twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ഒറ്റക്കാര്യം മാത്രമാണ് സിബിഐ അഞ്ചാം ഭാഗത്തില്‍ മാറിയത്; സേതുരാമയ്യരെ കുറിച്ച് സംവിധായകന്‍ കെ മധു

    |

    ഭീഷ്മ പര്‍വത്തിന് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5. സിനിമയുടെ പ്രഖ്യാപനം മുതല്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സേതുരാമയ്യരും കൂട്ടരും വീണ്ടും എത്തുന്നത്. മെയ് 1ന്
    ആണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു ആ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ. ട്രെയിലര്‍ ട്രെന്‍ഡിങ്ങില്‍ ഇടംപിടിച്ചിട്ടുണ്ട്.

    ആലിംഗനം ചെയ്യുമ്പോള്‍ നെഞ്ചിലാണ് സ്ത്രീയുടെ തല വരാനുള്ളത്, അഖിലിന് ഉപദേശവുമായി റോണ്‍സണ്‍ആലിംഗനം ചെയ്യുമ്പോള്‍ നെഞ്ചിലാണ് സ്ത്രീയുടെ തല വരാനുള്ളത്, അഖിലിന് ഉപദേശവുമായി റോണ്‍സണ്‍

    സേതുരാമായ്യറായിട്ടുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. സിബിആ ഡയറിക്കുറിപ്പിലുള്ള അതേ ഗെറ്റപ്പില്‍ തന്നെയാണ് മെഗാസ്റ്റര്‍ എത്തുന്നത്. ഇപ്പോഴിത മമ്മൂട്ടിയുടെ സേതുരാമയ്യരെ കുറിച്ച് സംവിധായകന്‍ കെ മധു പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ആ ഒരൊറ്റ മാറ്റത്തോടെയാണ് സേതുരാമയ്യര്‍ എത്തുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

    സാന്ത്വനത്തിലെ ഹരിയുടെ അപ്പുവിന് കല്യാണം; അര്‍ക്കജിനെ പരിചയപ്പെടുത്തി രക്ഷ രാജ്...സാന്ത്വനത്തിലെ ഹരിയുടെ അപ്പുവിന് കല്യാണം; അര്‍ക്കജിനെ പരിചയപ്പെടുത്തി രക്ഷ രാജ്...

    ഹിന്ദു-ക്രിസ്ത്യന്‍ അറേഞ്ച്ഡ് മാര്യേജ്; നീരജയുടെ ആലോചന വന്നത് ഇങ്ങനെ... കല്യാണത്തെ കുറിച്ച് റോണ്‍സണ്‍ഹിന്ദു-ക്രിസ്ത്യന്‍ അറേഞ്ച്ഡ് മാര്യേജ്; നീരജയുടെ ആലോചന വന്നത് ഇങ്ങനെ... കല്യാണത്തെ കുറിച്ച് റോണ്‍സണ്‍

    മധുവിന്റെ വാക്കുകള്‍ ഇങ്ങനെ

    മധുവിന്റെ വാക്കുകള്‍ ഇങ്ങനെ... 'സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങുമ്പോള്‍ മമ്മൂട്ടിക്ക് 40 വയസ്സില്‍ താഴെയെ ഉള്ളൂ. ഇപ്പോള്‍ 70 ആയി വേറൊരു നടനാണെങ്കില്‍ 34 വര്‍ഷംകൊണ്ട് രൂപം കാര്യമായി മാറും. സേതുരാമയ്യര്‍ക്ക് മാറ്റമില്ലെന്ന് എല്ലാവരും പറഞ്ഞു. മമ്മൂട്ടി മേക്കപ്പിട്ട വന്നപ്പോള്‍ എനിക്ക് ഒരു വ്യത്യാസവും തോന്നിയില്ല. ഷര്‍ട്ടും പാന്റ്സും പഴയ ശൈലിയില്‍ തന്നെ പൂണൂല്‍, രുദ്രാക്ഷമാല, നെറ്റിയില്‍ കുങ്കുമക്കുറി, പിന്നിലേക്ക് ചീകി ഒതുക്കിവച്ച മുടി, കൈ പിന്നില്‍ കെട്ടിയുള്ള നടത്തം. വാച്ച് മാത്രം പുതിയതാണ്. മമ്മൂട്ടി കുറെക്കൂടി ചെറുപ്പമായാണിട്ടാണ് തോന്നിയതെന്നാണ്' സംവിധായകന്‍ പറയുന്നത്.

    ആദ്യം കണ്ടുവച്ചിരുന്ന പേര്

    സിബിഐ കഥാപാത്രത്തിന് ആദ്യം കണ്ടുവച്ചിരുന്ന പേര് അലി ഇമ്രാന്‍ എന്നായിരുന്നു എന്നും മധു അഭിമുഖത്തില്‍ പറയുന്നു. 'ഇതുപതാം നൂറ്റാണ്ട് ഇറങ്ങിയ ശേഷം പൊലീസ് കഥ സിനിമയാക്കാമെന്ന് മമ്മൂട്ടിയോട് എസ് എന്‍ സ്വാമി പറഞ്ഞു. അലി ഇമ്രാന്‍ എന്ന സിബിഐ ഓഫീസര്‍ കേസ് അന്വേഷിക്കുന്നതാണ് സ്വാമി പറഞ്ഞത്. എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രത്തിന്റെ പശ്ചാത്തലം മാറ്റി.തുടര്‍ന്ന് സേതുരാമയ്യര്‍ എന്ന പേര് സ്വാമി കണ്ടെത്തി. അലി ഇമ്രാന്‍ എന്ന പേര് പിന്നീട് 'മൂന്നാംമുറ'യില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചു. കൈ പിന്നില്‍ കെട്ടിയ നടത്തം മമ്മൂട്ടിയുടെ ഐഡിയ ആണ്. സ്വാമിയുടെ കുശാഗ്രഹ ബുദ്ധിയാണ് സേതുരാമയ്യരില്‍ കാണുന്നത്'; സംവിധായകന്‍ പറഞ്ഞു നിര്‍ത്തുന്നു.

    അവകാശവാദങ്ങളൊന്നുമില്ല

    പ്രദര്‍ശനത്തിനെത്തുന്ന അഞ്ചാംഭാഗത്തില്‍ പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ലെന്നും സംവിധായകന്‍ വെളിപ്പെടുത്തി. മാത്യഭൂമി ഡോട്‌കോമിന് നല്‍കി അഭിനമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.'മറ്റു സിനിമചെയ്യുന്നതില്‍നിന്ന് വ്യത്യസ്തമായി ആളുകള്‍ ഇഷ്ടപ്പെടുകയും കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നൊരു ചിത്രം മികച്ചരീതിയില്‍ നല്‍കുക എന്ന ഉത്തരവാദിത്വമാണ് സി.ബി.ഐ. കഥയുമായി വരുമ്പോള്‍ നേരിടുന്നത്. മുന്‍ സി.ബി.ഐ. സിനിമകളെല്ലാം ചിത്രീകരിക്കുമ്പോള്‍ പുലര്‍ത്തിയ രഹസ്യസ്വഭാവം അഞ്ചാംഭാഗത്തിലും നിലനിര്‍ത്തിയിട്ടുണ്ട്. സോഷ്യല്‍മീഡിയ ശക്തമായ കാലമായതിനാല്‍ ക്ലൈമാക്സ് ചിത്രീകരണമെല്ലാം കൂടുതല്‍ ശ്രദ്ധയോടെയാണ് നടത്തിയത്. ആദ്യനാലുഭാഗങ്ങളുടെയും ഫൈനല്‍ പ്രിന്റ് കണ്ടുകഴിഞ്ഞപ്പോള്‍ എസ്.എന്‍. സ്വാമി എന്റെ തോളില്‍ തട്ടിയിരുന്നു. അത് ഇത്തവണയും ആവര്‍ത്തിച്ചു. അഭിമാനവും സന്തോഷവും തോന്നിയ നിമിഷമായിരുന്നു അത്. അഞ്ചാംഭാഗത്തിന് ലഭിച്ച ആദ്യ കൈയടിയായി ഞാനതിനെ കാണുന്നു' എന്നും സംവിധായകന്‍ പറഞ്ഞു.

     താരങ്ങള്‍

    മമ്മൂട്ടിയുടെ സിബിഐ ചിത്രങ്ങളെല്ലാം താരസമ്പന്നമാണ്. അഞ്ചാംഭാഗത്തിലും അത് തുടരുകയാണ്. മെഗാസ്റ്റാറിനോടൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. മുകേഷും, ജഗതിയും സായികുമാറും ഈ സീരീസിലുമുണ്ട്. രണ്‍ജി പണിക്കര്‍, അനൂപ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റ് താരങ്ങള്‍.

    English summary
    K Madhu Opens Up About Mammootty's Chages In CBI 5 Part,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X