ഞങ്ങളുടെ മക്കൾ സ്കൂളിൽ തലയുയർത്തി പോകണം; വിവാഹ ശേഷം ഞാനും സൂര്യയുമെടുത്ത തീരുമാനം; ജ്യോതിക

തെന്നിന്ത്യയിലെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഒരുമിച്ച് അഭിനയിക്കുന്നതിനിടെ പ്രണയത്തിലായ ഇരുവരും വിവാഹം ചെയ്യുകയും ഇന്നും സന്തോഷകരമായി ജീവിക്കുകയും ചെയ്യുന്നു. തമിഴകത്തെ മുൻനിര താരമാണെങ്കിലും ജ്യോതികയുടെ സ്വദേശം മുംബൈയാണ്. കരിയറിനൊപ്പം സ്വന്തം ജീവിതവും ജ്യോതിക ചെന്നെെയിൽ കെട്ടിപ്പടുത്തു, ശൈത്താൻ ആണ് ജ്യോതികയു‌ടെ പുതിയ സിനിമ. വർഷങ്ങൾക്ക് ശേഷം നടി അഭിനയിച്ച ബോളിവുഡ് ചിത്രമാണിത്.

സൂര്യയെക്കുറിച്ചും തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ ജ്യോതിക. ​ഗലാട്ട ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. സൂര്യയുടെ കുടുംബത്തിന്റെ സ്വാധീനം തന്റെ വിനയത്തോടെയുള്ള പെരുമാറ്റത്തിന് ഒരു കാരണമാണെന്ന് ജ്യോതിക പറയുന്നു. തെന്നിന്ത്യയിൽ പൊതുവെ എല്ലാവരും ട്രെഡീഷണലാണ്. പണക്കാരുടെ വീട്ടിലും പാവപ്പെ‌ട്ടവരുടെ വീട്ടിലും ഒരേ ചടങ്ങുകൾ നടക്കുന്നത് കാണാം.

Jyothika  Suriya

അവരെ കണ്ട് അവരുടെ സംസ്കാരത്തിന്റെ ഭാ​ഗമായി മാറിയത്. ഇപ്പോൾ ബോംബെയിൽ ആണെങ്കിലും ഞാൻ മനസിൽ സൗത്ത് ഇന്ത്യനാണ്. നമുക്ക് ചുറ്റുമുള്ളവരിൽ നിന്നും ജീവിതത്തിലെ പാഠങ്ങളിൽ നിന്നുമാണ് വിനയം വരുന്നത്. സൂര്യയുടെ കുടുംബത്തിൽ നിന്നും ഞാനൊരുപാട് പഠിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമാ രം​ഗവും ബോളിവുഡിൽ നിന്നും വ്യത്യസ്തമാണെന്ന് ജ്യോതിക വ്യക്തമാക്കി.

സൂര്യയുമായുള്ള തന്റെ പ്രണയകഥ ബോറിം​ഗ് ആണെന്നും ജ്യോതിക തമാശയോടെ പറഞ്ഞു. പരസ്പര ബഹുമാനവും മതിപ്പും സൗഹൃദവും ഒപ്പം സ്പേസും കൊടുക്കുന്നുമുണ്ടെങ്കിൽ ജീവിതം ബാലൻസ് ചെയ്യാൻ പറ്റുമെന്ന് ജ്യോതിക പറയുന്നു. ഈ നാല് ഘടകങ്ങളുണ്ടെങ്കിൽ സ്നേഹം വരും. എൺപത് ശതമാനത്തോളം സ്ത്രീകളും പുരുഷൻമാരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും. അതൊരു പുരുഷനിൽ നിന്ന് വരുമ്പോൾ സ്ത്രീകൾക്ക് അത് വലിയ കാര്യമാണ്.

Jyothika  Suriya

സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നപ്പോഴും മുംബൈയിലേക്ക് മാറിയപ്പോഴുമെല്ലാം സൂര്യ പിന്തുണ നൽകി. ഞാനാണ് എന്റെ പ്രൊജക്ടുകൾ തീരുമാനിക്കുന്നത്. പക്ഷെ സൂര്യയുടെ പ്രൊജക്ട് ഞാനും സൂര്യയും കൂടിയാണ് തീരുമാനിക്കുന്നത്. അദ്ദേഹം പരി​ഗണിക്കേണ്ട മാർക്കറ്റ് സാഹചര്യമുണ്ട്. പക്ഷെ അദ്ദേഹത്തിൽ എടുത്ത് പറയേണ്ട രണ്ട് കാര്യങ്ങളുണ്ട്. സൂര്യ എപ്പോഴും നല്ല കഥ തെരഞ്ഞെ‌ടുക്കും. ഒപ്പം അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും നായികയ്ക്ക് പ്രാധാന്യമുണ്ട്. അത് കൊണ്ട് കൂടിയാണ് താൻ സൂര്യയുമായി പ്രണയത്തിലായതെന്നും ജ്യോതിക വ്യക്തമാക്കി.

സൂര്യയുമായുള്ള വിവാഹ ശേഷം കരിയറിൽ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചും ജ്യോതിക സംസാരിച്ചു. അന്ന് കരിയറിനെ പറ്റിയൊന്നും ചിന്തിച്ചില്ല. അനുയോജ്യനായ ആളെ കിട്ടുമ്പോൾ മറ്റെല്ലാത്തിന്റെ പ്രാധാന്യം രണ്ടാമതാകും. കരിയർ നിലച്ച് പോകുമെന്ന് അന്ന് ചിന്തിച്ചിട്ടില്ല. കരിയർ വിടുന്നതിൽ ഞാൻ സന്തോഷത്തിലായിരുന്നു. കുറച്ച് കാലം കാരവാനിൽ ഇരിക്കേണ്ട.

കുഞ്ഞിന്റെ മുഖം കാണുന്നതിലും വലിയ സന്തോഷമില്ല. 36 വയതിനിലെ എന്ന സിനിമ വന്നപ്പോൾ താൻ തിരിച്ച് വരികയായിരുന്നെന്നും ജ്യോതിക വ്യക്തമാക്കി. മക്കൾക്ക് അഭിമാനം തോന്നുന്ന സിനിമകൾ ചെയ്യാൻ താനും സൂര്യയും വിവാഹം കഴിഞ്ഞപ്പോൾ തീരുമാനിച്ചിട്ടുണ്ടെന്നും ജ്യോതിക വ്യക്തമാക്കി. ഞങ്ങൾക്ക് അവർ തലയുയർത്തി സ്കൂളിൽ പോകണമെന്നും നടി പറയുന്നു.

Read more about: jyothika suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X