കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ജ്യോതിർമയി; സ്വന്തം മകനാണോ ഇത്; എല്ലാം മറച്ച് വെച്ചതോ?; സോഷ്യൽ മീഡിയ
മലയാള സിനിമയിൽ ഒരു കാലത്ത് ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടിയാണ് ജ്യോതിർമയി. എന്റെ വീട് അപ്പുവിന്റെയും, മീശമാധവൻ, പട്ടാളം തുടങ്ങിയ സിനിമകളിലൂടെയാണ് ജ്യോതിർമയിയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നത്. അധികകാലം സിനിമാ രംഗത്ത് ജ്യോതിർമയി സജീവമായിരുന്നില്ല. അമൽ നീരദുമായുള്ള വിവാഹശേഷം അഭിനയ രംഗത്ത് നിന്നും താരം മാറിനിൽക്കുകയാണുണ്ടായത്. 2015 ഏപ്രിൽ നാലിനായിരുന്നു ജ്യോതിർമയി-അമൽ നീരദ് വിവാഹം.
നടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2004 ലാണ് ജ്യോതിർമയിയുടെ ആദ്യ വിവാഹം നടന്നത്. നിഷാന്ത് കുമാർ എന്നായിരുന്നു ഭർത്താവിന്റെ പേര്. ആറ് വർഷത്തിനുള്ളിൽ ഇരുവരും പിരിഞ്ഞു. ഇതിന് ശേഷമാണ് അമൽ നീരദ് ജ്യോതിർമയിയുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്.

സാഗർ ഏലിയാസ് ജാക്കി എന്ന അമൽ നീരദ് ചിത്രത്തിൽ ഒരു ഡാൻസ് നമ്പർ ജ്യോതിർമയി ചെയ്തിരുന്നു. അടുത്ത സുഹൃത്തുക്കളായ ഇരുവരും വിവാഹജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചു. ജ്യോതിർമയിയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംസാര വിഷയം. കഴിഞ്ഞ ദിവസം പൊതുവേദിയിലെത്തിയ ജ്യോതിർമയിക്കൊപ്പം ഒരു കുട്ടിയുമുണ്ട്. ഈ കുഞ്ഞിനെക്കുറിച്ചാണ് ചോദ്യങ്ങൾ വരുന്നത്.
ജ്യോതിർമയിക്കും അമൽ നീരദിനും ജനിച്ച കുഞ്ഞാണോ ഇതെന്നാണ് ആരാധകരുടെ സംശയം. ഗർഭകാലം താരം അറിയിക്കാഞ്ഞതാണോ അതോ കുഞ്ഞിനെ ദത്തെടുത്തതാണോ ഇനി ബന്ധുവിന്റെ കുഞ്ഞാണോ ഇതെന്ന് തുടങ്ങി നിരവധി സംശയങ്ങൾ ആരാധകർക്കുണ്ട്. എന്നാൽ വ്യക്തി ജീവിതത്തെക്കുറിച്ച് പൊതുവിടങ്ങളിൽ താരദമ്പതികൾ ഇപ്പോൾ സംസാരിക്കാറില്ല. സോഷ്യൽ മീഡിയയിൽ നിന്നും ജ്യോതിർമയി അകന്ന് നിൽക്കുകയാണ്.

ഇക്കാലയളവിനിടെ ജ്യോതിർമയിയുടെ ലുക്കിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. നേരത്തെ സാൾട്ട് ആന്റ് പെപ്പർ ഹെയർസ്റ്റെെലിലുള്ള ജ്യോതിർമയിയുടെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ഒറ്റ നോട്ടത്തിൽ ജ്യോതിർമയിയാണ് ഇതെന്ന് പലർക്കും മനസിലായില്ല. മുമ്പൊരിക്കൽ അമൽ നീരദുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ച് ജ്യോതിർമയി സംസാരിച്ചിട്ടുണ്ട്. പതുക്കെ വളർന്ന് വന്ന ഗാഡമായ സൗഹൃദമാണ് അമലുമായുള്ളത്.
എന്ത്കൊണ്ട് ഒരുമിച്ച് ജീവിച്ച് കൂട എന്ന ചിന്ത വരുന്നത് സൗഹൃദത്തിലായിരിക്കെയാണ്. അമൽ കൂടെയുള്ളപ്പോൾ താൻ വളരെ റിലാക്സ്ഡാണ്. എല്ലാം അമൽ നോക്കിക്കോളും. ഒരു തണൽ വൃക്ഷം പോലെയാണ് ആ സാമീപ്യമെന്നും അന്ന് ജ്യോതിർമയി പറഞ്ഞു. വർഷങ്ങൾക്കിപ്പുറവും ജ്യോതിർമയി അഭിനയ രംഗത്തേക്ക് തിരിച്ച് വന്നിട്ടില്ല. ശ്രദ്ധേയമായ ഒരുപിടി സിനിമകളിൽ അഭിനയിച്ച ജ്യോതിർമയി എന്തുകൊണ്ട് മാറി നിൽക്കുന്നു എന്നാണ് ആരാധകരുടെ ചോദ്യം.
അതേസമയം ജ്യോതിർമയിയുടെ കരിയർ ഗ്രാഫ് പരിശോധിച്ചാൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. മോഡലിംഗൂടെയാണ് ജ്യോതിർമയി വിനോദ രംഗത്തേക്ക് കടന്ന് വന്നത്. ടെലിവിഷൻ രംഗത്തും സാന്നിധ്യമറിയിച്ചു. ഇന്ദ്രനീലം എന്ന സീരിയലിലൂടെ ജനശ്രദ്ധ നേടിയ ജ്യോതിർമയി പിന്നീട് സിനിമകളിലേക്കും കടന്ന് വന്നു. 2000 ൽ പുറത്തിറങ്ങിയ പൈലറ്റ് ആണ് ആദ്യ സിനിമ. 2002 ൽ മീശമാധവൻ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് ജനപ്രീതി നേടുന്നത്.
കാവ്യ മാധവനായിരുന്നു സിനിമയിലെ പ്രധാന നായികയെങ്കിലും ജ്യോതിർമയിക്കും ശ്രദ്ധേയ വേഷമാണ് ലഭിച്ചത്. നടി ചുവട് വെച്ച ചിങ്ങമാസം വന്ന് ചേർന്നാൽ എന്ന ഗാനവും വൻ ഹിറ്റായി. 2003 ൽ പുറത്തിറങ്ങിയ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിൽ മികച്ച പ്രകടനം നടി കാഴ്ച വെച്ചു. ജ്യോതിർമയിയുടെ കരിയർ ബെസ്റ്റ് സിനിമയായാണ് എന്റെ വീട് അപ്പുവിന്റെയും അറിയപ്പെടുന്നത്.


Click it and Unblock the Notifications