സൂര്യയുടെ പിതാവ് ഭയന്നത് സംഭവിച്ചു, പഴയ ആളല്ല ജ്യോതിക; പക്ഷെ ഒരു കുഴപ്പവുമില്ല; മുംബെെ ജീവിതമിങ്ങനെ

മികച്ച സിനിമകൾ വരാറുണ്ടെങ്കിലും പലപ്പോഴും യാഥാസ്ഥിതിക കാഴ്ചപ്പാടുകളിൽ തളയ്ക്കപ്പെടുന്നവരാണ് തെന്നിന്ത്യൻ സിനിമാ ലോകത്തെ താരങ്ങൾ. വിവാഹം കഴിഞ്ഞ് ന‌ടിമാർ അഭിനയ നിർത്തുന്നത് ഈയ‌ടുത്ത കാലം വരെ പതിവ് കാഴ്ചയായിരുന്നു. ഇന്നും ഈ രീതിക്ക് പൂർണമായും മാറ്റം വന്നി‌ട്ടില്ല. അഭിനയ രം​ഗത്ത് തു‌ടർന്നാലും മുൻനിര നായികാ സ്ഥാനം നഷ്‌ടപ്പെ‌ട്ടേക്കാം. ന‌ടി ജ്യോതികയ്ക്കും കരിയറിൽ നേരി‌ടേണ്ടി വന്നത് ഇത് തന്നെയാണ്. ഒരു കാലത്ത് തമിഴകത്തെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ജ്യോതിക.

വിവാഹ ശേഷം കരിയർ വിട്ടു. വർഷങ്ങൾക്കിപ്പുറം തിരിച്ചെത്തി. എന്നാൽ തമിഴകത്ത് പഴയത് പോലെ വലിയ സിനിമകൾ ജ്യോതികയ്ക്ക് ലഭിച്ചില്ല. ഇന്ന് ഹിന്ദിയിലാണ് ജ്യോതിക കൂടുതൽ പ്രൊജക്ടുകൾ ചെയ്യുന്നത്. ശെെത്താൻ എന്ന സിനിമയ്ക്ക് ശേഷം ജ്യോതികയുടെ ഏറ്റവും പുതിയ റിലീസ് ഡബ്ബ കാർട്ടൽ ആണ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ജ്യോതികയിപ്പോൾ. നാൽപത് കഴിഞ്ഞ മികച്ച സ്ത്രീ കഥാപാത്രങ്ങൾ ഹിന്ദി സിനിമാ രം​ഗത്താണുണ്ടാകുന്നതെന്ന് ജ്യോതിക പറയുന്നു.

Jyotika

കരിയറിനൊപ്പം തന്റെ ജീവിതവും ജ്യോതിക മുംബെെയിലേക്ക് മാറ്റിയിട്ടുണ്ട്. ഭർത്താവ് സൂര്യയും മക്കൾക്കുമൊപ്പം മുംബെെയിലേക്ക് ജ്യോതിക താമസം മാറിയത് വലിയ വാർത്തയായിരുന്നു. സൂര്യയുടെ പിതാവ് ശിവകുമാറുമായുള്ള അസ്വാരസ്യമാണ് ജ്യോതിക തന്റെ സ്വദേശമായ മുംബെെയിലേക്ക് തിരികെ പോകാൻ കാരണമെന്ന് വാദം വന്നു. ഈ വാദം ജ്യോതിക നിഷേധിക്കുന്നുണ്ട്. അതേസമയം ചെന്നെെയിൽ സൂര്യയുടെ കു‌ടുംബത്തിലേക്ക് വന്ന ജ്യോതികയ്ക്ക് അക്കാലത്ത് ഒരുപാട് കാര്യങ്ങൾ ത്യജിക്കേണ്ടി വന്നു. 2006 ലായിരുന്നു വിവാഹം. കരിയറിലെ മികച്ച സമയത്ത്.

വിവാഹശേഷം ജ്യോതിക ഇടവേളയെടുത്തു. ജ്യോതിക അഭിനയം തുടരുന്നതിൽ ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത് ശിവകുമാറാണെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മുംബെെയിൽ ജനിച്ച് വളർന്ന ജ്യോതിക തന്റെ ലെെഫ്സ്റ്റെെലുകൾ മാറ്റി സൂര്യയുടെ കൂട്ടുകുടുംബവുമായി പൊരുത്തപ്പെട്ടു. അക്കാലത്ത് ട്രെഡീഷണൽ ലുക്കിൽ മാത്രമാണ് ജ്യോതികയെ ആരാധകർ കണ്ടത്. എന്നാൽ മുംബെെയിലേക്ക് തിരിച്ചെത്തിയ ശേഷം ജ്യോതിക ആളാകെ മാറി. പഴയത് പോലെ വളരെ സ്റ്റെെലിഷാണ് ജ്യോതിക.

Jyotika

അഭിനയത്തിനൊപ്പം പ്രൊഡക്ഷനിലും സാന്നിധ്യം അറിയിക്കുന്നു. മികച്ച ഫിലിം മേക്കേർസിന്റെ പ്രൊജക്ടുകളുടെ ഭാ​ഗമാകുന്നു. മുംബെെ സിനിമാ ലോകത്ത് തന്റേതായ സൗഹൃദ വലയവുമുണ്ട്. ചെന്നെെയിലായിരുന്നപ്പോഴുള്ള ജ്യോതികയല്ല ഇന്നത്തെ ജ്യോതിക.

കുടുംബ ജീവിതത്തിനൊപ്പം കരിയറിനും ജ്യോതിക ഇന്ന് തുല്യ പ്രാധാന്യം നൽകുന്നു. കരിയറിനേക്കാളും കുടുംബത്തിന് പ്രാധാന്യം നൽകണമെന്ന് ഒരിക്കൽ ശിവകുമാർ പൊതുവേദിയിൽ പറഞ്ഞിട്ടുമുണ്ട്. എന്നാൽ മുംബെെയിലേക്ക് മാറിയതോടെ ശിവകുമാറിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളിൽ ജ്യോതികയെ തളച്ചിടാനാവില്ലെന്ന് ഉറപ്പാണ്.

മുംബെെയിലെ ലെെഫ് സ്റ്റെെലും ജീവിതവുമെല്ലാ വിട്ടാണ് ജ്യോതിക തന്നോടൊപ്പം നിന്നതെന്നും ഭാര്യയുടെ ജീവിതത്തെ നിയന്ത്രിക്കാനില്ലെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ സൂര്യ വ്യക്തമാക്കുകയുണ്ടായി. അതേസമയം മകന്റെയും മരുമകളുടെയും തീരുമാനങ്ങളെ ശിവകുമാർ ഇന്ന് എതിർക്കുന്നില്ല. ഇവ അം​ഗീകരിച്ച് മുന്നോട്ട് പോകുകയാണിദ്ദേ​ഹം.

More from Filmibeat

Read more about: jyotika suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X