പെണ്ണ് ബൈക്ക് ഓടിക്കുന്നത് കണ്ട് അതിശയം, പുരുഷ സംവിധായകർക്കൊപ്പം വർക്ക് ചെയ്യുമ്പോഴാണ് സ്ത്രീക്ക് കംഫർട്ടബിൾ!
ഒരു സമയത്ത് തെന്നിന്ത്യയിൽ സജീവമായിരുന്ന നായിക നടിയായിരുന്നു ജ്യോതിർമയി. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരം ഏതാണ്ട് പത്ത് വർഷത്തിനുശേഷം അമൽ നീരദ് ചിത്രം ബൊഗെയ്ൻവില്ലയിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ തന്റെ സിനിമാ അനുഭവങ്ങളും കോളേജ് കാലത്തെ ഓർമകളും പങ്കുവെച്ച നടിയുടെ പഴയൊരു അഭിമുഖം വീണ്ടും വൈറലാവുകയാണ്.
സിനിമയ്ക്ക് വേണ്ടി റേസിങ് ബൈക്ക് ഓടിക്കാൻ പഠിച്ച സംഭവും നടി വെളിപ്പെടുത്തുന്നുണ്ട്. മലയാളി ആർട്ടിസ്റ്റുകൾ പുറത്ത് പോയി ചെയ്യുമ്പോൾ അവർക്കൊക്കെ നമ്മളെ എന്തൊരു ഇഷ്ടമാണെന്നോ. മലയാളി ഈസ് നോ പ്രോബ്ലം എന്നാണ് അവർ പറയുന്നത്. ആക്ടിങ് ആണെങ്കിലും എന്താണെങ്കിലും അവർക്ക് ടാൻട്രംസ് ഇല്ലെന്നാണ് അവർ പറയുന്നത്.

അവർക്ക് നമ്മളെ പറ്റി ഭയങ്കര നല്ല അഭിപ്രായമാണ്. നിങ്ങളുടെ സിനിമകൾ കണ്ടിട്ടാണ് സിനിമയിലേക്ക് വന്നത്, മലയാള സിനിമയാണ് ഇൻസ്പിരേഷൻ എന്നൊക്കെ പറയും താരം പറഞ്ഞ് തുടങ്ങി. ഞാൻ സ്ത്രീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ ഞാൻ എപ്പോഴും പറയും പുരുഷ സംവിധായകർക്കൊപ്പം വർക്ക് ചെയ്യുമ്പോഴാണ് ഒരു സ്ത്രീക്ക് ഏറ്റവും കംഫർട്ടബിൾ എന്ന്.
കാരണം അവർക്ക് എപ്പോഴും നമ്മളെ കുറിച്ച് കൺസേൺസ് ഉണ്ടാകും. സ്ത്രീ സംവിധായകർക്കൊപ്പം പ്രവർത്തിക്കുമ്പോൾ അതൊന്നും ഉണ്ടാവില്ല. കാരണം സ്ത്രീയായതുകൊണ്ട് മറ്റൊരു സ്ത്രീയെ നന്നായി മനസിലാക്കുമല്ലോ. എന്ത് സംഭവിച്ചാലും കയറി വരുമെന്ന് അറിയാം നടി പറഞ്ഞു. പഠന കാലത്തെ ഓർമകൾ പങ്കിട്ട് പറഞ്ഞത് ഇങ്ങനെ... പഠനമെല്ലാം കേരളത്തിൽ തന്നെയായിരുന്നു. പക്ഷെ വായന ശീലമൊന്നും ഉണ്ടായിരുന്നില്ല.
പഠിക്കാനുള്ള പുസ്തകങ്ങൾ എങ്കിലും വായിച്ചാൽ നന്നായിയെന്ന് പറയാം അത്രമാത്രം. പരീക്ഷയുടെ തലേന്നാണ് ഞാൻ പഠിക്കാറുള്ളത്. അച്ഛനൊക്കെ ഞെട്ടിയിട്ടുണ്ട്. തലേന്നിരുന്ന് എല്ലാം കൂടി പഠിക്കുന്നത് കണ്ട്. സ്കൂളിൽ പോകുന്നത് തന്നെ എനിക്ക് ഇഷ്ടമായിരുന്നില്ല. പരീക്ഷ എന്തിനാണെന്ന് ചോദിച്ചിരുന്നയാളാണ് ഞാൻ.
ആനുവൽ ഡെ, പിക്കിനിക്ക് ഡെ ഒക്കെയായിരുന്നു എന്റെ പ്രിയപ്പെട്ട ദിവസങ്ങൾ. സ്കൂളിൽ നിന്നും ടൂർ പോകുന്നതിന്റെ തലേദിവസം എനിക്ക് ഉറക്കമെ വരാറില്ല. പിന്നെ വീട്ടിൽ നിന്നും ഒരു തരത്തിലും പ്രഷർ തന്നിരുന്നില്ല. അതേ ചെയ്യാവൂ ഇതേ ചെയ്യാവൂ എന്നൊന്നും മാതാപിതാക്കൾ പറഞ്ഞിട്ടില്ല. ഞാൻ ഒറ്റ മോളാണ്. ഞാൻ മാത്രമാണ് എംബിബിഎസ്സിനും എഞ്ചിനീയറിങിനും എൻട്രൻസ് എഴുതാത്ത ഒരേയൊരു വ്യക്തി. അന്നേ എനിക്ക് താൽപര്യമില്ല.

അതുകൊണ്ട് ചെയ്യില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. തമിഴ് സിനിമയ്ക്ക് വേണ്ടിയാണ് ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചത്. എന്റെ ഫ്രണ്ട്സാണ് പഠിപ്പിച്ചത്. അവർ റേസിങിനൊക്കെ പോകുന്നവരാണ്. എല്ലാവർക്കും അത്ഭുതമായിരുന്നു ഒരു പെണ്ണ് ബൈക്ക് ഓടിക്കുന്നുവെന്നാണ് അവർ എന്നെ കണ്ട് ആശ്ചര്യത്തോടെ പറഞ്ഞിരുന്നത്.
കാർ ഓടിക്കുന്നതൊന്നും അവർക്ക് പ്രശ്നമല്ല. ബൈക്ക് ഓടിക്കുന്നുവെന്നതാണ് അതിശയിപ്പിച്ചത്. റേസിങ് ബൈക്കാണ് ഫ്രണ്ട്സ് എനിക്ക് ഓടിക്കാൻ തന്നിരുന്നത്. അന്ന് ബുദ്ധിയില്ലായിരുന്നു. അതുകൊണ്ട് ആ ബൈക്കെടുത്ത് ഞാനും അവർക്കൊപ്പം പോകും. പോലീസ് പിടിക്കാതിരുന്നത് ഭാഗ്യം ജ്യോതിർമയി പറഞ്ഞു. നാൽപ്പത്തിരണ്ടുകാരിയായ നടി ഇരുപതുകളുടെ തുടക്കത്തിലാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്.
ഇഷ്ടം സിനിമയിലൂടെയാണ് വലിയ വേഷങ്ങൾ ചെയ്ത് തുടങ്ങിയതും ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതും. മീശമാധവനുശേഷം നായിക വേഷങ്ങളും തേടി എത്തി തുടങ്ങി. മോഡലിങിലും സജീവമായിരുന്ന നടി ആലീസ് ഇൻ വണ്ടർലാന്റ് ചെയ്തശേഷമാണ് അന്യഭാഷകളിലേക്ക് ചേക്കേറിയത്. സംവിധായകൻ അമൽ നീരദിനെയാണ് താരം വിവാഹം ചെയ്തത്. ഭാര്യയുടെ അഭിനയത്തിലേക്കുള്ള മടങ്ങി വരവിന് കാരണമായതും അമൽ തന്നെയാണ്.


Click it and Unblock the Notifications

















