മോഹന്‍ലാലിന്റെ കട്ട ഫാന്‍ ആണെന്ന് പലരും വെളിപ്പെടുത്തി! മനോഹര നിമിഷം പങ്കുവെച്ച് ശൈലജ ടീച്ചര്‍
കൊവിഡ് 19 നെ നേരിടാന്‍ സാധാരണക്കാരും സിനിമാതാരങ്ങളുമെല്ലാം രംഗത്തുണ്ട്. ദിവസവേതനത്തില്‍ പണി എടുക്കുന്നവര്‍ക്ക് സാഹയങ്ങളുമായി സര്‍ക്കാരും ഒപ്പത്തിനുണ്ട്. സിനിമാ താരങ്ങളെല്ലാവരും സാമ്പത്തികമായി സഹായിച്ച് കൊണ്ടിരിക്കുകയാണ്. നടന്‍ മോഹന്‍ലാല്‍ അമ്പത് ലക്ഷത്തോളം രൂപയാണ് സഹായമായി നല്‍കിയത്. ഒപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്‍കാനുള്ള സാഹചര്യവും ഒരുക്കിയിരിക്കുകയാണ്.
കൊറോണ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേറിട്ട നിമിഷങ്ങള്‍ സമ്മാനിച്ചിരിക്കുകയാണ് താരരാജാവ്. ചെന്നൈയിലെ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മോഹന്‍ലാല്‍ ആരോഗ്യ വകുപ്പിലെ അംഗങ്ങളോട് സംസാരിച്ചത്. 'ലോക മുഴുവന്‍ സുകം പകരാനായി സ്‌നേഹ ദീപമേ മിഴി തുറക്കു' എന്ന ഗാനവും താരം ആലപിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

ശൈലജ ടീച്ചറുടെ കുറിപ്പ്
ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ താമസിപ്പിക്കേണ്ടതുണ്ട്. ഇത്തരക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടി മോഹന്‍ലാലും വീഡിയോ കോണ്‍ഫറന്‍സ് വഴി ഒത്തുകൂടി.
എല്ലാ ജില്ലകളിലുമുള്ള കോവിഡ് ആശുപത്രികളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. എല്ലാ ആശുപത്രികളിലേയും എല്ലാ വിഭാഗം ജിവനക്കാരും മോഹന്‍ലാലിനോട് നേരിട്ട് സംവദിച്ചു. പലരും തങ്ങള്‍ മോഹന്‍ലാലിന്റെ കട്ട ഫാന്‍ ആണെന്നും വെളിപ്പെടുത്തി. ഇതിനിടെ ഒരു പരിചയം പുതുക്കലുമുണ്ടായി.

മോഹന്‍ലാലിനോടൊപ്പം മോഡല്‍ സ്‌കൂളില്‍ പഠിച്ചയാളാണ് താനെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയി പറഞ്ഞപ്പോള്‍ മോഹന്‍ലാലിനും അത്ഭുതമായി. കലാകാരനായ എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായ ഡോ. തോമസ് മാത്യുവിനെ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു. എന്നും കുറിപ്പില്‍ പറയുന്നു.
ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിക്കാന്‍ കിട്ടിയ അവസരത്തെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായിട്ടാണ് കാണുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. ഇതെന്നും മനസിലുണ്ടാകും. ഒത്തൊരുമയോടെയുള്ള ഈ പ്രവര്‍ത്തനം തുടരണം. ലോക ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഉയരുകയാണ്. അതിന് പിന്നില്‍ ആശുപത്രികളില്‍ അഹോരാത്രം പണിയെടുക്കുന്ന ക്ലീനിംഗ് സ്റ്റാഫ് മുതലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവര്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് ബിഗ് സല്യൂട്ടെന്നും മോഹന്‍ലാല്‍ പറയുന്നു.


Click it and Unblock the Notifications











