ഇപ്പോഴാണ് ജ്യോതികയുടെ പരിഹാസത്തിന്റെ കാരണം വ്യക്തമായത്; ഉറഞ്ഞ് തുള്ളിയ വിജയ് ആരാധകർ
തൊട്ടതെല്ലാം പ്രശ്നമാകുന്ന സമയത്തിലൂടെയാണ് നടൻ വിജയ് ഇന്ന് കടന്ന് പോകുന്നത്. ഭാര്യ സംഗീത വിവാഹ മോചനത്തിനൊരുങ്ങുന്നതാണ് ഒടുവിലത്തെ പ്രശ്നം. 2021 മുതൽ ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ട്. വിജയുടെ ജീവിതത്തിലെ നിർണായക സമയത്താണ് സംഗീത വിവാഹമോചനത്തിന് പെറ്റീഷൻ ഫയൽ ചെയ്തിരിക്കുന്നത്. വിജയുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് ഒരുപക്ഷെ ഇത് കനത്ത പ്രഹരമായേക്കും. കുടുംബം നോക്കാൻ പറ്റാത്തയാൾ എങ്ങനെ സമൂഹത്തെ സംരക്ഷിക്കുമെന്നെല്ലാമുള്ള വെെകാരിക ചോദ്യങ്ങൾ എതിരാളികൾ പടച്ച് വിടുന്നുണ്ട്. പൊതുവെ എന്ത് പ്രശ്നം വന്നാലും വിജയ്ക്ക് വേണ്ടി വാദിക്കുന്ന ആരാധകർക്ക് പോലും ഇപ്പോൾ ശബ്ദമുയർത്താൻ പറ്റുന്നില്ല.
കാരണം ഇവിടെ തള്ളിപ്പറയേണ്ടതും കുറ്റപ്പെടുത്തേണ്ടിയും വരിക വിജയുടെ കുടുംബത്തെയാണ്. ധർമ്മ സങ്കടത്തിലായ സാഹചര്യമാണ് വിജയുടെ പിആർ ടീമുകൾക്ക്. വിജയ്ക്കെതിരെ ആര് സംസാരിച്ചാലും അവരെ ഒന്നിച്ച് സെെബറാക്രണം ചെയ്യുന്നവരാണ് താരത്തിന്റെ ആരാധകരിൽ പലരും. ഈ ആക്രമണം നേരിടേണ്ടി വന്നയാളാണ് നടി ജ്യോതിക. ഒരു വിജയ് ആരാധകന് ജ്യോതിക നൽകിയ മറുപടിയാണിതിന് കാരണം. ഭർത്താവ് സൂര്യക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതായിരുന്നു ജ്യോതിക. നിങ്ങളുടെ ഭർത്താവിനേക്കാൾ നല്ലത് വിജയ് ആണെന്ന് കമന്റ് വന്നു. ഇതിന് ചിരിക്കുന്ന ഇമോജിയായിരുന്നു ജ്യോതികയുടെ മറുപടി.

അന്ന് വിജയ് ആരാധകർ ജ്യോതികയ്ക്കും സൂര്യക്കുമെതിരെ തിരിഞ്ഞു. പരിഹാസചിരിയാണ് ഇതെന്നായിരുന്നു വാദം. എന്നാൽ വിജയ്-സംഗീത വിവാഹമോചന വാർത്തകൾ വന്നതോടെ പലരും ഈ കമന്റിന് പല അർത്ഥങ്ങളും കാണുന്നു. ഇപ്പോഴാണ് ജ്യോതികയുടെ പരിഹാസത്തിന് കാരണം വ്യക്തമായതെന്നാണ് പലരുടെയും കമന്റ്. അതേസമയം ജ്യോതിക വിജയ്നെ ആണോ കമന്റിട്ട വ്യക്തിയെ ആണോ പരിഹസിച്ചതെന്ന് വ്യക്തമല്ല.
വിജയോട് അനിഷ്ടമുള്ളയാളാണ് ജ്യോതികയെന്ന് പൊതുവെ സംസാരമുണ്ട്. വിജയുടെ പേര് പല വേദികളിലും അഭിമുഖങ്ങളിലും ജ്യോതിക ഒഴിവാക്കി. ഐഫ അവാർഡ് ഷോയിൽ അജിത്ത് ഫാൻസിനെ മാത്രം ജ്യോതിക പ്രശംസിച്ചു. കംഫർട്ടബിളായ നായക നടൻമാരെക്കുറിച്ച് ചോദിച്ചപ്പോൾ മാധവന്റെയും അജിത്തിന്റെയുമെല്ലാം പേര് പറഞ്ഞു വിജയ്നെ ഒഴിവാക്കി. ഇതെല്ലാം വിജയ് ആരാധകർക്ക് അനിഷ്ടം തോന്നാൻ കാരണമായി.
ഒരു കാലത്ത് ആഘോഷിക്കപ്പെട്ട താരജോഡിയാണ് വിജയും ജ്യോതികയും. ഖുശി എന്ന സിനിമയിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ന് തിരക്കേറിയ നടിയാണ് ജ്യോതിക. 2006 ൽ വിവാഹിതയായതോടെ കരിയറിൽ വലിയ ഇടവേള വന്നു. 2015 ൽ 36 വയതിനിലേ എന്ന ചിത്രത്തിലൂടെ ജ്യോതിക സിനിമാ രംഗത്തേക്ക് തിരിച്ചെത്തി. പിന്നീട് സൂപ്പർതാര സിനിമകളിൽ പ്രാധാന്യമില്ലാത്ത റോളുകൾ വന്നപ്പോൾ ജ്യോതിക നിരസിക്കുകയാണുണ്ടായത്.


Click it and Unblock the Notifications
















