വീട്ടിലെ സ്ത്രീകളെല്ലാം ഒരു ടീമാണ്; സൂര്യയുടെ കുടുംബത്തിൽ ഒരു നിയമമുണ്ട്; കുടുംബത്തെക്കുറിച്ച് ജ്യോതിക

തമിഴകത്തെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. കേരളത്തിലും വലിയ ആരാധക വൃന്ദം സൂര്യക്കും ജ്യോതികയ്ക്കുമുണ്ട്. മേഡ് ഫോർ ഈച്ച് അദർ എന്ന പ്രയോ​ഗത്തിന് ഏറ്റവും അനുയോജ്യർ ഇരുവരും ആണെന്ന് ആരാധകർ പറയുന്നു. 2006 ലാണ് സൂര്യയും ജ്യോതികയും വിവാഹിതരാകുന്നത്. വിവാഹത്തിന് മുമ്പ് ഒരുപിടി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിം​ഗുകൾക്കിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്.

വിവാഹ ശേഷം അഭിനയ രം​ഗത്ത് നിന്നും മാറി നിന്ന ജ്യോതിക കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. പിന്നീട് നടി അഭിനയ രം​ഗത്തേക്ക് മടങ്ങി വരാൻ തീരുമാനിച്ചപ്പോൾ സൂര്യ പിന്തുണ നൽകി ഒപ്പം നിന്നു. മുംബൈയിൽ ജനിച്ച് വളർന്ന ജ്യോതിക വിവാഹം കഴിഞ്ഞ് ഏറെക്കാലം ചെന്നെെയിൽ സൂര്യയുടെ കൂട്ടുകു‌ടുംബത്തിലാണ് കഴിഞ്ഞത്. അടുത്ത കാലത്താണ് ഇരുവരും മുംബൈയിലേക്ക് താമസം മാറിയത്.

Jyothika, Suriya

ഇപ്പോഴിതാ സൂര്യയുടെ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോതിക. ബിഹൈന്റ്വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഞാനും സൂര്യയുടെ സഹോദരി ബൃന്ദയും വളരെ ക്ലോസ് ആണ്. വീട്ടിൽ ​ഗേൾസ് ഒരു ​ടീമും ബോയ്സ് മറ്റൊരു ടീമുമാണ്. ഞാനും ബൃന്ദയും കാർത്തിയുടെ ഭാര്യ രഞ്ജിനിയും ഒരു ടീമാണ്. ഞങ്ങൾ പരസ്പരം പിന്തുണയ്ക്കും. പക്ഷെ സൂര്യ ബാലൻസ് ചെയ്യും. വീട്ടിൽ എല്ലാവരും ഒരുമിച്ചുണ്ടാകുന്ന സമയം നല്ലതാണ്. എല്ലാവരും തിരക്കിലാണ്. പക്ഷെ വീട്ടിൽ ഒരു നിയമമുണ്ട്.

ലഞ്ചും ഡിന്നറും എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കണം. ആ സമയത്ത് മുഴുവൻ കുടുംബവും ടേബിളിൽ ഇരുന്ന് കഴിക്കും. ആ വീട്ടിൽ നിന്നും ഞാനൊരുപാട് പഠിച്ചു. ഇന്ന് താൻ തെരഞ്ഞെ‌ടുക്കുന്ന സിനിമകളിൽ അതിന്റെ വലിയ സ്വാധീനമുണ്ടെന്നും ജ്യോതിക വ്യക്തമാക്കി. ജനിച്ച് വളർന്ന മുംബൈയാണോ വിവാഹിതയായി ജീവിച്ച ചെന്നെെയോടാണോ കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് ജ്യോതിക മറുപടി നൽകി. മുംബൈ എന്റെ അമ്മയാണ്.

Jyothika

ഞാൻ ജനിച്ച ദേശം. ചെന്നെെ ഒരു അച്ഛനെ പോലെയാണ്. എനിക്കൊരു കരിയറും സംരക്ഷണവുമെല്ലാം തന്നത് ചെന്നെെയാണെന്നും ജ്യോതിക ചൂണ്ടിക്കാട്ടി. കൗമാരപ്രായത്തിലാണ് ചെന്നെെയിലേക്ക് വരുന്നത്. ഈ ന​ഗരം എനിക്കൊരുപാട് കാര്യങ്ങൾ തന്നു. കരിയർ, സെൻസിബിലിറ്റി, കുടുംബം, പാരമ്പര്യ മൂല്യങ്ങൾ തുടങ്ങിയവയെല്ലാം തന്നു.

ഒരുപാട് കാര്യങ്ങൾ അവിടെ നിന്നും പഠിച്ചു. കുട്ടികൾക്കും രണ്ട് ന​ഗരങ്ങളും ഇഷ്ടമാണ്. ചെറുപ്പം മുതലേ അവർ മുംബൈയിൽ വരുന്നുണ്ട്. ഹിന്ദി സംസാരിക്കുന്നത് ദക്ഷിണേന്ത്യക്കാരെ പോലെയാണ്. തമിഴ് സംസാരിക്കുന്നത് ഉത്തരേന്ത്യക്കാരെ പോലെയും. താനഭിനയിച്ചതിൽ ചന്ദ്രമുഖി എന്ന സിനിമ മക്കൾക്ക് ഇഷ്ടമാണെന്നും ജ്യോതിക വ്യക്തമാക്കി.

സൂര്യയും ഞാനും ഒരുമിച്ച് അഭിനയിച്ച സിനിമകൾ അവർ കണ്ടിട്ടില്ല. ആ സിനിമകൾ 20 വർഷം മുമ്പുള്ളതാണ്. അവർക്കത് പീരിയഡ് സിനിമ പോലെ തോന്നും. മക്കൾ മുംബൈയിൽ പഠിക്കുകയാണ്. മകൾ ദിയ പ്ലസ് വണ്ണിൽ പഠിക്കുന്നു. മകൻ ദേവ് എട്ടാം ക്ലാസിലും. ദിയക്ക് അവളുടെ അച്ഛനുമായാണ് കൂടുതൽ അടുപ്പം ദേവ് താനുമായാണ് അടുപ്പമെന്നും ജ്യോതിക പറയുന്നു.

മക്കളുടെ സ്കൂളിലെ കാര്യങ്ങളെല്ലാം നോക്കുന്നത് സൂര്യയാണ്. മെയിലുകൾ നോക്കുന്നതെല്ലാം അദ്ദേഹമാണ്. എവിടെ ഷൂട്ടിം​ഗിലാണെങ്കിലും മെയിലുകൾക്ക് മറുപടി നൽകുന്നതും ഫോമുകൾ പൂരിപ്പിക്കുന്നതുമെല്ലാം സൂര്യയാണ്. കുട്ടികളെ വളർത്തുന്നതിൽ രണ്ട് പേരും തുല്യ പങ്കാളിത്തം കാണിക്കുന്നുണ്ടെന്നും ജ്യോതിക വ്യക്തമാക്കി.

More from Filmibeat

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X