'സുരേഷ് ഗോപി ദുരുദ്ദേശമുള്ളയാളല്ല, പക്ഷെ ഇത് വേണ്ടിയിരുന്നില്ല, ആ കുട്ടി മാന്യമായി പെരുമാറി'; ​ഗണേഷ് കുമാർ!

മാധ്യമങ്ങൾ മുഴുവനും സോഷ്യൽമീഡിയയിലും ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് സുരേഷ് ​ഗോപിയുടെ പേരാണ്. കോഴിക്കോട് വെച്ച് മാധ്യമപ്രവർത്തകയോട് സുരേഷ് ​ഗോപി മോശമായി പെരുമാറിയപ്പോൾ മുതലാണ് താരം ഒരു ചർച്ച വിഷയമായി മാറിയത്.

ബൈറ്റ് എടുക്കാൻ വന്ന മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ​ഗോപി കൈ വെക്കുകയാണ് ചെയ്തത്. രണ്ട് തവണ ആ സ്ത്രീ ഒഴിഞ്ഞ് മാറിയിട്ടും വീണ്ടും സുരേഷ് ​ഗോപി അത് തന്നെ ആവർത്തിച്ചു. സംഭവത്തിൽ പിന്നീട് മാപ്പ് പറഞ്ഞ് സുരേഷ് ​ഗോപി എത്തിയിരുന്നു.

താൻ ഒരു അച്ഛന്റെ വാത്സല്യത്തോടെയാണ് പെരുമാറിയത് എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. എന്നാൽ നടന്റേത് മാപ്പ് പറച്ചിലായല്ല വിശദീകരണമായാണ് തോന്നിയത് എന്നാണ് മാധ്യമപ്രവർത്തക പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തക കേസ് ഫയൽ ചെയ്യുകയും ചെയ്തു. അതിന്റെ തുടർ നടപടികൾ കോടതി വഴി ഉണ്ടാകും.

K B Ganesh Kumar Suresh Gopi

സിനിമയിൽ നിന്നും രാഷ്ട്രീയത്തിലെത്തി ആരാധകരെ സമ്പാദിച്ച സെലിബ്രിറ്റിയാണ് സുരേഷ് ​ഗോപി. മുഖം നോക്കാതെ സ്വന്തം കീശയിൽ നിന്ന് വരെ പണം ചിലവഴിച്ച് ആളുകളെ സഹായിക്കാൻ സുരേഷ് ​ഗോപി തയ്യാറാകാറുണ്ട്. അതുകൊണ്ട് തന്നെ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന സംഭവത്തിൽ സുരേഷ് ​ഗോപിയെ അനുകൂലിക്കുന്നവർ‌ നിരവധിയാണ്.

സിനിമാ താരങ്ങൾ അടക്കം സുരേഷ് ​ഗോപിയെ അനുകൂലിച്ച് കുറിപ്പുകൾ പങ്കുവെച്ചിരുന്നു. എന്നാൽ സുരേഷ് ​ഗോപിയുടെ പ്രവൃത്തിയോട് യോജിപ്പില്ലെന്ന് പറയുകയാണ് ഇപ്പോൾ നടനും രാഷ്ട്രീയ പ്രവർത്തകനുമായ ​ഗണേഷ് കുമാർ. തനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ പെരുമാറുന്നയാളല്ലെന്നും പക്ഷെ ഇത് വേണ്ടിയിരുന്നില്ലെന്നുമാണ് ​ഗണേഷ് കുമാർ പറയുന്നത്.

എഡിറ്റോറിയൽ ലൈവിനോട് സംസാരിക്കവെയാണ് സുരേഷ് ​ഗോപി വിവാദത്തിൽ ​ഗണേഷ് കുമാർ പ്രതികരിച്ചത്. 'എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല. സത്യം പറയണമല്ലോ.... പക്ഷെ അദ്ദേഹം ചെയ്തത് ശരിയോ തെറ്റോയെന്ന് ചോദിച്ചാൽ വേണ്ടിയിരുന്നില്ലെന്നാണ് എനിക്ക് പറയാനുള്ളത്.'

'കാരണം ആ കുട്ടി ആദ്യം തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നിട്ടും രണ്ടാമതും തൊട്ടു. അപ്പോഴും ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അവിടെ അതിൽ കൂടുതൽ മാന്യമായി പെരുമാറാൻ ആ കുട്ടിക്ക് പറ്റില്ല. മൂന്നാമത്തെ പ്രാവശ്യം ആ കുട്ടി കൈ പിടിച്ച് മാറ്റി. ആ കുട്ടിക്ക് വേണമെങ്കിൽ അവിടെ വെച്ച് ഒരു ഒച്ചയും ബഹളവും ഉണ്ടാക്കാമായിരുന്നു.'

K B Ganesh Kumar Suresh Gopi

'പക്ഷെ ആ കുട്ടി വളരെ മാന്യമായിട്ടാണ് പെരുമാറിയത്. ആദ്യം കൈ വെച്ചപ്പോൾ ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അപ്പോൾ തന്നെ സുരേഷ് ​ഗോപി അത് തിരിച്ചറിയണമായിരുന്നു. ആ കുട്ടി അത് ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി സുരേഷ് ​ഗോപി പ്രകടിപ്പിച്ചില്ല. പിന്നെ എല്ലാവരും നമ്മളെക്കാൾ ചെറിയവരും നമ്മുടെ മുമ്പിൽ പിള്ളേരുമൊന്നുമല്ല.'

'ഒരുപാട് യുവതി യുവാക്കളാണ് വരുന്നത്. അവരോട് മക്കളെപ്പോലെയൊക്കെ മനസിന്റെ ഉള്ളിലാകാം. സുരേഷ് ​ഗോപിയുടെ അത്തരം രീതികളോട് എനിക്ക് യോജിപ്പില്ലെന്നാണ്', സുരേഷ് ​ഗോപി വിഷയത്തിൽ പ്രതികരിച്ച് ​ഗണേഷ് കുമാർ പറഞ്ഞത്. ഈ വിഷയത്തിൽ ​ഗണേഷ് കുമാർ പറഞ്ഞതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞത് മാന്യമായ അഭിപ്രായമാണെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം.

സുരേഷ് ​ഗോപി തന്റെ ഏറ്റവും പുതിയ സിനിമ ​ഗരുഡൻ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന സന്തോഷത്തതിലാണ്. സിനിമ കഴിഞ്ഞിറങ്ങിയവരെല്ലാം ഗംഭീര പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ഏറെ നാളുകൾക്കുശേഷം സുരേഷ് ഗോപിയുടെ കരുത്തുറ്റ പ്രകടനം കാണാനായി എന്നും പ്രേക്ഷകർ പറയുന്നു.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X