'വെറുതെ പറയുകയല്ല പ്രവൃത്തിയിലുണ്ട്, എനിക്ക് രാവിലെ ചായവരെ ഉണ്ടാക്കിതരും, അജിത്ത് വളരെ സ്പെഷ്യലാണ്'; ജ്യോതിക!
തെന്നിന്ത്യയുടെ പ്രിയതാരമാണെന്നും നടി ജ്യോതിക. ഇന്നും ജ്യോതികയ്ക്ക് ഇൻഡസ്ട്രിയിലുള്ള പ്രേക്ഷക സ്വീകാര്യതയും ജ്യോതികയ്ക്കായി മാറ്റി വെച്ചിരിക്കുന്ന ശക്തമായ വേഷങ്ങളും തെന്നിന്ത്യയിലെ മറ്റൊരു നടിക്കും ലഭിക്കാറില്ല എന്നതാണ് സത്യം. മലയാളത്തിൽ കാതൽ റിലീസായ ശേഷം ജ്യോതികയ്ക്ക് മലയാളത്തിൽ അടക്കം സ്വീകാര്യത വർധിച്ചു. വിവാഹജീവിതം ആരുടേത് പോലെയാകണമെന്ന് ചോദിച്ചാൽ ഏതൊരാളും കണ്ണും പൂട്ടി പറയുക സൂര്യ-ജ്യോതിക ജോഡിയുടേത് പോലെ എന്നതായിരിക്കും.
എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട താര ജോഡികളാണ് സൂര്യയും ജ്യോതികയും. സൂര്യ മാത്രമല്ല ജ്യോതികയും സജീവമായി അഭിനയരംഗത്ത് ഇപ്പോഴുണ്ട്. പരസ്‍പരം പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഇരുവര്‍ക്കും ഒരുപോലെ സിനിമാരംഗത്ത് നില്‍ക്കാനാകുന്നത്. സൂര്യയും ജ്യോതികയും സെപ്‍റ്റംബര്‍ 11 2016ലാണ് വിവാഹിതരായത്. ദിയ, ദേവ് എന്നീ രണ്ടും മക്കളും സൂര്യ-ജ്യോതിക ദമ്പതിമാര്‍ക്കുണ്ട്.

നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കുകയും ശേഷം പ്രണയത്തിലാകുകയും ചെയ്‍തതിനെ തുടര്‍ന്നായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും വിവാഹം. സൂര്യയും ജ്യോതികയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുന്നുമുണ്ട്. സിനിമയിൽ എത്തിയപ്പോൾ ഒട്ടും തമിഴ് അറിയാത്ത താരമായിരുന്നു ജ്യോതിക.
സൂര്യയുമായുള്ള വിവാഹത്തോടെയാണ് തമിഴ് ഒഴുക്കോടെ ജ്യോതിക സംസാരിച്ച് തുടങ്ങിയത്. ഇപ്പോഴിതാ ബിഹൈൻവുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സിനിമാ ജീവിതത്തെ കുറിച്ചും സൂര്യയ്ക്കൊപ്പമുള്ള ദാമ്പത്യത്തെ കുറിച്ചും ജ്യോതിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. സൂര്യ പബ്ലിസിറ്റിക്കായി ഒന്നും ചെയ്യുകയും പറയുകയുമില്ലെന്നാണ് ജ്യോതിക പറയുന്നത്.
'എന്റെ ആദ്യത്തെ ഹീറോ സൂര്യയായിരുന്നുവെങ്കിലും അജിത്തിനൊപ്പമുള്ള എന്റെ സിനിമയാണ് ആദ്യമായി റിലീസിന് എത്തിയത്. അജിത്ത് വളരെ സ്പെഷ്യലാണ്. ഞാൻ സിനിമയിൽ വന്ന തുടക്കകാലത്ത് എനിക്ക് ഒട്ടും തമിഴ് അറിയില്ലായിരുന്നു. പക്ഷെ അജിത്ത് നന്നായി ഹിന്ദി സംസാരിക്കും. അതുകൊണ്ട് തന്നെ ഞങ്ങൾ തമ്മിലുള്ള കമ്യൂണിക്കേഷൻ എളുപ്പമായി.'
'ഒരു കണക്ടുണ്ടായി. എന്റെ അമ്മയുടെ അടുത്ത സുഹൃത്തുക്കളാണ് അജിത്തിന്റെ മാതാപിതാക്കൾ. അതുപോലെ എന്നെ ചന്ദ്രമുഖിയിലേക്ക് നായികയായി സെലക്ട് ചെയ്തപ്പോൾ രജിനി സാർ ഹാപ്പിയല്ലായിരുന്നുവെന്നത് സത്യമാണ്. കാരണം എനിക്ക് അപ്പോൾ 24 വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. പിന്നെ ക്ലാസിക്ക് ഡാൻസ് പോലുള്ളവയും ഞാനുമായി ഒരു കണക്ഷനും ഇല്ലല്ലോ', എന്നാണ് ജ്യോതിക പറഞ്ഞത്.

പിന്നീട് നടൻ സിമ്പുവിനെ കുറിച്ചാണ് ജ്യോതിക സംസാരിച്ചത്. മന്മദൻ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. തന്നേക്കാൾ പ്രായം കുറഞ്ഞ തന്റെ ഒരേയൊരു ഹീറോ സിമ്പുവാണെന്നാണ് ജ്യോതിക പറഞ്ഞത്. 'സിമ്പുവിന് എനിക്ക് വളരെ ഇഷ്ടമാണ്. ഇപ്പോഴും സിനിമ കണ്ട് വിളിച്ച് അഭിനന്ദിക്കും.'
'ചെക്ക ചിവന്ത വാനത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. എല്ലാം തുറന്ന് സംസാരിക്കുന്ന താരമാണ് സിമ്പു', എന്നാണ് ജ്യോതിക പറഞ്ഞത്. പിന്നീട് സൂര്യയെ കുറിച്ചും മക്കളെ കുറിച്ചുമാണ് ജ്യോതിക സംസാരിച്ചത്. 'ഞാൻ ഇത് എന്റെ വീടാക്കും എന്നുറപ്പിച്ചാണ് വിവാഹത്തിനുശേഷം സൂര്യയുടെ വീട്ടിലേക്ക് ചെല്ലും. ഒരുപാട് സർപ്രൈസുകൾ സൂരക്യ തരാറുണ്ട്. സ്പെഷ്യൽ ഡെയ്സിലാണ് കൂടുതൽ. ചെറിയ സമയം കണ്ടെത്തി വീട്ടിലേക്ക് ഓടി വരും.'
'അതുപോലെ ഒരു വർഷം തുടങ്ങുമ്പോൾ തന്നെ കുടുംബവുമായും മക്കളുമായും ബന്ധപ്പെട്ടുള്ള ദിവസങ്ങളും വെക്കേഷനുമെല്ലാം ഞങ്ങൾ അടയാളപ്പെടുത്തി വെക്കാറുണ്ട്. അതിനുശേഷമെ ഷൂട്ടിങിന് ഡേറ്റ് കൊടുക്കാറുള്ളു. അതുപോലെ ചെറിയ കാര്യങ്ങൾക്ക് പോലും സൂര്യ എന്നെ പ്രശംസിക്കും.'
'ഇപ്പോഴും എന്റെ പാട്നർ ഇൻ ക്രൈം സൂര്യയാണ്. സൂര്യ ഒന്നും വെറുതെ പറയുകയല്ല പ്രവൃത്തിയിലുണ്ട്. സൂര്യ എനിക്ക് രാവിലെ ചായവരെ ഉണ്ടാക്കിതാരാറുണ്ട്. ഇക്വലി എന്നത് സൂര്യ പ്രാവർത്തികമാക്കുന്നുണ്ട്. സ്ത്രീ, ഭാര്യ എന്ന രീതിയിലുള്ള എല്ലാ ബഹുമനവും തന്നാണ് സൂര്യ എന്നെ നോക്കുന്നത്', എന്നാണ് ജ്യോതിക പറഞ്ഞത്.


Click it and Unblock the Notifications











