എന്നോട് ചോദിക്കാറുണ്ട്, പിന്നെ അമലിനെ വിമർശിക്കുന്നതിൽ ന്യായമില്ല; ഭർത്താവിനെക്കുറിച്ച് ജ്യോതിർമയി

സിനിമാ രം​ഗത്തേക്ക് വൻ തിരിച്ച് വരവ് ന‌ടത്തിയിരിക്കുകയാണ് നടി ജ്യോതിർമയി. ഭർത്താവ് അമൽ നീരദ് സംവിധാനം ചെയ്ത ബോ​ഗെയ്ൻവില്ലയിൽ സുപ്രധാന കഥാപാത്രത്തെയാണ് ജ്യോതിർമയി അവതരിപ്പിച്ചത്. ഏറെക്കാലത്തിന് ശേഷം പ്രിയനടിയെ കാണുമ്പോൾ മാറ്റങ്ങൾ ഏറെയാണ്. ഹെയർസ്റ്റെെലിലെ മാറ്റം ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. 2015 ലാണ് അമൽ നീരദും ജ്യോതിർമയിയും വിവാഹിതരായത്. ആർഭാടങ്ങളൊന്നുമില്ലാതെ രജിസ്റ്റർ മാര്യേജ് ചെയ്യുകയായിരുന്നു ഇരുവരും.

സുഹൃത്തുക്കളായിരുന്ന കാലത്ത് അമലിന്റെ സാ​ഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ജ്യോതിർമയി ഡാൻസ് നമ്പർ ചെയ്തിട്ടുണ്ട്. അമൽ നീരദിന്റെ നിർബന്ധ പ്രകാരമാണ് ജ്യോതിർമയി ബോ​ഗെയ്ൻവില്ലയിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമാ ലോകത്ത് നിന്ന് മാറി നിന്ന കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോതിർമയി.

Jyothirmayi

അഭിനയിക്കാതിരുന്ന കാലത്ത് തനിക്ക് സിനിമാ ലോകം മിസ് ചെയ്തിട്ടില്ലെന്ന് ജ്യോതിർമയി പറയുന്നു. മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണം.
അമൽ എപ്പോഴും സിനിമയിലാണ്. സിനിമാ ചർച്ചകളും ലൊക്കേഷനിൽ പോക്കും ഒക്കെയായി ഞാനും അമലിനോടൊപ്പം സജീവമായി ഉണ്ടായിരുന്നു. അതെല്ലാം എന്നെ സിനിമ മില് ചെയ്യാതിരിക്കാൻ സഹായിച്ചെന്ന് തോന്നുന്നു. എന്റെ വീട്ടിൽ ചെയ്യുന്ന ഓരോ കാര്യത്തിലും എനിക്ക് സംതൃപ്തിയുണ്ടായിരുന്നു. മകനെ വളർത്തുന്നത് തൊട്ട് എല്ലാം. ഞാൻ തന്നെ സിനിമ ചെയ്യണമെന്നില്ല.

അമലിന്റെ സിനിമകളിൽ എന്റെ കോൺട്രിബ്യൂഷനുമുണ്ട്. ചെറുതും വലുതുമായ പല കാര്യങ്ങളിലും എന്നോട് നിർദ്ദേശം ചോദിക്കാറുണ്ട്. അമലിന്റെ സിനിമകളുടെ എല്ലാ കാര്യങ്ങളിലും ഞാനും ഭാ​ഗമാകാറുണ്ട്. അമൽ നീരദിന്റെ എല്ലാ സിനിമകളും തനിക്കിഷ്ടമാണെന്നും ജ്യോതിർമയി പറയുന്നു. എന്റെ ഭർത്താവായത് കൊണ്ട് ഒരുപാട് സ്നേഹത്തോടെയാണ് അദ്ദേഹത്തിന്റെ വർക്കുകൾ കാണുന്നത്. ഞാൻ വിമർശിക്കാറില്ല.

Jyothirmayi  Amal Neerad

ക്രിയേറ്റീവായി ചെയ്യുന്ന സമയത്ത് നമ്മുടെ നിർദ്ദേശങ്ങളും ഐഡിയകളുമെല്ലാം പങ്കുവെക്കാറുണ്ട്. എന്നിട്ടാണ് അമൽ നീരദ് സിനിമ ചെയ്യുന്നത്. ചെയ്ത് കഴിഞ്ഞിട്ട് ഞാൻ വിമർശിക്കുന്നത് ഒട്ടും ന്യായമാണെന്ന് തോന്നുന്നില്ലെന്നും ജ്യോതിർമയി വ്യക്തമാക്കി. തന്റെ ഹെയർസ്റ്റെെലിനെക്കുറിച്ചും ജ്യോതിർമയി സംസാരിച്ചു. എനിക്ക് മൊട്ടയടിക്കണമെന്ന് ചെറുപ്പത്തിൽ ആ​ഗ്രഹമുണ്ടായിരുന്നു.

പക്ഷെ അന്നൊന്നും നടന്നില്ല. കൊവിഡ് സമയത്താണ് സാധിച്ചത്. മൊട്ടയടിച്ചപ്പോൾ വളരെ റിലാക്സ് ആയി. ലുക്കിനെക്കുറിച്ച് ചിന്തിക്കേണ്ട. പിന്നീട് മുടി വളർന്നു. ഇപ്പോൾ ബോ​ഗെയ്ൻവില്ലയ്ക്ക് വേണ്ടി വീണ്ടും മുടി വെ‌ട്ടുകയായിരുന്നെന്നും ജ്യോതിർമയി വ്യക്തമാക്കി.

മകൻ പിറന്ന ശേഷം സിനിമ കാണുന്നതും പുസ്തകം വായിക്കുന്നതുമെല്ലാം കുറവാണ്. യാത്ര ചെയ്യുമ്പോൾ അവിടത്തെ സിനിമകൾ കാണാൻ ശ്രമിച്ചിരുന്നു. പക്ഷെ മകൻ വന്ന ശേഷം അവന്റെ ഇഷ്ടങ്ങളാണ് ഞങ്ങളുടെ ഇഷ്ടം. എന്താണിപ്പോൾ ഇഷ്ടമെന്ന് ചോദിച്ചാൽ ഇപ്പോൾ അവൻ കാണുന്ന പ്രോ​ഗ്രാമുകളും പാട്ടുകളുമാെക്കെയാണെന്നും ജ്യോതിർമയി പറഞ്ഞു.

സിനിമാ രം​ഗത്ത് വീണ്ടും സജീവമാകണമെന്നോ സജീവമാകേണ്ടെന്നോ തീരുമാനിച്ചിട്ടില്ലെന്നാണ് ജ്യോതിർമയി പറയുന്നത്. മകന്റെ കാര്യങ്ങൾ നോക്കാനുണ്ട്. മികച്ച അവസരങ്ങളും സമയവും ഒത്തുവന്നാൽ സിനിമകൾ ചെയ്യുമെന്നും നടി വ്യക്തമാക്കി. ജ്യോതിർമയിക്ക് പുറമെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ശ്രിന്ദ തുടങ്ങിയവരാണ് ബോ​ഗെയ്ൻവില്ലയിൽ പ്രധാന വേഷം ചെയ്തത്.

More from Filmibeat

Read more about: jyothirmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X