സൂര്യയ്ക്കുള്ള പിറന്നാള്‍ സമ്മാനവുമായി ജ്യോതിക! താരദമ്പതികള്‍ സൂപ്പറാണെന്ന് ആരാധകരും! വീഡിയോ വൈറല്‍

തെന്നിന്ത്യന്‍ സിനിമയുടെ നടിപ്പിന്‍ നായകന്‍ സൂര്യയുടെ പിറന്നാളാണ് ജൂലൈ 23ന്. പ്രിയപ്പെട്ട താരത്തിന് ആശംസ നേര്‍ന്ന് ആരാധകലോകം മാത്രമല്ല സഹപ്രവര്‍ത്തകരും എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റുകള്‍ വൈറലായി മാറുന്നത്. ക്രിക്കറ്റ് താരമായ സുരേഷ് റെയ്‌നയും താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സൂര്യയുടെ പിറന്നാള്‍ ദിനം. ട്വിറ്ററില്‍ നിന്നും പുതിയ റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. പുതിയ ചിത്രമായ കാപ്പാന്റെ ഓഡിയോ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം നടന്നത് സൂര്യയെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചായിരുന്നു ആര്യയും സയേഷയും മോഹന്‍ലാലുമൊക്കെ പറഞ്ഞത്.

ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയാണെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. സൂര്യയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം വാചാലയാവാറുണ്ട് ജ്യോതിക. എല്ലാ കാര്യത്തിലും പെര്‍ഫെക്റ്റാണ് അദ്ദേഹമെന്ന് താരപത്‌നി പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷം സിനിമയിലേക്ക് ജ്യോതിക തിരിച്ചെത്തിയപ്പോള്‍ ഏറെ സന്തോഷിച്ചതും സൂര്യയായിരുന്നു. 2ഡി എന്റര്‍മെന്‍സായിരുന്നു താരത്തിന്റെ സിനിമകളില്‍ ചിലത് നിര്‍മ്മിച്ചത്. പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം സൂര്യ സജീവമായിരുന്നു. പിറന്നാള്‍ ദിനത്തില്‍ സൂര്യയ്്ക്ക് സര്‍പ്പൈസുമായി എത്തിയിരിക്കുകയാണ് ജ്യോതിക.

Surya Jyothika

ജ്യോതികയുടെ പുതിയ സിനിമയായ ജാക്‌പോട്ടിന്‍രെ പ്രഖ്യാപനം നടന്നത് അടുത്തിടെയായിരുന്നു. രേവതിയും മുഖ്യകഥാപാത്രമായി എത്തുന്ന സിനിമ നിര്‍മ്മിക്കുന്നത് സൂര്യയാണ്. സിനിമയുടെ പൂജ ചടങ്ങിലും മറ്റ് കാര്യങ്ങളിലൊക്കെ സൂര്യ പങ്കെടുത്തിരുന്നു. ഭര്‍ത്താവിന്‍രെ പിറന്നാള്‍ ദിനത്തിലാണ് ഭാര്യയുടെ പുതിയ സിനിമയുടെ ട്രെയിലര്‍ എത്തിയത്. ഇത്തവണത്തെ പിറന്നാള്‍ സമ്മാനം ഇത് തന്നെയാണെന്നാണ് ട്രെയിലര്‍ കണ്ട ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ട്രെയിലര്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X