സൂര്യയുടെ ഈ സിനിമകള്‍ പ്രിയപ്പെട്ടതാണെന്ന് ജ്യോതിക! ഏതൊക്കെയാണ് ആ ചിത്രങ്ങളെന്ന് അറിയുമോ? കാണൂ!

തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ജ്യോതികയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. സൂര്യയുടെ ശക്തമായ പിന്തുണയാണ് താരത്തെ നയിക്കുന്നത്. നിര്‍മ്മാണക്കമ്പനിക്ക് 2ഡി എന്ന് പേരിട്ടതും മക്കള്‍ക്ക് ദിയ, ദേവ് ഈ പേര് തിരഞ്ഞെടുത്തതുമൊക്കെ സൂര്യയായിരുന്നവെന്ന് താരം പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജ്യോതിക വിശേഷങ്ങള്‍ പങ്കുവെച്ചത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഈ മൂന്ന് ഭാഷകളും സംസാരിക്കാറുണ്ടെന്നും ദിയ ഹിന്ദിയില്‍ നന്നായി സംസാരിക്കുമെന്നും ദേവ് അങ്ങനെയല്ല ഹിന്ദി നഹീം എന്ന് പറയുമെന്നും ജ്യോതിക പറയുന്നു. ഇതിനിടയിലാണ് സൂര്യ അഭിനയിച്ച ചിത്രങ്ങളില്‍ പ്രിയപ്പെട്ട സിനിമയെക്കുറിച്ച് ചോദിച്ചത്.

പിതാമഹന്‍, കാക്ക കാക്ക, സിങ്കം 1 ഇതായിരുന്നു ജ്യോതികയുടെ ലിസ്റ്റിലെ ചിത്രങ്ങള്‍. അദ്ദേഹത്തിന്‍രെ ആക്ഷന്‍ തനിക്ക് ഇഷ്ടമാണെന്നും താരം പറയുന്നു. ബാലിദ്വീപിലേക്കുള്ള യാത്രയാണ് ഏറെ ഇഷ്ടമായതെന്നും താരം പറയുന്നു. അഭിനന്ദനമാണ് ഒരു ബന്ധത്തിന്റെ നട്ടെല്ലെന്നും താരം പറയുന്നു. ഭാര്യഭര്‍തൃ ബന്ധത്തില്‍ മാത്രമല്ല ഫ്രണ്ട്ഷിപ്പിലും ഇത് വേണം. ചെറിയ കാര്യങ്ങള്‍ കണ്ടാല്‍ പോലും അപ്രീഷിയേറ്റ് ചെയ്യണമെന്നും താരം പറയുന്നു. വൈകി വരുന്ന സ്വഭാവത്തോട് തനിക്ക് യോജിപ്പില്ലെന്ന് താരം പറയുന്നു. സെറ്റിലായാലും മറ്റ് കാര്യങ്ങള്‍ക്കായാലും വൈകിയെത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് താരം പറയുന്നു.

Surya, Jyothika

പൊതുവെ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ് തന്റേതെന്നും താരം പറയുന്നു. ഷൂട്ടിംഗില്ലാത്ത ദിവസങ്ങളില്‍ പാട്ട് കേള്‍ക്കാന്‍ ഇഷ്ടമാണ്. മക്കളുടെ പ്ലേ റൂം വൃത്തിയാക്കാന്‍ ഇഷ്ടമാണ്. ഇടയ്ക്കിടയ്ക്ക് ഇതേക്കുറിച്ച് ചിന്തിക്കാറുണ്ടെന്നും അങ്ങനെ ചെയ്യാറുണ്ടെന്നും തതാരം പറയുന്നു. ധൂളിന്റെ ചിത്രീകരണത്തിനിടയില്‍ ആസൈ ആസൈ ഗാനത്തിനിടയിലെ അനുഭവം ഒരിക്കലും മറക്കാനാവില്ലെന്നും താരം പറയുന്നു. പുറമേ കാണാനാവില്ലെങ്കിലും മൈന്‌സ് ഡിഗ്രി തണുപ്പായിരുന്നു അവിടെയുണ്ടായിരുന്നതെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X