ഞാൻ തയ്യാറെടുത്തു, അമ്മയാകാൻ തീരുമാനിച്ചത് അപ്പോൾ; സമൂഹം തല്ലി ചെയ്യിക്കുന്നത് പോലെയാണ് പലപ്പോഴും; ജ്യോതിർമയി

സിനിമാ രം​ഗത്തേക്ക് മികച്ച തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ബോ​ഗെയ്ൻവില്ല എന്ന സിനിമയിലൂടെ നടി ജ്യോതിർമയി. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് നടി ചെയ്തത്. വർഷങ്ങളോളം അഭിനയത്തിൽ നിന്ന് മാറി നിന്നെങ്കിലും ജ്യോതിർമയിയിലെ അഭിനേത്രിക്ക് ഒരു കോട്ടവും പറ്റിയിട്ടില്ലെന്ന് ബോ​ഗെയ്ൻവില്ല തെളിയിക്കുന്നു. ഭർത്താവ് അമൽ നീരദിന്റെ സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയിരിക്കുന്നത്. എന്റെ വീട് അപ്പുവിന്റെയും, മീശ മാധവൻ തുടങ്ങിയ സിനിമകളിൽ കണ്ട ജ്യോതിർമയിയിൽ നിന്നും ഏറെ മാറ്റം ഇന്ന് താരത്തിനുണ്ട്.

ഇന്നൊരു അമ്മയാണ് ജ്യോതിർമയി. ​​ഗർഭകാലത്തും മകൻ ജനിച്ച ആദ്യ നാളുകളിലും ജ്യോതിർമയിയെ ലൈം ലെെറ്റിൽ കണ്ടിരുന്നേയില്ല. അടുത്ത കാലത്താണ് മകനോടൊപ്പം നടിയെ ആദ്യമായി മീഡിയകൾക്ക് മുന്നിൽ കണ്ടത്. ജ്യോതിർമയി അമ്മയായോ എന്ന് പലരും അന്ന് ചോദിച്ചു. ഇപ്പോഴിതാ തന്റെ മകനെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോതിർമയി. മാതൃത്വം തനിക്ക് മനോഹരമായ അനുഭവമാണെന്ന് ജ്യോതിർമയി പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം.

Jyothirmayi

മാതൃത്വം ഞാൻ പൂർണമായും ആസ്വദിക്കുന്നു. മകൻ മൂന്നര വയസുണ്ട്. ശരിയായ സമയത്താണ് ഞാൻ അമ്മയായത്. മാനസികമായി തയ്യാറെടുത്തിരുന്നു. അത് വളരെ പ്രധാനമാണ്. സ്ത്രീകൾ അമ്മയാകണം എന്ന് സമൂഹം തല്ലി ചെയ്യിക്കുന്നത് പോലെയാണ് പലപ്പോഴും. അങ്ങനെയല്ലാതെ നമുക്ക് മാതൃത്വത്തോട് താൽപര്യം തോന്നി അമ്മയാകുമ്പോൾ അത് മനോഹരമായ ഫീലിം​ഗ് ആണ്. എന്റെ ഫസ്റ്റ് പ്രയോരിറ്റി എന്റെ മോനാണ്. ഇതിൽ കൂടുതൽ എങ്ങനെയാണ് വിശദീകരിക്കേണ്ടതെന്ന് തനിക്കറിയില്ലെന്നും ജ്യോതിർമയി വ്യക്തമാക്കി. ‌

ബോ​ഗെയ്ൻവില്ലയിൽ അഭിനയിച്ചതിനെക്കുറിച്ചും ജ്യോതിർമയി സംസാരിച്ചു. താനിത് ചെയ്തില്ലെങ്കിൽ ഈ പ്രൊജക്ട് ഉണ്ടാകില്ലെന്ന് അമൽ പറഞ്ഞു. അത് വലിയൊരു ഉത്തരവാദിത്വം പോലെയായി. പിന്നെ അതിൽ നിന്ന് മാറി നിൽക്കാൻ വേറെ വഴിയില്ലായിരുന്നെന്നും ജ്യോതിർമയി വ്യക്തമാക്കി. തന്റെ സോൾട്ട് ആന്റ് പെപ്പർ ലുക്കിനെക്കുറിച്ചും ജ്യോതിർമയി സംസാരിച്ചു.

Jyothirmayi

വർഷങ്ങൾ കടന്ന് പോകുമ്പോഴുള്ള മാറ്റമാണ്. എല്ലാവർക്കുമുള്ള മാറ്റം പോലെ തനിക്കും മാറ്റം സംഭവിച്ചതാണെന്ന് ജ്യോതിർമയി വ്യക്തമാക്കി. ഭർത്താവായ അമൽ നീരദിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും ജ്യോതിക പറയുന്നു. ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്ന വ്യക്തികളാണ്. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും അങ്ങോട്ടും ഇങ്ങോട്ടും സ്വാധീനിക്കപ്പെട്ടിട്ടുണ്ടാകും. ഞാൻ അമലിൽ നിന്നാണ് കൂടുതൽ പഠിച്ചത്.

ചെയ്യുന്ന കാര്യം ആത്മാർത്ഥമായി ചെയ്യുക. ക്വാണ്ടിറ്റിയേക്കാൾ ക്വാളിറ്റിയാണ് പ്രധാനം എന്നെല്ലാം അമൽ നീരദിൽ നിന്നാണ് താൻ പഠിച്ചതെന്നും ജ്യോതിർമയി വ്യക്തമാക്കി. സിനിമാ രം​ഗത്ത് ഇനി സജീവമാകാനോ ആകാതിരിക്കാനോ തീരുമാനിച്ചിട്ടില്ലെന്നാണ് ജ്യോതിർമയി പറയുന്നത്.

മകനെ ബന്ധുക്കൾ നോക്കിയത് കൊണ്ടാണ് ബോ​ഗെയ്ൻ വില്ല ചെയ്യാനായത്. എല്ലാ കാര്യങ്ങളും ഒത്തു വന്നാൽ ഇനിയും സിനിമകൾ ചെയ്യുമെന്നും നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ ജ്യോതിർമയി പറഞ്ഞിട്ടുണ്ട്. ജ്യോതിർമയിക്ക് പുറമെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ശ്രിന്ദ, വീണ നന്ദകുമാർ തുടങ്ങിയവരാണ് ബോ​ഗെയ്ൻവില്ലയിൽ പ്രധാന വേഷം ചെയ്തത്.

More from Filmibeat

Read more about: jyothirmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X