ ഒരു മാസം യൂറോപ്പ് ട്രിപ്പിലായിരുന്നു. തിരിച്ച് വന്നപ്പോഴാണ് നാല് കിലോ കൂടിയെന്ന സത്യം മനസിലാക്കിയത്.

വെയ്‌റ്റൊക്കെ കുറയ്ക്കാം. വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്നായിരുന്നു ഓര്‍ത്തത്. അതിനിടയിലാണ് റമദാന്‍ വരുന്നത്. വെറൈറ്റി സ്‌നാക്‌സൊക്കെ കിട്ടുന്ന സമയമായത് കൊണ്ട് കുഴപ്പമില്ല. കുറച്ചൂടെ കഴിഞ്ഞ് തടി കുറയ്ക്കാന്‍ നോക്കാം എന്ന് വിചാരിച്ചു. അങ്ങനെ റമദാന്‍ പകുതിയായപ്പോഴാണ് യുദ്ധം വന്നത്. നമുക്ക് ഇവിടെ നിന്ന് കുറേ കാര്യങ്ങളൊക്കെ കാണാന്‍ പറ്റുന്നുണ്ടായിരുന്നു. അതോടെ സ്ട്രസ് കൂടി. അതില്‍ കണ്ടെത്തിയ പരിഹാര മാര്‍ഗം ഫുഡ് കഴിക്കുന്നതായിരുന്നു. അങ്ങനെ ഞാന്‍ 81 കിലോ ആയി. ഫോട്ടോ എടുക്കുമ്പോള്‍ പോലും കോണ്‍ഫിഡന്‍സ് ഇല്ലാതെയായി.

Jyothi Krishna shared a new video
Photo Credit: Jyothi Krishna / Instagram

ഏത് ഫോട്ടോ എടുത്താലും മത്തങ്ങ പോലെ. അങ്ങനെ ഫോട്ടോസ് എടുക്കുന്നതൊക്കെ നിര്‍ത്തി. മുഖത്ത് വരെ കുറേ മാറ്റങ്ങള്‍. ഇതൊക്കെ എങ്ങനെ വന്നുവെന്നറിയില്ല. ആകപ്പാടെയൊരു ഡിപ്രഷന്‍ പോലെയായിരുന്നു. അതിനിടയില്‍ ഒരുമാസം ഓണ്‍ലൈന്‍ ക്ലാസായിരുന്നു. നമ്മുടേതായൊരു ടൈം കിട്ടുന്നുണ്ടായിരുന്നില്ല. അതാണ് ഒട്ടും ആക്ടീവാകാതെയിരുന്നത്. കുറച്ചുപേരൊക്കെ ചോദിച്ചിരുന്നു. അവര്‍ക്കുള്ള മറുപടിയാണ്. കൂടുതല്‍ ഹൈയ്‌റ്റൊക്കെയുള്ള പെണ്‍പിള്ളേരും, ആണ്‍പിള്ളേരും വന്ന് ആന്റി എന്നൊക്കെ വിളിക്കുമ്പോള്‍ നയന്റീസ് കിഡ്‌സിന്റെ അവസ്ഥ.

ഞാനൊരു നയന്റീസ് കിഡാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. ആധാര്‍ കാര്‍ഡ് വരെ കാണിച്ച് കൊടുക്കേണ്ട അവസ്ഥയാണ്. അതിനെക്കാളും കഷ്ടമായൊരു കാര്യം എന്താണെന്ന് വെച്ചാല്‍ ഒരു കാസ്റ്റിംഗ് ഏജന്‍സി കോണ്ടാക്റ്റ് ചെയ്തിരുന്നു. ഒരു തമിഴ് ചിത്രത്തിന് വേണ്ടി. തമിഴ് സിനിമ എനിക്കൊരുപാടിഷ്ടമാണ്. അമ്മ വേഷമാണ്. ഞാന്‍ ഓക്കെ പറഞ്ഞു. 22 വയസുള്ളൊരാളുടെ അമ്മയായി അഭിനയിക്കാനായിരുന്നു അവര്‍ വിളിച്ചത്. കുഴപ്പമൊന്നുമില്ല. ഇപ്പോഴേ അങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യണോ, കുറേക്കഴിഞ്ഞാല്‍ അങ്ങനെയുള്ള വേഷമേ ലഭിക്കുള്ളൂ.

ഇതൊക്കെയായപ്പോഴാണ് ഞാന്‍ എന്നെത്തന്നെ നന്നാക്കാന്‍ തീരുമാനിച്ചത്. ഇടയ്‌ക്കൊക്കെ നന്നാവാന്‍ തീരുമാനിച്ചിട്ടും ഉഴപ്പി പോയതാണ്. നാലാളെ അറിയിച്ച് ചെയ്യാന്‍ തുടങ്ങിയാല്‍ എന്തായി എന്നുള്ള ചോദ്യങ്ങള്‍ വരുമല്ലോ. അത് നമുക്കൊരു ഇന്‍സ്പിരേഷനാവുമല്ലോ. അങ്ങനെയാണ് വെയ്റ്റ് കുറയ്ക്കാന്‍ തീരുമാനിച്ചു. അതിനുള്ള കാര്യങ്ങളൊക്കെ ചെയ്ത് തുടങ്ങി. ഇതുപോലെ ആര്‍ക്കെങ്കിലും വണ്ണം കുറയ്ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ കൂടെ കൂടിക്കോളൂ.

വണ്ണമുണ്ടോ, വേണയോ എന്നൊക്കെ അവരവരുടെ തീരുമാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് കുറച്ച് കോണ്‍ഫിഡന്‍സ് കുറയുകയാണ് ചെയ്യാറുള്ളത് വണ്ണം കൂടുമ്പോള്‍. നല്ല ഡ്രസുകള്‍ ഇടാന്‍ പറ്റാറില്ല. ഇഷ്ടമുള്ളതൊന്നും ഇടാന്‍ പറ്റില്ല. ഫോട്ടോ എടുക്കുമ്പോഴൊക്കെയാണെങ്കിലും തടിച്ചല്ലോ, വണ്ണം വെച്ചല്ലോ എന്നൊക്കെയുള്ള ചോദ്യം കേള്‍ക്കുന്നുണ്ട്. അതുകൊണ്ടൊക്കെയാണ് മെലിയാന്‍ തീരുമാനിച്ചത്. എന്തായാലും ഞാന്‍ നന്നായിരിക്കും. എല്ലാവരുടെയും അനുഗ്രഹം എനിക്ക് വേണമെന്നുമായിരുന്നു ജ്യോതി കൃഷ്ണ പറഞ്ഞത്.

Read more about: actress jyothi krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X