വിവാഹം കഴിഞ്ഞ് വീട്ടിൽ സൂര്യയുടെ അമ്മയും ഞാനും മാത്രം; തമിഴ് അറിയാതെ ഞാൻ; ജ്യോതിക പറയുന്നു

ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഓൺസ്ക്രീനിലെ മികച്ച താരജോഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ ഏവരും സന്തോഷിച്ചു. 2006 ലാണ് ജ്യോതികയും സൂര്യയും വിവാഹിതരായത്. തെന്നിന്ത്യൻ സിനിമാ രം​ഗത്തെ മുൻനിര താരമാണെങ്കിലും ജ്യോതികയുടെ സ്വദേശം മുംബൈയാണ്. സൂര്യയുടെ തമിഴ് കുടുംബവുമായി ജ്യോതിക പെട്ടെന്ന് ഇണങ്ങി. കൂട്ടുകുടുംബവമായാണ് ഇവർ ഏറെക്കാലം കഴിഞ്ഞത്. അടുത്ത കാലത്താണ് ജ്യോതികയും സൂര്യയും താൽക്കാലികമായി താമസം മാറിയത്.

സൂര്യയുടെ കുടുംബവുമായുള്ള അടുപ്പത്തെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോതികയിപ്പോൾ. കല്യാണം കഴിച്ച് ഒരു പുതിയ വീട്ടിലേക്ക് പോകുമ്പോൾ എല്ലാ പെൺകുട്ടികൾക്കും ഒരു ഭയമുണ്ടാകും. എനിക്കും ഉണ്ടായിരുന്നു. അപ്പോൾ എനിക്ക് തമിഴ് പോലും അറിയില്ല. പക്ഷെ പതിയെ മാറി. സൂര്യയുടെ അമ്മയാണ് വീട്ടിലുണ്ടാകുക. അവരുടെ കൂടെയാണ് കൂടുതൽ സമയവും ചെലവഴിക്കുക. അമ്മ വളരെ സ്നേഹമുള്ളയാളാണെന്ന് ഞാൻ മനസിലാക്കി.

Jyothika,  Suriya

അമ്മയ്ക്കാണ് വീട്ടിലെ എല്ലാവരുടെയും കാര്യത്തിൽ കരുതൽ ഉണ്ടായിരുന്നത്.
ഇപ്പോൾ പോലും മുംബൈയിൽ നിന്ന് ചെന്നെെയിൽ പോയാൽ അര മണിക്കൂർ അമ്മയോടൊപ്പം ഇരുന്ന് സംസാരിക്കും. മുംബെെയിൽ എന്തൊക്കെ നടക്കുന്നു, അച്ഛനും അമ്മയും എങ്ങനെയിരിക്കുന്ന തുടങ്ങിയ കാര്യങ്ങളൊക്കെ സംസാരിക്കും. അതിന് ശേഷമേ റൂമിലേക്ക് പോകൂ. വിവാഹത്തിന് ശേഷം ഷൂട്ടിം​ഗ് സ്പോട്ടിൽ അമ്മ എനിക്ക് ടിഫിൻ അയച്ചു. എനിക്കാദ്യമായാണ് സെറ്റിൽ വീട്ടിലെ ഭക്ഷണമെത്തുന്നത്.

അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് മിക്കപ്പോഴും പുറത്ത് നിന്ന് ഓർഡർ ചെയ്താണ് താൻ ഭക്ഷണം കഴിച്ചിരുന്നത്. എന്റെ അമ്മയും സൂര്യയുടെ അമ്മയും വളരെ അടുപ്പമുള്ളവരാണ്. അവർ വളരെ ക്ലോസ് ആണ്. മിക്കപ്പോഴും ആഴ്ചയിൽ രണ്ട് തവണ ഫോണിൽ സംസാരിക്കുമെന്നും ജ്യോതിക വ്യക്തമാക്കി. സൂര്യ സർപ്രെെസുകൾ നൽകാറുണ്ടെന്നും ജ്യോതിക പറയുന്നു. എന്റെ പിറന്നാൾ കുട്ടികളുടെ പിറന്നാൾ തുടങ്ങിയവയ്ക്കെല്ലാം അദ്ദേഹം സർപ്രെെസുകൾ തരും.

Jyothika,  Suriya

ഒരു വർഷം തുടങ്ങുമ്പോൾ പ്രധാനപ്പെട്ട ദിവസങ്ങൾ ഞങ്ങൾ മാർക്ക് ചെയ്ത് വെക്കും. അതിനാൽ പരസ്പരം മിസ് ചെയ്യാറില്ലെന്നും ജ്യോതിക വ്യക്തമാക്കി.
എന്നെ സംബന്ധിച്ച് റൊമാൻസെന്നാൽ എന്തെങ്കിലും വാങ്ങിത്തരുന്നതോ പുറത്തേക്ക് കൊണ്ടുപോകുന്നതോ അല്ല. അദ്ദേഹം വളരെ വ്യത്യസ്തനായതിലാണ് ഞാൻ പ്രണയത്തിലായത്. ബഹുമാനവും പ്രശംസയും തരുന്ന ചെറിയ സംഭവങ്ങൾ വീട്ടിൽ നടക്കും.

ഞാൻ കുക്ക് ചെയ്താൽ വളരെ നന്നായിട്ടുണ്ടെന്ന് പറയും. എന്റെയാെപ്പം വന്ന് കുക്ക് ചെയ്യും. ചിലപ്പോൾ രാവിലെ എനിക്ക് കോഫി തരും. എന്റെ സിനിമയുടെ റിലീസിന് അദ്ദേഹം ആവേശഭരിതനായിരിക്കും. അത് വെറുതെ പുറത്ത് കാണിക്കുന്നതല്ല. ഒരുമിച്ച് അഭിനയിക്കുന്ന കാലത്ത് അദ്ദേഹം എന്നോട് അധികം സംസാരിക്കില്ലായിരുന്നു. അതാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും ജ്യോതിക വ്യക്തമാക്കി.

ഞാൻ അമ്മയും നടിയുമാണ്. എല്ലാ പത്ത് മിനുട്ടിലും ഞാൻ ഫോൺ നോക്കും. ഇമോഷണൽ സീനിൽ ഷോട്ട് കൊടുത്ത ശേഷം ഫോണിൽ കാണുന്ന മെസേജ് മാഡം, പാൽ ബിൽ കൊടുക്കണം എന്നായിരിക്കും. അടുത്ത ഷോട്ട് കൊടുത്ത് തിരിച്ച് വരുമ്പോൾ കുട്ടികളുടെ മെസേജ് വരും. പൊതുവെ നടിമാർ ഒരു ഷോട്ട് കൊടുത്ത് വന്ന ശേഷം ടച്ച് അപ്പ് ചെയ്യും, അല്ലെങ്കിൽ ഇൻസ്റ്റ​ഗ്രാം നോക്കും.പക്ഷെ ഞാൻ ഫോൺ നോക്കുമ്പോൾ ഒരു റിയാലിറ്റി ചെക്ക് ഉണ്ടാകും. അത് പെർഫോമൻസിന് ​ഗുണം ചെയ്യുമെന്നും ജ്യോതിക വ്യക്തമാക്കി.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X