സൂര്യ വർക്കിന് പോകും; വീട്ടിൽ സൂര്യയുടെ വീട്ടുകാരും ഞാനും കഴിഞ്ഞതിങ്ങനെ; ജ്യോതിക

തമിഴ് സിനിമാ രം​ഗത്ത് തിരിച്ച് വരവിൽ വൻ ജനപ്രീതി നേടിയ നടിയാണ് ജ്യോതിക. ഒരുകാലത്തെ താരറാണിയായിരുന്ന സിമ്രാന് പോലും തിരിച്ച് വരവിൽ അടിപതറി. എന്നാൽ ജ്യോതികയുടെ താരമൂല്യം നിലനിന്നു. മുമ്പ് സൂപ്പർസ്റ്റാർ സിനിമകളിലെ നായികയായിരുന്നെങ്കിൽ ഇന്ന് നായികാ പ്രാധാന്യമുള്ള സിനിമകൾ ജ്യോതിക ചെയ്യുന്നു. ഒടുവിൽ പുറത്തിറങ്ങിയ ശൈത്താൻ എന്ന ബോളിവുഡ് ചിത്രം വൻ ഹിറ്റായി. മലയാളത്തിൽ കാതൽ ദ കോറും ജനപ്രീതി നേടി.

മുംബെെക്കാരിയായ ജ്യോതിക തന്റെ കരിയറും ജീവിതവുമെല്ലാം കെട്ടിപ്പടുത്തത് ചെന്നെെയിലാണ്. നടൻ സൂര്യയുമായുള്ള പ്രണയ വിവാഹം ഏറെ ചർച്ചയായി. വിവാഹ ശേഷം നടി അഭിനയ രം​ഗം വിട്ടു. പിന്നീ‌ട് 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതിക അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുന്നത്. ഇപ്പോഴിതാ കുടുംബ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും സംസാരിക്കുകയാണ് ജ്യോതിക. സൂര്യയേക്കാൾ അടുപ്പം സൂര്യയുടെ വീട്ടുകാരോട് തനിക്കുണ്ടെന്ന് ജ്യോതിക പറയുന്നു.

Jyothika   Suriya

ഞാനാണ് അവർക്കൊപ്പം വീട്ടിൽ സമയം ചെലവഴിക്കുന്നത്. സൂര്യ വർക്കിന് പോവും. ഞങ്ങളുടെ ബന്ധം മനോഹരമാണ്. കുഞ്ഞുണ്ടാവുമ്പോൾ ഭർതൃമാതാവും സഹോദരിയും എന്റെ അമ്മയുമെല്ലാം ടിപ്സുകൾ തരും. ആ ബന്ധം ആഴമുള്ളതാണ്. വളരെ നല്ല രീതിയിലാണ് പിതാവ് തന്നെ വളർത്തിയതെന്ന് ജ്യോതിക പറയുന്നു. എന്നെയും സഹോരനെയും ഒരേ പോലെയാണ് അദ്ദേഹം ട്രീറ്റ് ചെയ്തത്. ഇന്ന് എന്റെ മകനും മകളും ഒരു ടേബിളിൽ ഇരുന്ന് കഴിക്കുന്നു. മകൻ അവൾക്ക് ​​ഗ്ലാസിൽ വെള്ളമെടുത്ത് കൊടുക്കുന്നു.

സ്ത്രീ പുരുഷ സമത്വം വീട്ടിൽ നിന്ന് തന്നെ താൻ പഠിച്ചിട്ടുണ്ടെന്നും ജ്യോതിക വ്യക്തമാക്കി. ഭർതൃപിതാവാണ് എന്റെ മക്കളെ സ്കൂളിൽ നിന്നും കൊണ്ട് വന്നിരുന്നത്. അദ്ദേഹം ആ ചാൻസ് മിസ് ചെയ്യില്ല. സൂര്യ എനിക്കിഷ്ടമുള്ളത് ചെയ്യാൻ അനുവദിക്കും. നമ്മൾ തുല്യരാണെന്നാണ് എന്നിൽ ഇവരെല്ലാം തോന്നിപ്പിച്ചു. വീട്ടിൽ എനിക്ക് ജെൻഡർ ഹൈറാർക്കി തോന്നിയിട്ടില്ലെന്നും ജ്യോതിക പറഞ്ഞു.

Jyothika   Suriya

മക്കൾക്ക് വേണ്ടി സമയം കണ്ടെത്തുന്ന പിതാവാണ് ഭർത്താവ് സൂര്യയെന്ന് ജ്യോതിക പറയുന്നു. എല്ലാ വർഷവും വെക്കേഷനുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്യും. ​ഹോളിഡേകൾ നോക്കി ദിവസങ്ങൾ തീരുമാനിക്കും. ഈ ഡേറ്റ് മറ്റൊന്നിനും നൽകില്ല. കുടുംബത്തോടൊപ്പമുള്ള വെക്കേഷന്റെ സമയമാണത്. സ്കൂളിൽ നിന്നുള്ള ഇമെയിലുകളെല്ലാം സൂര്യയുടെ ഫോണിലേക്കാണ് വരുന്നത്. ഞാൻ ഷൂട്ടിലാണെങ്കിൽ എന്താണ് കുക്ക് ചെയ്യേണ്ടതെന്ന മെനു സൂര്യ നൽകും.

മികച്ച പിതാവാണ് അദ്ദേഹം. അച്ഛനും അമ്മയും തമ്മിൽ വ്യത്യാസമൊന്നും ഇല്ലെന്നും ജ്യോതിക വ്യക്തമാക്കി. അതേസമയം ജ്യോതികയുടെ സിനിമാ കരിയറിനോട് സൂര്യയുടെ വീട്ടുകാർക്ക് താൽപര്യം ഇല്ലായിരുന്നെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. ജ്യോതിക-സൂര്യ വിവാഹത്തെ എതിർത്തത് സൂര്യയുടെ പിതാവ് ശിവകുമാറാണ്. അന്ന് വലിയ തോതിൽ ഇത് തമിഴകത്ത് ചർച്ചയായിരുന്നു. പിതാവിന്റെ സമ്മതം ലഭിച്ച ശേഷം മാത്രമാണ് സൂര്യ വിവാഹത്തിന് തയ്യാറായത്.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X